kerala14.in

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; യുഎപിഎ ചുമത്തി ഡല്‍ഹി പൊലീസ്

പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ യുഎപിഎ ചുമത്തി ഡല്‍ഹി പൊലീസ് കേസെടുത്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു. അതേസമയം പ്രതികളില്‍ ഒരാള്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തിയിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി മുതല്‍ തന്നെ പദ്ധതി ആസൂത്രണം ചെയ്തുതുടങ്ങിയിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡിസംബര്‍ 14നായിരുന്നു കൃത്യം നടത്താന്‍ ആറ് പ്രതികള്‍ പദ്ധതിയിട്ടത്. എന്നാല്‍ സന്ദര്‍ശക പാസ് നല്‍കിയതിലെ പിഴവ് കാരണം ഡിസംബര്‍ 13ലേക്ക് മാറ്റുകയായിരുന്നു. ക്രിമിനല്‍ ഗൂഢാലോചന,…

Read More

മെസേജ് പിൻ ചെയ്ത് വെക്കാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് ഈ വർഷം ഫീച്ചറുകളുടെ ആറാട്ട് ആയിരുന്നു കമ്പനി ലഭ്യമാക്കിയത്. ഈ വർഷം അവസാനിക്കാറാകുമ്പോഴും ഇനിയും അവസാനിക്കാത്ത ഫീച്ചറുകൾ ഉപഭോക്താക്കൾക്ക് എത്തിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. ഇപ്പോൾ മേസേജ് പിൻ ചെയ്ത് വെക്കാൻ കഴിയുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ​ഗ്രൂപ്പുകളിലും വ്യക്തി​ഗത ചാറ്റുകളിലും മെസേജ് പിൻ ചെയ്ത് വെക്കാൻ കഴിയുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പി‍ച്ചിരിക്കുന്നത്. പരമാവധി 30 ദിവസം വരെ മെസേജ് ഇത്തരത്തിൽ പിൻ ചെയ്ത് വെക്കാൻ കഴിയും. ഡിഫോൾട്ട് ഓപ്ഷനിൽ ഏഴു ദിവസം വരെ പിൻ ചെയ്ത് വെക്കാനും…

Read More

അനന്തപുരി എഫ്എം റേഡിയോ നിലയം നിര്‍ത്തലാക്കില്ലെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: തലസ്ഥാന നിവാസികളുടെ പ്രിയപ്പെട്ട അനന്തപുരി എഫ്എം തുടരുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍. തിരുവനന്തപുരത്തെ അനന്തപുരി എഫ്എം റേഡിയോ നിലയം നിര്‍ത്തലാക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ ഉറപ്പു നല്‍കിയത്. ലോക്സഭയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രമന്ത്രി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അനന്തപുരി എഫ്എം റേഡിയോ നിലയം നിര്‍ത്തലാക്കില്ല, പക്ഷേ, ശ്രോതാക്കളുടെ അഭിരുചിക്ക് അനുസരിച്ച്‌ ഉള്ളടക്കത്തിലടക്കം മാറ്റം വരുത്തുമെന്നും കൊടിക്കുന്നില്‍ സുരേഷിന്‍റെ ചോദ്യത്തിന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

Read More

കൂടത്തായി കൂട്ടക്കൊല ഇനി നെറ്റ്ഫ്ലിക്സിൽ

കേരളക്കരയെ പിടിച്ചുകുലുക്കിയ പ്രമാദമായ കൊലക്കേസാണ് കൂടത്തായി കൊലപാതകം. ഇരുചെവി അറിയാതെ ജോളി കൊന്നുതള്ളിയ കൊലപാതക പരമ്പര ഇതാ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായി ഒരുക്കിയിരിക്കുന്നു. കറി ആൻഡ് സയനൈ‍ഡ്–ദ് ജോളി ജോസഫ് കേസ് എന്നാണ് ഡോക്യുെമന്ററിയുടെ പേര്. ഡിസംബർ 22ന് റിലീസ് ചെയ്യുന്ന ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങി. ജോളി ജോസഫിന്റെ ജീവിതം ആസ്പദമാക്കിയാണ് ട്രെയിലറിന്റെ തുടക്കം. ജോളിയുടെ അയൽക്കാർ, സുഹൃത്തുക്കൾ, ബന്ധുക്കളടക്കമുള്ളവർ ട്രെയിലറിൽ വന്നുപോകുന്നു. അഭിഭാഷകനായ ബി.എ. ആളൂർ വക്കീലിനെയും ഇതിൽ കാണാം. ജോളി പല രഹസ്യങ്ങളും ഇപ്പോഴും ഒളിപ്പിച്ചു…

Read More

ചെന്നൈ-കോട്ടയം റൂട്ട്; ശബരിമല സ്പെഷ്യൽ വന്ദേ ഭാരത് അനുവദിച്ചു

‍തിരുവനന്തപുരം: ശബരിമല സ്പെഷ്യൽ വന്ദേ ഭാരത് അനുവദിച്ചു. ചെന്നൈ – കോട്ടയം റൂട്ടിൽ വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്. 15ആം തീയതി മുതൽ വന്ദേ ഭാരത് ട്രെയിന്‍ സർവീസ് ആരംഭിക്കും. 15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈയിൽ നിന്ന് രാവിലെ 8.30 ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 7.20ന് കോട്ടയത്തെത്തും. കോട്ടയത്ത് നിന്ന് രാത്രി 9 മണിക്ക് ട്രെയിന്‍ പുറപ്പെടും. ശബരിമലയിലേക്കുള്ള തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ സർവീസ് അനുവദിച്ചിരിക്കുന്നത്.

Read More

സേവാപ്രമുഖിന്റെ സഹോദരനെ കുത്തിക്കൊന്ന കേസ് ; 9 ആർഎസ്എസുകാർ കുറ്റക്കാർ; ശിക്ഷ 18 ന്‌

തിരുവനന്തപുരം : ആർഎസ്എസ് നഗർ സേവാപ്രമുഖിന്റെ സഹോദരനെ കുത്തിക്കൊന്ന കേസിൽ ഒമ്പത് ആർഎസ്എസുകാർ കുറ്റക്കാർ. ആറ്റുകാൽ മണക്കാട് മേടമുക്ക് സതീഷ് നിവാസിൽ അയ്യപ്പനാശാരിയെ (52) കൊലപ്പെടുത്തിയ കേസിലാണ് അനിൽകുമാർ (കടച്ചിൽ അനി), സുനിൽകുമാർ (ഉപ്പ് സുനി), അനിൽകുമാർ (അനിൽ), മനോജ്, ഉണ്ണി, സതീഷ്കുമാർ (ഗോവർധൻ), സന്തോഷ് (പ്രദീഷ്), സന്തോഷ് ചന്ദ്രൻ, സന്തോഷ് (ബീഡി സന്തോഷ്) എന്നിവർ കുറ്റക്കാരെന്ന് തിരുവനന്തപുരം അഞ്ചാം അഡീഷണൽ സെഷൻസ് ജഡ്‌ജ് പ്രസൂൺ മോഹൻ വിധിച്ചത്. മതിയായ തെളിവില്ലാത്തതിനാൽ ഏഴുപേരെ കോടതി വെറുതെവിട്ടു.ആർഎസ്എസ് നഗർ…

Read More

ചലച്ചിത്രതാരം ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ; നടനെ നാമനിർദേശം ചെയ്ത് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സിനിമാതാരം നടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആണ് ദേവനെ നാമനിർദേശം ചെയ്തത്. സുരേന്ദ്രന്‍ തന്റെ സോഷ്യൽ മീഡിയ അകൗണ്ടായ ഫേസ്ബുക്കിലൂടെയാണ് വിവരം പങ്കുവച്ചത്. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി നിയമിതനായ നടൻ ദേവന് ഭാവുകങ്ങൾ നേരുന്നു എന്നാണ് സുരേന്ദ്രൻ ഫേസ്ബുക്കിൽ എഴുതിയത്. ബി.ജെ.പിയിൽ തനിക്ക് ശക്തമായ സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ബിജെപി എംഎൽഎ കുറ്റക്കാരനെന്ന് കോടതി, ശിക്ഷ ഈ മാസം പതിനഞ്ചിന്

ലക്നോ: പോക്സോ കേസിൽ ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ കുറ്റക്കാരനെന്ന് കോടതി. രാംദുലർ ഗോണ്ട് കുറ്റക്കാരനാണെന്നാണ് കോടതി വിധിച്ചത്. ഈ മാസം 15ന് കോടതി ശിക്ഷ വിധിക്കും. 2014ലാണ് കേസിനാസ്പദമായ സംഭവം.ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിലെ ദുദ്ദി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഗോണ്ട്. നിലവിൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പോക്‌സോ നിയമത്തിലെ സെക്ഷൻ 376 (ബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തലിനുള്ള ശിക്ഷ), 5 എൽ/6 എന്നിവ പ്രകാരമാണ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തത്.എംപി/എംഎൽഎ കോടതി അഡീഷണൽ ജില്ലാ ജഡ്ജി (ഒന്നാം) എഹ്‌സാൻ…

Read More

കേരളത്തിൽ അക്കൗണ്ട് തുറന്ന് ആം ആദ്മി പാർട്ടി; അഭിനന്ദനവുമായി കെജ്രിവാൾ

തൊടുപുഴ: കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറന്ന് ആം ആദ്മി പാർട്ടി. തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ആം ആദ്മി പാർട്ടി കേരളത്തിൽ ആദ്യമായി ഒരു സീറ്റിൽ വിജയിച്ചത്. ഇടുക്കി കരിങ്കുന്നം പഞ്ചായത്തിലെ ഏഴാം വാർഡിൽ ആംആദ്മി പാർട്ടി സ്ഥാനാർഥി ബീന കുര്യനാണ് വിജയിച്ചത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് ആംആദ്മി പിടിച്ചെടുക്കുകയായിരുന്നു. നാല് വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് ആം ആദ്മിയുടെ അട്ടിമറി ജയം. ബീന കുര്യന് 202 വോട്ടാണ് ലഭിച്ചത്. യു.ഡി.എഫിന്റെ സോണിയ ജോസ് 198 വോട്ട് നേടിയപ്പോൾ എൽ.ഡി.എഫിന്റെ സതി…

Read More

ശബരിമലയിൽ ഭക്തര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കണം; സ്‌പോട്ട് ബുക്കിംഗ് 5,000 ആയി കുറയ്ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി സ്‌പോട്ട് ബുക്കിംഗ് 5,000 ആയി നിജപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ക്യൂ കോംപ്ലക്‌സില്‍ അധികം ആളുകളെ പ്രവേശിപ്പിക്കരുതെന്നും കൂടുതൽ ബസുകൾ നൽകണമെന്നും അറിയിച്ചു. ഭക്തര്‍ക്ക് സുഗമമായ ദര്‍ശന സൗകര്യമൊരുക്കണം. കുട്ടികളും സ്ത്രീകളും ഉള്‍പ്പടെയുള്ളവരുടെ സുരക്ഷ പ്രധാനമാണ്. സന്നിധാനത്തെ ആള്‍ക്കൂട്ടം നിയന്ത്രിക്കണം. കെഎസ്ആർടിസി അധികം ബസുകള്‍ നല്‍കണം. ബസുകളില്‍ അധികം ആളുകളെ പ്രവേശിപ്പിക്കരുതെന്നും കോടതി നിർദേശിച്ചു. സ്‌പോട്ട് ബുക്കിംഗില്‍ പ്രതിദിനം റിവ്യൂ നടത്തണം. സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഇക്കാര്യങ്ങൾ നിരീക്ഷിക്കണമെന്നും കോടതി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial