മൂന്നാര്‍: കനത്ത ചൂട് വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ഇടുക്കി ജില്ലാ ഭരണകൂടം രംഗത്തെത്തി. മുന്നാറിലെ സ്ഥിതി അപകടകരമാണെന്ന് ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് വ്യക്തമാക്കി. ഇവിടെ യു.വി ഇൻഡക്‌സ് 8 വരെ ഉയർന്നതായി അറിയിച്ചതോടെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
എന്താണ് യു.വി ഇൻഡക്‌സ്
അന്തരീക്ഷത്തിലെ അൾട്രാവയലറ്റ് കിരണങ്ങളുടെ തോത് അളക്കുന്നതിനുള്ള സൂചികയാണ് യു.വി ഇൻഡക്‌സ്. ഇത് 0 മുതൽ 11-ന് മുകളിലേക്കാണ് രേഖപ്പെടുത്തുന്നത്.
0–5: സാധാരണ, വലിയ അപകടമില്ല.
6–7: യെല്ലോ അലർട്ട്.
8–10: ഓറഞ്ച് അലർട്ട് (ഉയർന്ന അപകടസാധ്യത).
11+: റെഡ് അലർട്ട് (അതീവ അപകടം). ഇപ്പോൾ മുന്നാറിൽ രേഖപ്പെടുത്തിയിരിക്കുന്നത് 8 ആയതിനാൽ ഇത് അപകടസൂചനയുള്ള ഘട്ടത്തിലാണ്.
യു.വി കിരണങ്ങളെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:
UVA (315–399 nm): ചർമ്മത്തെ ആഴത്തിൽ ബാധിക്കുന്നു.
UVB (280–314 nm): സൺബേൺ, ടാൻ എന്നിവയ്ക്ക് പ്രധാന കാരണം.
UVC (100–279 nm): സാധാരണയായി ഓസോൺ പാളി തടയുന്ന കിരണങ്ങൾ.
UVB, UVA കിരണങ്ങളുടെ അമിതമായ ബാധ ആരോഗ്യത്തിന് ദോഷകരമാകാം.

