kerala14.in

ചലച്ചിത്ര നിർമ്മാതാവ് പി.വി. ഗംഗാധരൻ അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് പി.വി. ഗംഗാധരൻ അന്തരിച്ചു. 80 വയസായിരുന്നു. ഇന്ന് രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനിയിലൂടെ ഒരു വടക്കൻ വീരഗാഥയടക്കം നിരവധി സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച നിർമ്മാതാവാണ് പി വി ഗംഗാധരൻ. മാതൃഭൂമിയുടെ മുഴുവൻ സമയ ഡയറക്ടർ കൂടിയായിരുന്നു അദ്ദേഹം.സുജാത, മനസാ വാചാ കർമ്മണാ, അങ്ങാടി, അഹിംസ, ചിരിയോ ചിരി, കാറ്റത്തെ കിളിക്കൂട്, ഇത്തിരി പൂവേ ചുവന്ന പൂവേ, ഒഴിവുകാലം, വാർത്ത, ഒരു വടക്കൻ വീരഗാഥ,…

Read More

65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിനൊരുങ്ങി കുന്നംകുളം; ഇത്തവണയും രാത്രിയും പകലുമായി മത്സരങ്ങൾ നടത്തും

തൃശൂർ: 65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവം ഈ വർഷവും പകലും രാത്രിയുമായി നടക്കും. 2023 ഒക്ടോബർ 16 മുതൽ 20 വരെ തൃശ്ശൂർ കുന്നംകുളം ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സ്റ്റേഡിയത്തിൽ നടക്കുന്ന കായികോത്സവത്തിന്റെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്ന്‌ മന്ത്രി വി ശിവൻകുട്ടി. മികച്ച സംഘാടനം കായികോത്സവത്തിൽ ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 15 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തൃശ്ശൂർ ജില്ല സംസ്ഥാന കായികോത്സവത്തിന് ആതിഥ്യമരുളുന്നത്. സബ് ജൂനിയർ ബോയ്സ് ആന്റ് ഗേൾസ്…

Read More

ആറ്റിങ്ങലിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തെ കാസർഗോട്ട് നിന്ന് പിടികൂടി

ആറ്റിങ്ങൽ: പണം ആവശ്യപ്പെട്ട് വീട്ടുകാരെ ഭീഷണിപ്പെടുത്തിയശേഷം യുവാവിനെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തെ പോലീസ് പിന്തുടർന്ന് കാസർകോട്ടുനിന്ന് അറസ്റ്റു ചെയ്തു. ആറ്റിങ്ങൽ വലിയകുന്ന് ഗസ്റ്റ് ഹൗസിനു സമീപം സരോജംവീട്ടിൽ നിഷാന്തിനെയാണ് തട്ടിക്കൊണ്ടുപോയത്. കോട്ടയം വൈക്കം കൊതവര പഞ്ചായത്തോഫീസിനു സമീപം ചക്കാലയ്ക്കൽവീട്ടിൽനിന്ന് ബെംഗളൂരു ഇലഹങ്ക ശിവനഹള്ളി വസവേശ്വരനഗർ നമ്പർ-49 ൽ താമസിക്കുന്ന റോയി സി.ആന്റണി (47), കോഴിക്കോട് ചിലവൂർ അങ്കണവാടിക്ക് സമീപം ഷംനാദ് (ഷാൻ-33), ആലപ്പുഴ ചേർത്തല തുറവൂർ പള്ളിത്തോട് വെസ്റ്റ് മനക്കേടം കുരിശിങ്കൽവീട്ടിൽ നെൽസൺ (ഫ്രെഡി-33), കോഴിക്കോട് കുന്നത്തുപാലം…

Read More

വീണ്ടും മഴ കനക്കുന്നു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ള മലയോര മേഖലകളിൽ…

Read More

 മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ പൂട്ടിയിട്ടു

കൊച്ചി: എറണാകുളം മഹാരാജാസ്കോളജിൽ പ്രിൻസിപ്പലിനെ എസ് എഫ് ഐ പ്രവർത്തകർ പൂട്ടിയിട്ടു. കോളജ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമത്തിൽ എസ് എഫ് ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം.ഇന്നലെ വൈകിട്ട് നാല് മണിയോടെ തുടങ്ങിയ ഉപരോധ സമരം രാത്രി 9.45 ഓടെയാണ് അവസാനിച്ചത്. പ്രിൻസിപ്പൽ ഇതുവരെ പൊലീസിന്റെ സഹായം തേടിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. പ്രിൻസിപ്പലിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.

Read More

എൽജെഡി സംസ്ഥാന ഘടകം ആർജെഡിയിൽ ലയിച്ചു, എംവി ശ്രേയാംസ്കുമാർ സംസ്ഥാന പ്രസിഡന്റ്

കോഴിക്കോട്: എൽ.ജെ.ഡി. ആർ.ജെ.ഡിയിൽ ലയിച്ചു .കേരള സംസ്ഥാന പ്രസിഡന്റായി എം.വി. ശ്രേയാംസ് കുമാറിനെ തിരഞ്ഞെടുത്തു. ആർ.ജെ.ഡി. നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിൽ നിന്നാണ് എം.വി. ശ്രേയാംസ് കുമാർ പതാക ഏറ്റുവാങ്ങിയത്. ആർ.ജെ.ഡിയിൽ ലയിക്കാനുള്ള തീരുമാനം ഏറെ ആലോചിച്ചെടുത്തതാണെന്ന് എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. സോഷ്യലിസ്റ്റുകളുടെ ഏകീകരണം എന്നത് ഓരോ പാർട്ടിക്കാരുടേയും മനസ്സിനുള്ളിലെ അടങ്ങാത്ത ആവേശവും ആഗ്രഹവുമാണ്. അതിനുള്ള കാൽവെപ്പാണ് ആർ.ജെ.ഡിയുമായുള്ള ലയനമെന്ന് ശ്രേയാംസ് കുമാർ കോഴിക്കോട് നടന്ന ലയന സമ്മേളനത്തിൽ പറഞ്ഞു. നേരത്തെ ഉണ്ടായ കയ്പേറിയ…

Read More

ക്ഷേത്ര നിര്‍മ്മാണത്തിന് 11 ലക്ഷം; നാട്ടുകാര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് യുവ ക്രിക്കറ്റ് താരം റിങ്കു സിംഗ്

നാട്ടുകാര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗ്. ഐ.എപി.എല്ലില്‍ മികച്ച പ്രകടനം കാഴചവയ്‌ക്കാനായാല്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കുമെന്ന് താരം നാട്ടുകാര്‍ക്ക് വാക്ക് നല്‍കിയിരുന്നു. ഇതാണ് താരം നിറവേറ്റിയത്. ഇതിനായി താരം 11 ലക്ഷം രൂപയാണ് നല്‍കിയത്. കഴിഞ്ഞ ഐ.പി.എല്ലിലും ഒരു ഫിനിഷര്‍ എന്ന നിലയില്‍ മികച്ച പ്രകടനം നടത്തി. ഉത്തര്‍പ്രദേശിനായി ദുലീപ് ട്രോഫിയില്‍ കളിക്കുന്നതിനാല്‍ ക്ഷേത്ര സമര്‍പ്പണ ചടങ്ങില്‍ താരം പങ്കെടുക്കില്ല. റിങ്കു പണം നല്‍കിയ കാര്യം സഹോദരന്‍ സോനു സിംഗാണ് സിംഗാണ്…

Read More

തിരുവനന്തപുരം നഗരത്തിലൂടെ ചീറിപ്പായുന്ന കെഎസ്ആർടിസി ബസിന്റെ ഡ്രൈവറായി ഈ മിടുക്കി: നാടിന് അഭിമാനമായി ഷീന സാം

തിരുവനന്തപുരം :എല്ലാ മേഖലയിലും തന്റേതായ കഴിവ് തെളിയിക്കുന്ന സ്ത്രീകളുള്ള നാടായി കേരളം വളരട്ടെ. ഇതിനു മുന്നോടിയായി പല മേഖലകളിലും വിജയക്കൊടി പാറിക്കുകയാണ് സ്ത്രീകൾ. തിരുവനന്തപുരത്തിലൂടെ കെഎസ്ആർടിസി ബസ് ഓടിക്കുന്ന ഷീന സാമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഇപ്പോൾ തിരുവനന്തപുരം നഗരത്തിലൂടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസോടിക്കുകയാണ് ഈ മിടുക്കി. ചുങ്കത്തറ പുലിമുണ്ട സ്വദേശിനിയായ ഷീന സാം കേരളത്തിൽ ആദ്യമായി സ്വിഫ്റ്റ് ബസിൽ ഡ്രൈവറായി നിയമനം ലഭിച്ച 4 വനിതകളിൽ ഒരാളാണ്. സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് ഒരു…

Read More

പ്രായപൂർത്തിയാവാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം; യുവാവ് അറസ്റ്റിൽ

കോതമംഗലം: പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പതിനെട്ടുകാരൻ അറസ്റ്റിൽ. മാലിപ്പാറ സ്വദേശി വിവേക് ബിനുവിനെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതാം തീയതിയാണ് പെൺകുട്ടി ജീവനോടുക്കിയത്. പോസ്റ്റുമർട്ടത്തിന്റെ റിപ്പോർട്ടിൽ കുട്ടിലൈംഗീക അതിക്രമത്തിന് ഇരയായതായും കണ്ടെത്തിയിരുന്നു. പെൺകുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായതെന്ന് ഇൻസ്പെക്ടർ ഷൈൻ പറഞ്ഞു. തുടർന്ന് പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന വിവേകിനെ അറസ്റ്റു ചെയ്യുകയായിരുന്നു. മുവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ ഷൈൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്

Read More

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; 21 വയസുകാരിയുടെ പരാതിയിൽ ടെലിവിഷൻ താരം ബിനു ബി കമൽ റിമാൻഡിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വച്ച് സഹയാത്രികയോട് ലൈംഗിക അതിക്രമം കാണിച്ച് അറസ്റ്റിലായ നടനും പ്രമുഖ ഹാസ്യതാരവുമായ ബിനു ബി കമൽ റിമാൻഡിൽ. തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറ വച്ച് ആയിരുന്നു സംഭവം. ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് നിന്ന് നിലമേലിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതി പെൺകുട്ടിയോട് മോശമായി പെരുമാറിയത്. ഇരുപത്തിയൊന്നുകാരിയായ കൊല്ലം സ്വദേശിനിയാണ് പരാതി നൽകിയത്. നെടുമങ്ങാട് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. തിരുവനന്തപുരത്തു നിന്ന് നിലമേലേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ വച്ചാണ് പ്രതി ലെെംഗികാതിക്രമം കാട്ടിയതെന്നാണ് പെൺകുട്ടി പറയുന്നത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial