ക്യാമ്പസിൽ വിദ്യാർത്ഥി സംഘർഷം;കേരളവര്‍മ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു
തൃശൂര്‍: കേരളവര്‍മ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ക്യാമ്പസിലെ വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് തീരുമാനം. കോളജില്‍ നടത്തുന്ന നാടക റിഹേഴ്‌സലുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന തര്‍ക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അടിപിടിയിൽ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സ നേടി. മര്‍ദനമേറ്റവര്‍ മുന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരാണ്. എസ്.എഫ്.ഐയില്‍നിന്നും മാറിയ ഇവരുടെ നേതൃത്വത്തിലാണ് നാടക പരിശീലനം നടക്കുന്നത്. രാത്രിയില്‍ നടക്കുന്ന പരിശീലനത്തിന് പുറത്ത് നിന്നുള്ളവര്‍ എത്തിയത് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ചോദ്യംചെയ്തിരുന്നു. ഇത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇന്നലെ…

