
സ്കൂൾ ബസിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു; വിദ്യാർഥി പിടിയിൽ
ന്യൂഡല്‍ഹി : ഡൽഹിയിൽ സ്‌കൂള്‍ ബസിനുള്ളില്‍ ആറു വയസ്സുകാരിയെ സീനിയര്‍ വിദ്യാര്‍ഥി ലൈംഗിക പീഡനത്തിരയാക്കിയെന്ന് പരാതി. ഡല്‍ഹിയിലെ രോഹിണി ജില്ലയില്‍ ഓഗസ്റ്റ് 23-നാണ് സംഭവം നടന്നത്. ബേഗംപുരിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അക്രമത്തിനിരയായത്. സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ കുട്ടിയുടെ ബാഗ് മൂത്രം വീണ് നനഞ്ഞിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അമ്മ കാര്യമന്വേഷിച്ചപ്പോഴാണ് സ്‌കൂള്‍ ബസില്‍ സീനീയര്‍ വിദ്യാര്‍ഥിയില്‍ നിന്ന് നേരിട്ട പീഡനത്തെ കുറിച്ച് കുട്ടി പറയുന്നത്. തുടര്‍ന്ന് അച്ഛന്റെ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു. കുറ്റാരോപിതനായ വിദ്യാര്‍ഥിയെ പോലീസ് പിടികൂടിയിട്ടുണ്ട്. പോക്‌സോ…