Headlines

kerala14.in

ഒറ്റ ദിവസം 3340 പരിശോധനകൾ: റെക്കോർഡിട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ്

തിരുവനന്തപുരം:സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാവകുപ്പ് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇന്നലെ വൈകുന്നേരം 3 മണി മുതൽ ആരംഭിച്ച പരിശോധനകൾ രാത്രി 10.30 വരെ നീണ്ടു. 132 സ്‌പെഷ്യൽ സ്‌ക്വാഡുകൾ 1500 ലധികം വ്യത്യസ്ത സ്ഥലങ്ങളിലായുള്ള ഹോട്ടലുകൾ, ഷവർമ അടക്കമുള്ള ഹൈറിസ്‌ക് ഭക്ഷണങ്ങൾ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് മിന്നൽ പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ തുടരുന്നതാണ്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന…

Read More

തെരുവ് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് അപകടം; ഡ്രൈവർ മരിച്ചു

കോഴിക്കോട്: തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. അഴിയൂർ ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബു(44) ആണ് മരിച്ചത്. കണ്ണൂക്കരയിൽ വ്യാഴാഴ്ച്ച വൈകുന്നേരം ആയിരുന്നു അപകടം. നാട്ടുകാർ വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രി മരിക്കുകയായിരുന്നു. രാത്രി യാത്ര ചെയ്തുവരികയായിരുന്ന ഓട്ടോയുടെ മുന്നിലേക്ക് നായ കുറുകെ ചാടുകയായിരുന്നു. ഉടൻ തന്നെ വാഹനം തലകീഴായി മറിഞ്ഞു. സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാർ അനിൽ ബാബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഗുരുതരമായി പരിക്കേറ്റ അനിൽ ബാബു…

Read More

അങ്കണവാടിയിൽ രാജവെമ്പാലയെ കണ്ടെത്തി; ഒഴിവായത് വൻ അപകടം

കണ്ണൂർ: ഒട്ടും സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തിലാണ് കുരുന്നുകൾ പഠിക്കുന്നത്. കണ്ണൂർ കൊട്ടിയൂരിലെ ഒറ്റപ്ലാവ് ഈസ്റ്റ് അങ്കണവാടിയിൽ നിന്നും രാജവെമ്പാലയെ കണ്ടെത്തി. അങ്കണവാടിയിലെ അടുക്കളയിൽ നിന്നുമാണ് രാജവെമ്പാലയെ പിടികൂടിയത്. ഇന്നലെ ഉച്ചയോടെ അങ്കണവാടിയുടെ അടുക്കള ഭാഗത്തായി ചുറ്റിയിരിക്കുന്ന നിലയിലായിരുന്നു പാമ്പ്. ജോലിക്കാരിയാണ് പാമ്പിനെ ആദ്യം കണ്ടത്. ഭാഗ്യവശാൽ ഈ സമയം കുട്ടികൾ അങ്കണവാടിയിൽ ഉണ്ടായിരുന്നില്ല. മഴ മൂലം കുട്ടികളെ നേരത്തെ വീട്ടിൽ വിട്ടിരുന്നു അതിനാൽ വൻ അപകടമാണ് ഒഴിവായത്. കൊട്ടിയൂർ ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി…

Read More

നിയന്ത്രണം വിട്ട ലോറി 1000 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവറിന് ദാരുണാന്ത്യം

ഇടുക്കി: ദേശീയപാതയിലെ കുട്ടിക്കാനം കടുവാപ്പാറയില്‍ ലോറി നിയന്ത്രണം വിട്ട് 1000 അടി താഴ്ചയിലേക്കു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കോട്ടയം പരുത്തുംപാറ സ്വദേശി ജോമോന്‍ ജോസഫ് (26) ആണ് മരിച്ചത്.ടയര്‍ ലോഡുമായി കട്ടപ്പനയിലേക്കു പോകുന്നതിനിടെയാണ് അപകടം. കൊക്കയിലേക്കു പതിച്ച ലോറിയില്‍ നിന്നു തെറിച്ചുവീണ ജോമോന്റെ മൃതദേഹം പാറപ്പുറത്ത് കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. അഗ്നിരക്ഷാസേനാംഗങ്ങള്‍ ഒരു മണിക്കൂറോളം എടുത്താണ് മൃതദേഹം മുകളിലെത്തിച്ചത്.

Read More

കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ചന്നപട്ടണയ്‌ക്കു സമീപം കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം. പരേതനായ ഒളവണ്ണ ചേളനിലം എംടി ഹൗസിൽ ജെ.അബ്ദുൽ അസീസിന്റെ മകൾ ജെ.ആദില (23) ആണ് മരിച്ചത്. കാർ ഓടിച്ചിരുന്ന അശ്വിൻ (25) പരുക്കുകളോടെ ബിഡദിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബെംഗളൂരു – മൈസൂരു എക്സ്‌പ്രസ് വേയിൽ ചന്നപട്ടണയ്‌ക്കു സമീപം വ്യാഴാഴ്ച പുലർച്ചെ 3.30നായിരുന്നു അപകടം. ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയാണ് ആദില. മാതാവ്: ഷബീബ. സഹോദരങ്ങൾ: ആഷില്ല, ബാനു, ഷാനിയ

Read More

പി എസ് സി പ്രാഥമിക പരീക്ഷയുടെ മാർക്ക് പ്രൊഫൈലിൽ

തിരുവനന്തപുരം :ഏപ്രിൽ, മെയ് മാസങ്ങളിലായി നടന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ ഓഫ് പോലിസ് തസ്തികളുടെ പ്രാഥമിക പരീക്ഷ എഴുതിയ മുഴുവൻ ഉദ്യോഗാർത്ഥികളുടേയും മാർക്ക് പ്രൊഫൈലിൽ ലഭ്യമാണ്.പൊതു പ്രാഥമിക പരീക്ഷ എഴുതിയവർ സ്വന്തം മാർക്കറിയാൻ ഇനി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതു വരെ കാത്തിരിക്കേണ്ടതില്ല. കഴിഞ്ഞ ദിവസം ചേർന്ന പബ്ലിക് സർവ്വീസ് കമ്മീഷൻ യോഗത്തിൽ പ്രൊഫൈലിൽ മാർക്ക് ഉൾപ്പെടുത്താനായി തീരുമാനിച്ചിരുന്നു.

Read More

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന് തുടക്കം

01.01.2024 യോ​ഗ്യതാ തീയ്യതിയായുള്ള പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്‍റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. യജ്ഞത്തിന്‍റെ ഭാഗമായി വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാനും ആധാറും വോട്ടർ ഐഡിയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനും വോട്ടർ ഐഡിയിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തുന്നതിനും ഉൾപ്പെടെ അവസരമുണ്ടാകും. വോട്ടർമാരെ സഹായിക്കാനായി ബൂത്ത് ലെവല്‍ ഓഫീസർമാർ വീടുകളിലെത്തും. സ്വന്തം നിലയിലും ഫോമുകൾ സമർപ്പിക്കാംബി എല്‍ ഒമാരുടെ സഹായം കൂടാതെ സ്വന്തമായും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന്, വോട്ടേഴ്സ് സർവീസ് പോർട്ടൽ, വോട്ടർ…

Read More

രാജ്യത്തെ സംഭവങ്ങൾ പൗരന്മാർക്ക് അറിയാൻ
കഴിയാത്ത അവസ്ഥ : മന്ത്രി ജിആർ അനിൽ

നെടുമങ്ങാട് : അഞ്ച് വോട്ടിനു വേണ്ടി കേന്ദ്രത്തിന്റെ അനുവാദത്തോടെ സംസ്ഥാന സർക്കാർ നടത്തുന്ന നെറികെട്ട പ്രവർത്തികളാണ് മണിപ്പൂരിലെ പൈശാചിക സംഭവങ്ങൾക്കു പിന്നിലെന്നും രാജ്യത്ത് നടക്കുന്ന സംഭവങ്ങൾ പൗരന്മാർക്ക് അറിയാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ ഉള്ളതെന്നും ഭക്ഷ്യ, പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ. ജിആർ അനിൽ പറഞ്ഞു. മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ആഹ്വാനം ചെയ്ത പ്രതിഷേധ കൂട്ടായ്മ നെടുമങ്ങാട് ചന്തമുക്കിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാപത്തിൽ സംസ്ഥാന സർക്കാർ ഒരു വിഭാഗത്തിനൊപ്പം നിന്നാൽ…

Read More

നീന്തൽ പരിശീലനത്തിനിടെ അപകടം; ചികിത്സയിലായിരുന്ന പതിനൊന്നുകാരൻ മരിച്ചു

കണ്ണൂർ: നീന്തൽ പരിശീലനത്തിനിടെ കുളത്തിൽ മുങ്ങിപ്പോയതിനെ തുടർന്നു ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. എടക്കാട് ബീച്ച് റോഡ് റെയിൽവേ ഗേറ്റിന് സമീപം മുബാറക് മൻസിലിൽ കക്കുന്നത്ത് പായോത്ത് മുഹമ്മദ് (11) ആണ് മരിച്ചത്. 23നു രാവിലെ എടക്കാട് നീന്തൽ കുളത്തിൽ പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്. ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സിറാജ് – ഷമീമ ദമ്പതികളുടെ മകനാണ്. കടമ്പൂർ ഹയർസെക്കൻഡറി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്

Read More

സ്റ്റേഷനില്‍ അടിപൊളി ‘കപ്പയും ചിക്കനും’ വൈറലായി; പാചകം ചെയ്ത പോലീസുകാരോട് ഐജി വിശദീകരണം തേടി

പത്തനംതിട്ട: പോലീസ് സ്റ്റേഷനില്‍ കപ്പയും ചിക്കനും പാചകം ചെയ്ത് കഴിച്ച പോലീസുകാരുടെ വൈറല്‍ വീഡിയോയില്‍ ദക്ഷിണ മേഖലാ ഐജി വിശദീകരണം തേടി. പത്തനംതിട്ട ഇലവുംതിട്ട സ്റ്റേഷനിലെ പോലീസുകാരുടെ പാചക വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേത്തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഐജി സ്പര്‍ജന്‍ കുമാര്‍ നിര്‍ദേശം നല്‍കിയത്. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ഡ്യൂട്ടി സമയത്ത് പാചകം ചെയ്തതിലും സമൂഹ മാധ്യങ്ങളില്‍ ഇടപെടലുകള്‍ നടത്തിയതിനുമാണ് ഐജി വിശദീകരണം ചോദിച്ചിട്ടുള്ളത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial