വില്‍പ്പനക്കായി സൂക്ഷിച്ച 83 വിദേശ മദ്യ കുപ്പികളുമായി യുവാവ് അറസ്റ്റില്‍
കണ്ണൂർ:തളിപ്പറമിൽ എണ്‍പത്തിമൂന്ന് കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍.വടക്കെ പുരയില്‍ വി.പി.ഷെജു (40)വിനെയാണ് 41.500 ലിറ്റര്‍ മദ്യവുമായി പിടികൂടിയത്.തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.സജീവും സംഘവും മാതമംഗലം, രാമപുരം, തവിടുശ്ശേരി, പയ്യന്നൂര്‍, ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ്രാമപുരത്തെ ഷൈജുവിന്റെ വീടിന് സമീപത്തുള്ള കുളിമുറിപ്പുരയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 83 വിദേശമദ്യക്കുപ്പികളിലായി നാല്പത്തിയൊന്നര ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തത്. ഇയാളുടെപേരില്‍ അബ്കാരി കേസെടുത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.വിനീഷ്, എം.കലേഷ്. ഡ്രൈവര്‍ പി.വി.അജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. രാമപുരത്തെ പ്രധാന മദ്യവില്‍പ്പനക്കാരനാണ്…

