അന്താരാഷ്ട്ര ക്രിക്കറ്റിൽ സഞ്ജുവിന് ആദ്യ സെഞ്ചുറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്
പാള്‍: മലയാളി താരം സഞ്ജു സാംസണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി. പാളില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന മൂന്നാം ഏകദിനത്തിലാണ് സഞ്ജു സെഞ്ചുറി നേടിയത്. 114 പന്തുകള്‍ നേരിട്ട് 108 റണ്‍സ് നേടി താരം പുറത്തായി. മൂന്ന് സിക്‌സും ആറ് ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്നെ നേടിയ 86 റണ്‍സായിരുന്നു സഞ്ജുവിന്റെ ഇതുവരെയുള്ള മികച്ച സ്‌കോര്‍. ഇന്ന് മൂന്നാമനായി ക്രീസിലെത്തിയാണ് ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ സഞ്ജു സെഞ്ചുറി നേടുന്നത്. തിലക് വര്‍മയ്‌ക്കൊപ്പം ചേര്‍ന്ന് ഇതുവരെ നൂറിലധികം റണ്‍സ്…

