കൊല്ലം: കൊല്ലത്ത് ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍. കടയ്ക്കല്‍ സ്വദേശിയായ വൈഷ്ണവിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 23 വയസായിരുന്നു. കിടപ്പുമുറിയിലെ ജനറല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
ശനിയാഴ്ച രാത്രി 10.45 ഓടെയായിരുന്നു സംഭവം നടന്നത്. മുറിയിലെ ജനലില്‍ ഷാളില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് വൈഷ്ണവിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 194-ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

