രഹസ്യമായി മൊബൈൽ ഫോൺ ഉപയോഗിച്ചു ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വീടിന് പിന്നിലുള്ള കുഴിയിൽ കുഴിച്ചിട്ടു;ഭർത്താവ് അറസ്റ്റിൽ
ലഖ്നൗ: ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ, രഹസ്യമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വീടിന് പിന്നിലുള്ള കുഴിയിൽ കുഴിച്ചിട്ട് ഭർത്താവ്. സംഭവത്തിൽ ഭർത്താവായ അർജുൻ അറസ്റ്റിലായി. ഭാര്യയെ കഴുത്തുഞെരിച്ചാണ് യുവാവ് കൊലപ്പെടുത്തിയത്. ശേഷം ഭാര്യ ആത്മഹത്യ ചെയ്തതായി പോലീസിനോട് പറഞ്ഞുകൊണ്ട് യുവാവ് പോലീസിനെ തെറ്റിദ്ധരിപ്പിച്ചു. എന്നാൽ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും ചെയ്തതോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ഖുഷ്ബുവാണ് കൊലപ്പെട്ടത്. ഡിസംബർ 21നായിരുന്നു കൊലപാതകം. ലുധിയാനയിൽ ജോലി ചെയ്യുന്ന അർജുൻ സംഭവദിവസം രാത്രി വീട്ടിലെത്തിയപ്പോൾ…

