എസ്‌ഐആര്‍ പുറത്തായവരെ കണ്ടെത്താന്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ഒഴിവാക്കപ്പെട്ടവരെ കണ്ടെത്താനായി ഹെല്‍പ് ഡെസ്‌ക്കുകള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കേരളത്തില്‍ എസ്‌ഐആര്‍ കരടുപട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ പുറത്തായത് 24 ലക്ഷം പേരാണ്. ഇതില്‍ അര്‍ഹരായവരെ കണ്ടെത്താനാണ് നീക്കം. ഉന്നതികള്‍, മലയോര-തീര മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലെത്തി ബോധവത്കരണം നടത്താന്‍ അംഗണവാടി, ആശാ വര്‍ക്കര്‍മാരെയും കുടുംബശ്രീ പ്രവര്‍ത്തകരെയും നിയോഗിക്കും. വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങും. ബിഹാറിനുശേഷം കേരളം ഉള്‍പ്പടെ പത്ത് സംസ്ഥാനങ്ങളിലെയും…

