ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയുമായി ഗോവയിലേക്ക് കടന്ന 26-കാരൻ പിടിയിൽ
വർക്കല : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനിയുമായി ഗോവയിലേക്ക് കടന്നുകളഞ്ഞ 26 കാരനെ വർക്കല പോലീസ് പിടികൂടി. വർക്കല തുമ്പോട് തൊഴുവൻചിറ സ്വദേശിയായ ബിനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 18-നാണ് ഇയാൾ പെൺകുട്ടിയുമായി വീട്ടിൽ നിന്ന് കടന്നത്. വർക്കലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഇരുവരും അവിടെനിന്ന് മധുരയിലെത്തി. മധുരയിൽ ഒരു ദിവസം തങ്ങിയ ശേഷം ഉടൻ തന്നെ ഗോവയിലേക്ക് യാത്ര തിരിച്ചു. ഗോവയിൽ കുറച്ച് ദിവസം ചിലവഴിച്ച ശേഷം ഇവർ എറണാകുളത്ത്…

