kerala14.in

രാജ്യത്ത് 628 പേര്‍ക്ക് കൂടി കോവിഡ്.

ന്യൂഡൽഹി: രാജ്യത്ത് 628 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം 4054 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തില്‍ 128 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം കേരളത്തിൽ 3128 ആയി. കോവിഡ് സ്ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതകശ്രേണീ പരിശോധനയ്ക്ക് അയക്കാൻ കേന്ദ്രം നിര്‍ദ്ദേശം നല്‍കി. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത് നാലരക്കോടി പേര്‍ക്കാണ്. 98.81 ശതമാനം പേരും രോഗമുക്തരായി. 5.33 ലക്ഷം പേര്‍ മരിക്കുകയും ചെയ്തു. 1.19…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തതിൽ സഭാപ്രതിനിധികൾക്കെതിരെ വിമർശനവുമായി സിപിഐ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തതിൽ സഭാപ്രതിനിധികൾക്കെതിരെ വിമർശനവുമായി സിപിഐ. മണിപ്പൂരിനെക്കുറിച്ച് മൗനമെന്തെന്ന് ബിഷപ്പുമാർ മോദിയോട് ചോദിക്കണമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ബിഷപ്പുമാർ വിചാരധാര വായിക്കണമെന്നും വിരുന്നിന് പിന്നിലെ രാഷ്ട്രീയ അജണ്ട മനസിലാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. മത മേലധ്യക്ഷന്മാരും ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള പ്രമുഖരുമാണ് ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിൽ നടത്തിയ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് പരിപാടി നടത്തിയത്. ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്താൻ ബിജെപി സ്നേഹ…

Read More

പ്രശസ്ത കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ്‌ രജീന്ദ്രകുമാര്‍ (59) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം അന്ത്യം. മാതൃഭൂമി ദിനപ്പത്രത്തിലെ എക്‌സിക്കുട്ടൻ എന്ന കാർട്ടൂൺ കോളം രജീന്ദ്രകുമാറിന്‍റേതാണ്.മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസില്‍ പരസ്യവിഭാഗത്തില്‍ സെക്ഷന്‍ ഓഫീസറായിരുന്നു. കാരികേച്ചർ രചനയ്ക്ക് അന്തർ ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് രജീന്ദ്രകുമാർ

Read More

ആയിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ട് പേടിഎം

ആയിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ട് പേടിഎം. ഇതേടെ പേടിഎമ്മിന്റെ ആകെ തൊഴിലാളികളുടെ എണ്ണത്തിൽ പത്ത് ശതമാനത്തോളമാണ് കുറവുണ്ടായിരിക്കുന്നത്. പേടിഎമ്മിന്റെ വായ്പാമേഖലയിലെ തൊഴിലാളികളാണ് പിരിച്ചുവിടപ്പെട്ടവരിൽ കൂടുതലും. പ്രവർത്തന ചെലവ് കുറയ്ക്കുന്നതിന്റെയും ബിസിനസ് പുന:ക്രമീകരിക്കുന്നതിന്റെയും ഭാഗമായാണ് പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വൺ97 കമ്യൂണിക്കേഷൻസ് പിരിച്ചുവിടൽ നടത്തിയത്. വായ്പാധിഷ്ടിതമായ ചില സേവനങ്ങൾക്കും “ബൈ നൗ പേ ലേറ്റർ പോലെയുള്ള ഓഫറുകൾക്കും ആർ.ബി.ഐ നിയന്ത്രണം കൊണ്ടുവന്ന പശ്ചാത്തലത്തിലാണിത്. ഈ വർഷം ആദ്യ മൂന്ന് പാദവാർഷികങ്ങളിലായി ആകെ 28,000ത്തോളം ജീവനക്കാരെ പുതുതലമുറ കമ്പനികൾ പിരിച്ചുവിട്ടുവെന്നാണ് ലോഗ്ഹൗസ് കൺസൾട്ടിങ്…

Read More

ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നുകൊണ്ട് മലൈക്കോട്ടൈ വാലിബന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വന്നു

ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ പുതിയ പോസ്റ്ററെത്തി. ആകാംക്ഷയും ആവേശവും കൂട്ടുന്നതാണ് പുതിയ പോസ്റ്റര്‍. ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പുതിയ പോസ്റ്റര്‍ ലിജോ പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഇതിനോടകം തന്നെ പോസ്റ്റര്‍ ഏറ്റെടുത്തു കഴിഞ്ഞു. എന്തോ എവിടെയോ ഒരുങ്ങുന്നുണ്ട്, ഒരു ലിജോ സംഭവം.. വാലിബന്‍ വരാര്‍, മലയാളത്തില്‍ വന്ന ഏറ്റവും മാസീവ് പോസ്റ്റര്‍ എന്ന് തന്നെ പറയാന്‍ തോന്നുന്നു… ഞെട്ടിച്ചു കളഞ്ഞു, എന്നിങ്ങനെയാണ് കമന്റ് ബോക്‌സിലെ ആഘോഷങ്ങള്‍. 50 മിനിറ്റിനുള്ളില്‍ 110ലധികം ഷെയറുകളാണ് ഉണ്ടായിരിക്കുന്നത്….

Read More

ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ പുത്തൻ റെക്കോർഡ്; ഇന്നലെ സന്നിധാനത്തെത്തിയത് 1,009,69 പേർ

ശബരിമല: മണ്ഡലകാലത്തിന്റെ അവസാനനാളുകളിൽ ശബരിമലയിൽ തിരക്ക് കൂടുന്നു. ഇന്നലെ ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ പുത്തൻ റെക്കോർഡിട്ടു. ഇന്നലെ 1,009,69 പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇത്തവണ ആദ്യമായാണ് തീർത്ഥാടകരുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്. പുല്ലുമേട് കാനന പാത വഴി മാത്രം 5798 പേരാണ് ഇന്നലെ എത്തിയത്. ഇന്ന് രാവിലെ 6 മണി വരെ 23167 പേർ ശബരിമലയില്‍ ദര്‍ശനം നടത്തി. അവധി ദിവസമായതിനാൽ ശബരിമലയിൽ തിരക്ക് തുടരുകയാണ്. തിരക്ക് കാരണം പമ്പയിൽ നിന്നും സന്നിധാനത്തെത്താൻ തീര്‍ത്ഥാടകര്‍ക്ക്…

Read More

നവകേരള സദസ്; ക്രമസമാധനം ഉറപ്പുവരുത്തിയ പൊലീസുകാർക്ക് ‘ഗുഡ് സര്‍വീസ് എന്‍ട്രി’

തിരുവനന്തപുരം: നവകേരള സദസ് പരിപാടികളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച പൊലീസുകാര്‍ക്ക് ‘ഗുഡ് സര്‍വീസ് എന്‍ട്രി’. സ്തുത്യർഹർ സേവനം നടത്തിയവർക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നൽകാനാണ് എസ് പിമാർക്കും ഡിഐജിമാർക്കും നിർദ്ദേശം നല്‍കിയിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നല്‍കിയത്. പൊലീസ് നടത്തിയത് മികച്ച പ്രകടനമെന്ന് എഡിജിപി അഭിപ്രായപ്പെട്ടു. സിപിഒ മുതല്‍ ഐജിപി വരെയുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നതായും ക്രമസമാധാന വിഭാഗ ചുമതലയുള്ള അഡീഷണല്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. മികച്ച സേവനം കാഴ്ച്ചവെച്ച…

Read More

ക്രിസ്മസിന് കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന; ബെവ്കോയിൽ വിറ്റത് 154.77 കോടിയുടെ മദ്യം, ചാലക്കുടി ഒന്നാമത്

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്‌മസിന്‌ റെക്കോഡ് മദ്യവിൽപന. മൂന്ന് ദിവസം കൊണ്ട് വെയർ ഹൗസ് വിൽപ്പന ഉൾപ്പെടെ മൊത്തം 230.47 കോടി രൂപയുടെ മാത്രമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വർഷം 210. 35 കോടി രൂപയുടെ മദ്യമാണ് ഈ ദിവങ്ങളില്‍ വിറ്റത്. ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി മാത്രം 154.77 കോടിയുടെ മദ്യമാണ് ഇത്തവണ വിറ്റത്. ക്രിസ്മസ് തലേന്നായ ഞായറാഴ്ച ഔട്ട്‌ലെറ്റ് വഴി മാത്രം 70.73 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നു. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് തലേന്ന് 69.55 കോടിയുടെ…

Read More

കണ്ണിൽ മരുന്ന് ഒഴിച്ചിരുന്ന പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം ; പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി

തിരുവനന്തപുരം: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പിടിയിൽ. ഉദിയൻകുളങ്ങര സ്വദേശിയായ സതീഷിനെയാണ് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. തിരുവനന്തപുരത്തെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ആണ് സംഭവം. കണ്ണ് ചികിത്സക്കെത്തിയ 10 വയസുകാരിക്ക് നേരെയാണ് അതിക്രമം നടന്നത്. പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. കണ്ണിൽ മരുന്ന് ഒഴിച്ചിരുന്ന പെൺകുട്ടിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്.

Read More

കമ്പിപ്പാര ഉപയോഗിച്ച് എടിഎം കുത്തിപ്പൊളിക്കാൻ ശ്രമം; പ്രതി പിടിയിൽ

കൊച്ചി: കമ്പിപ്പാര ഉപയോഗിച്ച് എടിഎം കുത്തിപ്പൊളിച്ച് കവർച്ച നടത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. സംഭവത്തിൽ എറണാകുളം കുട്ടമ്പുഴ വടാട്ടുപാറ സെമിത്തേരിപ്പടി ഭാഗത്ത് പാത്തിക്കൽ വീട്ടിൽ സുഭാഷ് (48) നെ കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഞായർ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. മാർത്തോമ സിറ്റി ഭാഗത്ത് പ്രവർത്തിക്കുന്ന ഇടമലയാർ സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള എ ടി എമ്മിൽ എത്തിയ സുഭാഷ് കമ്പിപ്പാര ഉപയോഗിച്ച് എ ടി എം മെഷീൻ കുത്തിപ്പൊളിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് പൊലീസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial