കണ്ണൂരിൽ പോലിസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം കൗണ്‍സിലര്‍ വി കെ നിഷാദിന് പരോള്‍
പയ്യന്നൂര്‍ നഗരസഭാംഗമായി തിരഞ്ഞെടുക്കപ്പട്ട ശേഷമാണ് അടിയന്തര പരോള്‍ അനുവദിച്ചത്. ആറു ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. ജയിലിലായതിനാല്‍ വി കെ നിഷാദ് ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. നിഷാദിന്റെ പിതാവിന് അസുഖം ആയതിനാല്‍ പരോള്‍ അനുവദിച്ചെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. പയ്യന്നൂര്‍ നഗരസഭയിലെ 46ാം വാര്‍ഡ് മൊട്ടമ്മലിലാണ് വി കെ നിഷാദ് ജയിച്ചത്. നേരത്തെ കാറമേല്‍ വെസ്റ്റില്‍ നിന്നുള്ള കൗണ്‍സിലറായിരുന്നു. കഴിഞ്ഞ മാസമാണ് നിഷാദിനെ 20 വര്‍ഷത്തേക്ക് ശിക്ഷിച്ചത്. പയ്യന്നൂരില്‍ പോലിസിനു നേരെ ബോംബെറിഞ്ഞ കേസിലാണ് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക്…

