Headlines

kerala14.in

നേമം പോലീസ് സ്റ്റേഷനിൽ പുതിയ വിശ്രമ കേന്ദ്രംമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

നേമം:ജോലിത്തിരക്കിനിടയിൽ പോലീസുകാർക്ക് വിശ്രമിക്കാൻ നേമം പോലീസ് സ്റ്റേഷനിൽ പുതിയ വിശ്രമകേന്ദ്രം തുറന്നു. വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ ചെലവഴിച്ചാണ് വിശ്രമ കേന്ദ്രം പണിതത്. മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്ന നിരവധി പദ്ധതികളാണ് സാക്ഷാത്കരിക്കപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. നേമത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി 750 കോടി രൂപയാണ് വിവിധ പദ്ധതികളിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. പരിസ്ഥിതി സുസ്ഥിരത, വിദ്യാഭ്യാസം, പൊതുസൗകര്യം, ക്ഷേമം,…

Read More

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുണ്ടക്കൽ ബീച്ച് റോഡ് ഭാഗത്ത് അശ്വതി ഭവൻ പുതുവൽ പുരയിടം വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന രാജേഷ്.ആർ (21) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പ്രണയം നടിച്ച് വശത്താക്കി പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ കൈവശപ്പെടുത്തി ബന്ധുക്കൾക്ക് അയച്ചുനൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു….

Read More

കോഴിക്കോട് നഗരത്തിൽ എംഡിഎംഎ വേട്ട; യുവതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

കോഴിക്കോട്: എംഡിഎംഎയുമായി പതിനെട്ടുകാരി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. നല്ലളം സ്വദേശി ഷംജാദ്, കർണാടക സ്വദേശിനി സഞ്ജന എന്നിവരാണ് അറസ്റ്റിലായവർ. 49 ഗ്രാം എംഡിഎംഎയുമായിട്ടാണ് പ്രതികൾ പിടിയിലായത്. മെഡിക്കൽ കോളജ് പൊലീസും നാർകൊടിക് ഷാഡോ സംഘവുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മിംമ്സ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. കർണ്ണാടകയിലാണ് ഷംജാദ് ജോലി ചെയ്യുന്നത്. എംഡിഎംഎ കർണാടകയിൽ നിന്ന് കോഴിക്കോടെത്തിച്ച് ചില്ലറ വിൽപന നടത്തുന്നതാണ് ഇവരുടെ രീതി. ഹോട്ടൽ മുറികൾ കേന്ദ്രീകരിച്ചായിരുന്നു വിൽപന

Read More

കൊയിലാണ്ടിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; 20ലധികം പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: കൊയിലാണ്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ 20 ലധികം പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കോളജ് യൂണിയന്‍ ചെയര്‍മാനെയും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെയും കേസില്‍ പ്രതി ചേര്‍ത്തു. നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പുറമെ കണ്ടാലറിയാവുന്ന 20 പേര്‍ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി വ്യക്തി വൈരാഗ്യത്തില്‍ മര്‍ദിച്ചതാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കെയാണ് കൊല്ലം ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അമലിനെ ആക്രമിച്ചത്. റാഗിംഗ് നടത്തി എന്നാരോപിച്ചായിരുന്നു…

Read More

സ്കൂൾ വാർഷികം ആഘോഷിച്ചു

ചിറയിൻകീഴ്:മാടൻവിള ഷംസുൽ ഇസ്ലാം സ്ക്കൂൾ ഇംഗ്ലീഷ് മീഡിയം വിഭാഗത്തിന്റെ മുപ്പത്തിരണ്ടാമത് വാർഷികം ആഘോഷിച്ചു. പ്രതീക്ഷ എന്ന പേരിൽ സ്കൂൾ ഓഡിറ്റോറിയത്തിൽനടന്ന ചടങ്ങ് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. മാനേജർ മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷനായി. ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. അബ്ദുൽ വാഹീദ് മുഖ്യ അതിഥിയായി. അഴൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.ഷാജഹാൻ, അൻസിൽ അസാരി എന്നിവർ സംസാരിച്ചു. സ്കൂൾ പ്രസിഡന്റ് സുൽഫി, പ്രധാന അധ്യാപിക ഷൈബ സജീവ് സ്വാഗതം പറഞ്ഞു. സൗമ്യ പ്രതീഷ്, ഷൈന…

Read More

രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; പ്രതിയെ പിടികൂടി പോലീസ്

തിരുവനന്തപുരം: രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. മാതാപിതാക്കൾക്ക് ഒപ്പം ഉറങ്ങി കിടന്ന കുഞ്ഞിന് ആണ് കാണാതായത്. പിന്നീട് ഇരുപത് മണിക്കൂറുകൾക്ക് ശേഷമാണു കുഞ്ഞിനെ കണ്ടെത്തിയത്. ഇവർ കഴിഞ്ഞിരുന്ന സ്ഥലത്ത് നിന്ന് കുറച്ച് അകലെ ആയുളള ഒരു ഓടയിൽ നിന്നുമാണ് കുഞ്ഞിനെ കിട്ടിയത്. ബീഹാർ സ്വദേശികളുടെ മകളായിരുന്നു കുഞ്ഞ്. പോലീസ് കമ്മിഷണർ ഇന്ന് വൈകിട്ട് ആറു മണിക്ക് മാധ്യമങ്ങളെ കാണും

Read More

എസ്എസ്എല്‍സി പരീക്ഷ നാളെ മുതൽ; മൂല്യ നിര്‍ണ്ണയം ഏപ്രില്‍ 3 മുതല്‍ 20 വരെ

തിരുവനന്തപുരം :ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ നാളെ (മാര്‍ച്ച് 4) മുതല്‍. എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി ,എഎച്ച്എല്‍സി പരീക്ഷ സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളില്‍ നടക്കും. ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,105 വിദ്യാര്‍ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ എഴുതും. 2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് 1,43,557 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 2,55,360 കുട്ടികളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 28,188 കുട്ടികളും പരീക്ഷ എഴുതും. ഗള്‍ഫ് മേഖലയില്‍…

Read More

മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട; ലോറിയില്‍ കടത്തിയ 110 കിലോ കാഞ്ചാവുമായി രണ്ടുപേർ പിടിയിൽ

മലപ്പുറം: മലപ്പുറത്ത് ലോറിയില്‍ കടത്തിക്കൊണ്ട് വന്ന 110 കിലോ കഞ്ചാവ് പിടികൂടിയെന്ന് എക്‌സൈസ്. സംഭവത്തില്‍ പാലക്കാട് മേലാര്‍കോട് സ്വദേശികളായ മനാഫ്, കുമാരന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. മലപ്പുറം കുളപ്പുറം എന്ന സ്ഥലത്ത് വച്ച് നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തി കൊണ്ട് വന്ന കഞ്ചാവാണ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും തിരൂരങ്ങാടി എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്.

Read More

വര്‍ക്കലയില്‍ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സ്ഥിരീകരിച്ചു. ഇലകമണ്‍ കല്ലുവിള വീട്ടില്‍ ബിനു ആണ് മരിച്ചത്. ബിനുവിന്റെ അമ്മയും സഹോദരങ്ങളും ചികിത്സയിലാണ്. ഇലകമണ്ണിലെ ഒരു സ്‌റ്റേഷനറി കടയില്‍ നിന്നും ബിനു കേക്ക് വാങ്ങിയിരുന്നു. വീട്ടില്‍ വെച്ച് അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം രാത്രി കേക്ക് കഴിച്ചു. രാത്രി ബിനുവിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു. വയറിളക്കവും ഛര്‍ദ്ദിയുമുണ്ടായെങ്കിലും കൂട്ടാക്കിയില്ല. രാവിലെയോടെ കൂടുതല്‍ അവശനായ ബിനുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. അമ്മ കമലയും, സഹോദരങ്ങളും ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

Read More

സ്പാനിഷ് വ്‌ളോഗറെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നാല് പേര്‍ അറസ്റ്റില്‍

റാഞ്ചി: ബൈക്കില്‍ നടത്തുന്ന ലോകസഞ്ചാരത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ സ്പാനിഷ് വ്‌ളോഗറെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ 4 പേര്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ദുംകയില്‍ വെള്ളിയാഴ്ച രാത്രിയാണ് 28കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. 7 പേര്‍ ചേര്‍ന്ന് തന്നെ കൂട്ടമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ പ്രതികരണം. ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള യാത്രയുടെ ഭാഗമായി ജാര്‍ഖണ്ഡിലെത്തിയ ഇവര്‍ ഡുംകയില്‍ രാത്രി തങ്ങാനായി ഒരു ടെന്റ് ഒരുക്കിയിരുന്നു. അവിടെവച്ചാണ് ആക്രമണം നടന്നത്. നേപ്പാള്‍ യാത്രയ്ക്ക് മുന്‍പ് ഇവര്‍ കേരളത്തിലുമെത്തിയിരുന്നു. യുവതിയുടെ പങ്കാളിയെയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial