kerala14.in

‘മക്കളുടൻ മുതൽവർ‘ പദ്ധതി; പുതിയ ജനസമ്പർക്ക പരിപാടി നടപ്പിലാക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ

ചെന്നൈ: ‘മക്കളുടൻ മുതൽവർ ‘എന്ന പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ. പുതിയ ജനസമ്പർക്ക പരിപാടി നടപ്പിലാക്കാനാണ് തമിഴ്നാട് സർക്കാറിന്റെ തീരുമാനം. തിങ്കളാഴ്ച കോയമ്പത്തൂരിൽ വെച്ച് പദ്ധതി ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരാതി പരിഹാര യോഗങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം. 13 വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഈ പദ്ധതിയിൽ പങ്കെടുക്കും. ഡിസംബർ 18 മുതൽ ജനുവരി 6 വരെയാണ് യോഗങ്ങൾ നടത്തുക. ജില്ലകളിലെ മേൽനോട്ട ചുമതല മന്ത്രിമാരെയാണ് ഏൽപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ജില്ലകളിൽ പരിശോധന നടത്തുന്ന…

Read More

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം ; ചടങ്ങില്‍ പ്രകാശ് രാജ് മുഖ്യാതിഥിയാവും

തിരുവനന്തപുരം: ഏഴ് ദിവസം നീണ്ടുനിന്ന ഐഎഫ്എഫ്‌കെയ്ക്ക് ഇന്ന് കൊടിയിറങ്ങും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് സമാപന ചടങ്ങ്. സമാപന ചടങ്ങില്‍ നടന്‍ പ്രകാശ് രാജ് മുഖ്യാതിഥിയാവും. 15 തിയേറ്ററുകളിലായി 81 രാജ്യങ്ങളില്‍ നിന്നുള്ള 175 സിനിമകള്‍, കള്‍ച്ചറല്‍ പരിപാടികള്‍, ഒത്തുച്ചേരലുകള്‍ എന്നിവക്കാണ് രാജ്യാന്തര ചലച്ചിത്രമേള കഴിഞ്ഞ ഒരാഴ്ച്ച സാക്ഷ്യം വഹിച്ചത്. വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസിക്കാണ് ഇത്തവണത്തെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം. മികച്ച ചിത്രങ്ങള്‍ക്കും സംവിധായകര്‍ക്കുമായി, സുവര്‍ണ്ണ ചകോരം ഉള്‍പ്പടെ പതിനൊന്ന് പുരസ്‌ക്കാരങ്ങള്‍ സമാപനച്ചടങ്ങില്‍ നല്‍കും….

Read More

ഗവര്‍ണര്‍ക്ക് സുരക്ഷ കൂട്ടാന്‍ പൊലീസ് തീരുമാനം

തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് സുരക്ഷ കൂട്ടാന്‍ പൊലീസ് തീരുമാനം. ഡല്‍ഹിയില്‍ നിന്നും 16ന് കേരളത്തിലേക്ക് തിരിച്ചെത്തുന്ന ഗവര്‍ണര്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.എസ്.എഫ്.ഐ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. ഇത് സംബന്ധിച്ച് എഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. 16-ാം തിയ്യതി ഡല്‍ഹിയില്‍ നിന്നും നേരിട്ട് കോഴിക്കോട് എത്തുന്ന ഗവര്‍ണര്‍ സര്‍വകലാശാല ഗസ്റ്റ്ഹൗസിലാണ് താമസിക്കുക. കേരളത്തിലെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ ക്യാംപസുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി…

Read More

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി വിശ്വനാഥൻ അന്തരിച്ചു

തൃശൂർ: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി വിശ്വനാഥൻ അന്തരിച്ചു. എൺപത്തിമൂന്നു വയസായിരുന്നു. സംസ്ഥാന വനംവകുപ്പ് മന്ത്രി, നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച തൃശൂർ ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് കെ.പി.വിശ്വനാഥൻ. തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ കല്ലായിൽ പാങ്ങൻ്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദം നേടി. ഒരു അഭിഭാഷകൻ കൂടിയാണ് കെ.പി. വിശ്വനാഥൻ. യുവജന സംഘടനയായ…

Read More

പാർലമെന്റ് ആക്രമണം; മുഖ്യ ആസൂത്രകൻ പിടിയിൽ

ന്യൂഡൽഹി:ലോക്‌സഭയ്‌ക്കുള്ളിൽ കളർ സ്മോക്ക് പ്രയോഗിച്ച്‌, സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച ആറംഗ സംഘത്തിലെ പ്രധാന ആസൂത്രകൻ ഒരു ദിവസത്തിനുശേഷം പിടിയിലായി. കൊൽക്കത്ത സ്വദേശി ലളിത്‌ ഝായെ വ്യാഴാഴ്‌ച രാത്രി ഡൽഹിയിൽ അറസ്‌റ്റുചെയ്‌തെന്ന്‌ പൊലീസ്‌ പറഞ്ഞു. അതേസമയം, കീഴടങ്ങിയതാണെന്നും റിപ്പോർട്ടുണ്ട്.സംഘത്തിലെ അഞ്ചാമനായ വിക്കി ശർമയെയും ഭാര്യയെയും പൊലീസ്‌ ചോദ്യം ചെയ്യുകയാണ്‌. വിക്കി ശർമയുടെ അറസ്റ്റ്‌ ഇനിയും രേഖപ്പെടുത്തിയിട്ടില്ല. പാർലമെന്റിന്റെ ഉള്ളിലും പുറത്തുമായി പ്രതിഷേധിച്ച നാലു പേർക്ക്‌ ഗുരുഗ്രാമിൽ താമസസൗകര്യമൊരുക്കിയത്‌ വിക്കിയാണ്‌. കളർ സ്മോക്ക് പ്രയോഗിച്ച സാഗർ ശർമ, ഡി. മനോരഞ്ജൻ…

Read More

പാലക്കാട് എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ 60 കാരന് 21 വർഷം കഠിനതടവ്

പാലക്കാട്: എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 21 വർഷം കഠിനതടവും 51,000 രൂപ പിഴയും ശിക്ഷ. വാളയാർ കോഴിപ്പാറ സ്വദേശി സുബ്രഹ്മണ്യനെ (60) ആണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്‌ജി ടി സഞ്ജു ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് 20 വർഷം അനുഭവിച്ചാൽ മതി. പിഴ അടയ്ക്ക‌ാത്ത പക്ഷം ഏഴ് മാസം അധികം കഠിനതടവ് അനുഭവിക്കണം. 2019 ലാണ് കേസിനാസ്പദമായ സംഭവം. വാളയാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ സി ഐ…

Read More

ജവാന്‍ മദ്യക്കുപ്പിയില്‍ അളവില്‍ കുറവ്; തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരെ കേസ്

ജവാന്‍ മദ്യക്കുപ്പിയില്‍ അളവില്‍ കുറവ്; തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരെ കേസ് ലീഗൽ മെട്രോളജി നെറ്റ് കണ്ടെന്റ് യൂണിറ്റാണ് പരിശോധനയ്ക്ക് ശേഷം കേസെടുത്തത്. സംഭവത്തില്‍ തിരുവല്ല കോടതിയിൽ റിപ്പോർട്ട് നൽകും ജവാൻ റം ബോട്ടിലിൽ അളവ് കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരെ കേസെടുത്ത് ലീഗൽ മെട്രോളജി വിഭാഗം. ലീഗൽ മെട്രോളജി നെറ്റ് കണ്ടെന്റ് യൂണിറ്റാണ് പരിശോധനയ്ക്ക് ശേഷം കേസെടുത്തത്. സംഭവത്തില്‍ ഇന്ന് തിരുവല്ല കോടതിയിൽ റിപ്പോർട്ട് നൽകും. ഒരു ലിറ്റർ…

Read More

അയ്യപ്പ ഭക്തരെ പൊലീസ് മർദ്ദിക്കുന്നുവെന്ന് സോഷ്യൽമീഡിയയിൽ വ്യാജ പ്രചാരണം; രണ്ടുപേർക്കെതിരെ കേസ്

കൊച്ചി: ശബരിമലയിൽ അയ്യപ്പഭക്തന്മാരെ പൊലീസ് മർദ്ദിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പ്രചാരം നടത്തിയതിന് ആലുവ പൊലീസ് രണ്ടു പേർക്കെതിരെ കേസെടുത്തു. ആലുവ സ്വദേശി അനിൽ അമ്പാട്ടുകാവ്, എറണാകുളം സ്വദേശി സുമൻ മഠത്തിൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്. അയ്യപ്പ ഭക്തന്മാരിൽ വിദ്വേഷമുളവാകുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന പ്രചാരണങ്ങൾ നിരീക്ഷിച്ച സൈബർ ഡോട് കോമിന്റെ നിർദ്ദേശപ്രകാരമാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. അയ്യപ്പ ഭക്തന്റെ തല ശബരിമല പൊലീസ് അടിച്ചു തകർത്തെന്ന രീതിയിൽ സോഷ്യൽമീഡിയകളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കേരളാ പൊലീസ് അറിയിച്ചിരുന്നു….

Read More

കുളത്തിൽ വീണു മരിച്ച നിലയിൽ

തിരുവനന്തപുരം: കല്ലറ മീതൂർ കോഴിഫാമിലെ കുളത്തിൽ വീണു മരിച്ച യാളെ തിരിച്ചറിഞ്ഞു. മീതൂർ കാട്ടുവിള വീട്ടിൽ സതികുമാർ (52) ആണ് മരിച്ചത് . ഏകദേശം 9 മണിയോടെയാണ് പ്രദേശവാസികൾ കുളത്തിലെ മൃതദേഹം കണ്ടെത്തിയത്. വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Read More

ദ്വീപിലെ കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഭാഷയില്‍ വിദ്യാഭ്യാസം നേടാനുള്ള അവകാശം നിഷേധിക്കരുത്; സിബിഎസ്ഇ മാത്രം പഠിക്കണമെന്ന തീരുമാനം ആശങ്കാജനകം; പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ട് ശിവൻകുട്ടി

തിരുവനന്തപുരം: ലക്ഷദ്വീപിലെ കുട്ടികള്‍ സിബിഎസ്ഇ സിലബസ് മാത്രം പഠിക്കണമെന്ന ഉത്തരവിൽ ആശങ്ക പ്രകടിപ്പിച്ച് മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്രവിദ്യാഭ്യാസ മന്ത്രിയ്ക്ക് കത്തയച്ചു. ഒരൊറ്റ പാഠ്യപദ്ധതി അടിച്ചേല്‍പ്പിക്കുക വഴി, ലക്ഷദ്വീപ് ഭരണകൂടം വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരിക പശ്ചാത്തലവുമായി പൊരുത്തപ്പെടുന്ന വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ സത്തയെ അവഗണിക്കുകയാണെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.”നിര്‍ദേശം കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ നേരിട്ടുള്ള ലംഘനമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകേണ്ട വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ തിരഞ്ഞെടുപ്പുകളെ ഇത് അപകടത്തിലാക്കുന്നതിനാല്‍ ഈ നീക്കത്തെ ശക്തമായി അപലപിക്കുന്നു. നിലവില്‍, ലക്ഷദ്വീപില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial