kerala14.in

കൊല്ലത്ത് നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ രേഷ്മയുടെ അമ്മ ഉൾപ്പെടെ മൂന്ന് സാക്ഷികൾ കൂറുമാറി

കൊല്ലം: കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയിലക്കൂനയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് സാക്ഷികൾ വിചാരണവേളയില്‍ കൂറുമാറി. ഒന്നാംസാക്ഷി കേസിലെ പ്രതിയായ രേഷ്മയുടെ അമ്മ, രണ്ടാംസാക്ഷി ഐ.എസ്.ആര്‍.ഒ. ജീവനക്കാരി, മൂന്നാംസാക്ഷി കുട്ടിയെ വൃത്തിയാക്കിയ നഴ്സ് എന്നിവരാണ് വിചാരണയുടെ ആദ്യദിവസമായ ബുധനാഴ്ച വിസ്തരിച്ചപ്പോൾ കൂറുമാറിയത്. മൂന്നുപേരും കോടതിയില്‍ ബോധിപ്പിച്ചവ പോലീസില്‍ കൊടുത്ത മൊഴിക്കു വിരുദ്ധമായാണ്. ക്രോസ് വിസ്താരത്തില്‍ ഒന്നാംസാക്ഷിയില്‍നിന്ന് പ്രോസിക്യൂഷന് അനുകൂലമായ ചില മൊഴികളും ലഭിച്ചിട്ടുണ്ട്. കുട്ടിയെ ആശുപത്രിയിലെത്തിച്ച നാലാംസാക്ഷിയായ ആശ വര്‍ക്കറെയാണ് വ്യാഴാഴ്ച വിസ്തരിക്കുന്നത്. കുഞ്ഞിന്റെ അമ്മ…

Read More

അയ്യപ്പഭക്തനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കേരളത്തിലേതല്ല; വ്യാജ വിഡിയോ പ്രചരിപ്പിച്ചാൽ കർശനനടപടിയെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: അയ്യപ്പഭക്തനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന ഈ സംഭവം കേരളത്തിൽ നടന്നതല്ലെന്ന് മുന്നറിയിപ്പ് നൽകി കേരള പോലീസ്. കേരളത്തിൽ നടന്നതെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ വിഡിയോകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.കഴിഞ്ഞദിവസമാണ് ശബരിമല പൊലീസ് അയ്യപ്പ ഭക്തനെ അടിച്ചു തല പൊട്ടിച്ചെന്ന് ക്യാപ്ഷനോടെ ഒരുവിഭാഗം സോഷ്യല്‍മീഡിയകളില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. തമിഴ്‌നാട്ടിലെ ട്രിച്ചിയിലെ ഒരു ക്ഷേത്രത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇവര്‍ കേരളത്തിലെന്ന രീതിയില്‍…

Read More

ലോക്സഭയിലെ സുരക്ഷ വീഴ്ചയില്‍ പ്രതിഷേധം; കേരളത്തില്‍ നിന്നുള്ള നാല് എംപിമാരടക്കം അഞ്ച് പേരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു

ന്യൂഡൽഹി: ലോക്സഭയിൽ പ്രതിഷേധിക്കുകയും ബഹളം വയ്ക്കുകയും ചെയ്ത കേരളത്തില്‍ നിന്നുള്ള നാല് എംപിമാരടക്കം അഞ്ച് പേരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. ലോക്സഭയിലെ സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ടിഎൻ പ്രതാപൻ, ഡീൻ കുര്യക്കോസ്, രമ്യ ഹരിദാസ്, ഹൈബി ഈഡൻ, തമിഴ്നാട്ടില്‍ നിന്നുള്ള ജ്യോതിമണി എന്നിവരെയാണ് ഈ സമ്മേളന കാലയളവിലേക്ക് സസ്പെന്‍ഡ് ചെയ്തത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനെ രാജ്യസഭയില്‍ ചെയറിനു മുന്നിലെത്തി പ്രതിഷേധിച്ചതിന് ഈ സമ്മേളന കാലയളവിലേക്ക്…

Read More

വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയുടെ കൊലപാതകം; ജുഡീഷ്യറിക്കും നാടിനും നാണക്കേട് ഉണ്ടാക്കിയ വിധിയാണിതെന്ന് കെ കെ ശിവരാമൻ

ഇടുക്കി: വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയുടെ കൊലപാതകത്തിലെ വിധി നാടിന് നാണക്കേട് ഉണ്ടാക്കുന്നതെന്ന് സിപിഐ നേതാവ് കെ കെ ശിവരാമൻ. സാധാരണ ജനങ്ങൾക്ക് ബാഹ്യ ഇടപെടൽ കേസ് അന്വേഷണത്തെ സ്വാധീനിച്ചിട്ടുണ്ടോ എന്ന സംശയം ഉണ്ടെന്നും നീതി ലഭിക്കുവോളം നാടാകെ ഒരുമിക്കണമെന്നും സിപിഐ നേതാവ് ആവശ്യപ്പെട്ടു. നാടിനും ജുഡീഷ്യറിക്കും നാണക്കേട് ഉണ്ടാക്കിയ വിധിയാണിതെന്നും അദ്ദേഹം വിമർശിച്ചു. ഏതെങ്കിലും ശക്തി കേന്ദ്രങ്ങൾ പ്രതിയെ രക്ഷപ്പെടുത്തുന്നതിനായി ഇടപെട്ടിട്ടുണ്ടെങ്കിൽ അവർ മാപ്പ് അർഹിക്കുന്നില്ലന്നും കെ കെ ശിവരാമൻ പറഞ്ഞു.

Read More

അട്ടപ്പാടിയിൽ നവജാത ശിശു മരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. പുതൂർ കുറുക്കത്തികല്ല് ഊരിലെ പാർവതി ധനുഷിന്റെ കുഞ്ഞാണ് മരിച്ചത്. 74 ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. പ്രസവ സമയത്ത് തൂക്കം ഒരു കിലോ 50 ഗ്രാം മാത്രമായിരിന്നു കുഞ്ഞിന്റെ തൂക്കം. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിന്ന അമ്മയും കുഞ്ഞും കഴിഞ്ഞാഴ്ച്ചയാണ് ഊരിലേക്ക് തിരിച്ചെത്തിയത്.

Read More

മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ബിജെപി അവിശ്വാസ പ്രമേയ നോട്ടീസ് നൽകി

കാട്ടാക്കട:മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ ബിജെപി അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. സിപിഎമ്മിലെ എ.സുരേഷ്‌കുമാറാണ് പഞ്ചായത്ത് പ്രസിഡന്റ്മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ ദൈനംദിന പ്രവർത്തനങ്ങളിൽ പഞ്ചായത്ത് പ്രസിഡൻ്റ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല.മാറനല്ലൂർ പഞ്ചായത്തിൽ എവിടെ പ്ലോട്ട് ഡിവിഷൻ നടന്നാലും അവർക്ക് വേണ്ടി അനുകൂല നിലപാട് എടുത്ത് കൊണ്ട് കമ്മിഷൻ കൈപ്പറ്റുന്നു.കണ്ടല ബാങ്ക് തട്ടിപ്പ്.സ്ട്രീറ്റ് ലൈറ്റുകൾ സമയബന്ധിതമായി കത്തിക്കുന്നില്ല.നിലാവ് പദ്ധതി പ്രകാരം നൽകിയ എൽ.ഇ.ഡി. ലൈറ്റുകളുടെഅറ്റകുറ്റ പണികൾ നടത്താതെ വൻ അഴിമതി. ക്ഷേമപെൻഷനുകൾ മസ്റ്ററിംങ് നടത്തിയിട്ടും പെൻഷൻ കിട്ടുന്നില്ല.തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 21 വാർഡുകളിലും…

Read More

താന്‍ തൃശൂര്‍കാരനല്ലല്ലോ, ആ സമയത്ത് പത്മരാജന്‍ പറഞ്ഞു തന്ന കാര്യങ്ങളാണ് ചെയ്തത്; മോഹന്‍ലാല്‍

പത്മരാജന്‍ സംവിധാനം ചെയ്ത ‘തൂവാനത്തുമ്പികള്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ തൃശൂര്‍ ഭാഷ മോശമായിരുന്നുവെന്ന രഞ്ജിത്തിന്റെ പരാമര്‍ശത്തിന് മറുപടിയുമായി മോഹന്‍ലാല്‍. അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹന്‍ലാലിന്റെ മറുപടി. താന്‍ തൃശൂര്‍കാരനെല്ലെന്നും ആ സമയത്ത് പത്മരാജന്‍ പറഞ്ഞു തന്ന കാര്യങ്ങളാണ് ചെയ്തതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ”തനിക്ക് പറ്റുന്ന രീതിയിലാണ് ചെയ്തത്, എനിക്ക് അറിയാവുന്ന രീതിയിലല്ലേ പറയാന്‍ പറ്റൂ. അന്ന് ഒരു പക്ഷേ തനിക്ക് കറക്ട് ചെയ്ത് തരാന്‍ ആളുണ്ടായിരുന്നില്ല,” മോഹന്‍ലാല്‍ പറഞ്ഞു. വിവാദങ്ങളില്‍ ഇടയ്ക്ക് ഇടയ്ക്ക് പെടുന്നതിനെക്കുറിച്ചുള്ള…

Read More

വണ്ടിപ്പെരിയാറിലെ പോക്സോ കേസ്: പ്രതിയെ വെറുതെ വിട്ട് കോടതി, ഒരു കുറ്റവും തെളിയിക്കാനായില്ല

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അർജുനെ കോടതി വെറുതെ വിട്ടു. കേസിൽ ഒരു കുറ്റം പോലും തെളിയിക്കാൻ കഴിയാഞ്ഞതോടെയാണ് കട്ടപ്പന അതിവേഗ കോടതി പ്രതിയെ വെറുതെ വിട്ടത്. കേസിൽ അർജുന് നിരപരാധിയാണെന്നും അന്വേഷണത്തിൽ പോലീസിന് വീഴ്ച്ച പറ്റിയെന്നും നഷ്ടപരിഹാരം വേണമെന്നും അർജുന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. അതേസമയം കേസിന്റെ വിധി പുറത്തുവന്നതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ ബന്ധുക്കൾ കോടതിയിൽ പ്രതിഷേധിച്ചു. വിധി കേട്ട് പൊട്ടിക്ക കുട്ടിയുടെ മുത്തശിയും ബന്ധുക്കളും കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് ആവര്ത്തിച്ചു….

Read More

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആറാം ജയം ലക്ഷ്യമിട്ട കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. രാത്രി എട്ടിന് നടക്കുന്ന കളിയില്‍ പഞ്ചാബ് എഫ്സിയാണ് എതിരാളികള്‍. കോച്ചും ക്യാപ്റ്റനും കൂടെയുണ്ടാവില്ല. എന്നാലും മൂന്ന് പോയിന്റില്ലാതെ കളം വിട്ടാല്‍ കുറച്ചിലാവും കേരള ബ്ലാസ്റ്റേഴ്സിന്. എവേ ഗ്രൗണ്ടിലെ മൂന്നാമത്തെ ജയമാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിട്ടത്. റഫറിയെ വിമര്‍ശിച്ചതിന്റെ പേരിലാണ് ഇവാന്‍ വുകോമനോവിച്ചിന് സസ്പെന്‍ഷന്‍. സഹപരിശീലകന്‍ ഫ്രാങ്ക് ഡോവനായിരിക്കും ടച്ച് ലൈനില്‍ നിര്‍ദ്ദേശങ്ങളുമായി കൂടെയുണ്ടാവുക. റഫറിമാര്‍ക്കെതിരായ വിമര്‍ശനത്തിനാണ് അച്ചടക്കസമിതി ശിക്ഷ വിധിച്ചത്. കൂടെ 50,000 പിഴയും…

Read More

പ്രതിഷേധ ഭജന’ ഇല്ല ‘ധർണ്ണ’ മാത്രം; പോസ്റ്റർ വിവാദമായതോടെ പേര് മാറ്റി കോൺഗ്രസ്

പാലക്കാട്: ശബരിമലയിൽ അയ്യപ്പ ഭക്തരോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ കോൺഗ്രസ് നടത്താനിരുന്ന പരിപാടിയുടെ പേര് മാറ്റി. കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റി നടത്താനിരുന്ന പരിപാടിയുടെ പേര് ആണ് മാറ്റിയത്. പരിപാടിയുടെ പോസ്റ്റർ വിവാദമായതോടെയാണ് പ്രതിഷേധ ഭജന എന്ന പേര് മാറ്റി പ്രതിഷേധ ധർണയാക്കിയത് പോസ്റ്റർ തയ്യാറാക്കിയത് തന്റെ അറിവോടുകൂടി അല്ലെന്ന് ഡിസിസി പ്രസിഡൻറ് എ. തങ്കപ്പൻ പറഞ്ഞിരുന്നു. താൻ അത് ആർക്കും ഷെയർ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ തിരക്കിനിടയിൽ പിതാവിനെ കാണാതെ കരഞ്ഞ കുട്ടിയുടെ ചിത്രം തെറ്റായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial