
കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ജോയ് മാത്യുവിന് പരിക്ക്
തൃശൂർ: കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നടനും സംവിധായകനുമായ ജോയ് മാത്യുവിന് പരിക്കേറ്റു. ചാവക്കാട് – പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നിൽ ആണ് സംഭവം നടന്നത്. മന്ദലാംകുന്ന് സെന്ററിൽ തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം നടന്നത്. കോഴിക്കാട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ജോയ് മാത്യു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ വാഹനത്തിന്റെ മുൻ ഭാഗം വെട്ടി പൊളിച്ചു പുറത്തെടുക്കാനുള ശ്രമം ഇപ്പോഴും തുടരുകയാണ്. പരിക്കേറ്റ ജോയ് മാത്യുവിനെ അണ്ടത്തോട് ഡൈവേഴ്സ്…