കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി. പത്തനംതിട്ടയിൽ നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷന്റെ അവാർഡ് ദാന ചടങ്ങനിടയിലാണ് ബിജെപി നേതാക്കളുടെ അക്രമം. കവി സമകാലിക ദളിത് വിഷയങ്ങൾ സംസാരിക്കുന്നതിനിടയിൽ ആണ് ബിജെപി മുൻ ജില്ലാ പ്രസിഡന്റ് പ്രതാപചന്ദ്രവർമ്മയുടെ നേതൃത്വത്തിലുള്ള സംഘം പ്രസംഗം തടസ്സപ്പെടുത്തിയത്.
പ്രസംഗം അലങ്കോലപ്പെടുത്താൻ ശ്രമിച്ചവരെ ഒടുവിൽ വേദിയിൽ നിന്നും പുറത്താക്കിയ ശേഷമാണ് കുരീപ്പുഴ ശ്രീകുമാർ പ്രസംഗം തുടർന്നത്. വടക്കേ ഇന്ത്യയിൽ നിന്നും യുവതി കേരളത്തിൽ എത്തി വിവാഹം കഴിച്ച കാര്യം സംസാരിച്ചതാണ് ബിജെപി നേതാക്കളെ പ്രകോപിപ്പിച്ചത്. നേരത്തെ “ഇന്ത്യയാണ് വീടെന്നും പേടിച്ചല്ലാതെ ഈ വീട്ടിൽ കഴിയാൻ സാധ്യമല്ല എന്നും പ്രസംഗിച്ച കവി കേരളം മാത്രമാണ് ഒരു ആശ്വാസം എന്നും പറഞ്ഞു. ഇന്ത്യയാണ് വീടെന്നും ഇവിടെ പേടിയില്ലാതെ ജീവിക്കാൻ കഴിയുന്ന സാഹചര്യം വേണം എന്നും പറഞ്ഞ കവി കേരളത്തിലാണ് കുറച്ചെങ്കിലും ആശ്വാസമുണ്ടാകുന്നത് എന്നും പറഞ്ഞത് ശ്രദ്ധേയമായി.

