ചേലക്കര പോളിടെക്നിക് ക്യാമ്പസിൽ കയറി കൊടിമരം നശിപ്പിച്ചു; എസ്എഫ്ഐ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്‍റ് ഉൾപ്പെടെ 4 പേര്‍ അറസ്റ്റില്‍
തൃശൂർ: തൃശ്ശൂർ ചേലക്കര പോളിടെക്നിക് ക്യാമ്പസിൽ കയറി കൊടിമരം നശിപ്പിച്ച സംഭവത്തില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡൻറ് അടക്കം നാല് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. എസ്എഫ്ഐ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്‍റ് ആര്‍ വിഷ്ണുവാണ് ചേലക്കര പോലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി കോളേജിലെത്തിയ ഇവര്‍ കെഎസ്‌യു, എബിവിപി,എഐഎസ്എഫ് സംഘടനകളുടെ കൊടിമരങ്ങളാണ് നശിപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ കെഎസ്‌യു ഫുള്‍ പാനല്‍ വിജയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കൊടിമരം നശിപ്പിച്ച സംഭവമുണ്ടായത്. കോളേജിലെ സെക്യൂരിറ്റി അറിയിച്ചതിനെ തുടർന്ന് കോളേജ് അധികൃതർ ചേലക്കര പോലീസിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്നാണ്…

