കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ കോഴ; മൂന്ന് വിധികര്‍ത്താക്കള്‍ അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മൂന്ന് വിധികര്‍ത്താക്കള്‍ അറസ്റ്റില്‍. ഷാജി, സിബിന്‍, ജോമെറ്റ് എന്നീ വിധികര്‍ത്താക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേരള യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കലോത്സവത്തില്‍ കൈക്കൂലി വാങ്ങി ചിലര്‍ക്ക് അനുകൂലമായി മത്സരങ്ങളിലെ വിധിനിര്‍ണയം നടത്തിയെന്നാണ് ആരോപണം. ഇന്നലെ രാത്രി യൂണിവേഴ്‌സിറ്റി കോളജിലെ മൂന്നാം വേദിയില്‍ നടന്ന മാര്‍ഗം കളി മത്സരത്തിനിടെ കോഴ വാങ്ങിയെന്നാണ് പരാതി. അപ്പീല്‍ കമ്മിറ്റി യോഗത്തിനുശേഷമാണ്…

