നക്ഷത്ര കൊലപാതക കേസ്; പ്രതിയായ പിതാവ് ട്രെയിനിൽ നിന്നും ചാടി ജീവനൊടുക്കി, ആത്മഹത്യ കോടതിയിൽ നിന്ന് തിരികെ പോകുന്ന വഴി
കൊല്ലം: നക്ഷത്ര കൊലപാതക കേസിലെ പ്രതി പിതാവ് ശ്രീമഹേഷ് ആത്മഹത്യ ചെയ്തു. ആലപ്പുഴ കോടതിയിൽ കൊണ്ടുവന്നശേഷം തിരികെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് പോകുന്ന വഴി ശാസ്താംകോട്ടയിൽ വച്ച് ആണ് പ്രതി ട്രെയിനിൽ നിന്നും ചാടി മരിച്ചത്. മകളെ കോൾപ്പെടുത്തിയ കേസിൽ വിചാരണത്തടവുകാരനായി കഴിയുകയായിരുന്നു ഇയാൾ. കഴിഞ്ഞ ജൂൺ 7നു രാത്രി ഏഴരയോടെയാണു പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെ (6) മഴു ഉപയോഗിച്ചു പിതാവ് ശ്രീമഹേഷ് കൊലപ്പെടുത്തിയത്. പിന്നാലെ സ്വന്തം അമ്മയെയും പ്രതി വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു. കേസിൽ അറസ്റ്റിലായി റിമാൻഡിലായതിനുപിന്നാലെ മാവേലിക്കര…

