വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന സംഭവം: അടിയന്തര റിപ്പോർട്ട് തേടി മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: വർക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ ടൂറിസം ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് വർക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 15 പേർക്ക് പരിക്കറ്റത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ശക്തമായ തിരയിൽ പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിൻറെ കൈവരി തകരുകയായിരുന്നു. അതേസമയം, സംഭവത്തിൽ മുഹമ്മദ് റിയാസ്…

