കൊച്ചിയിൽ 52കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
കൊച്ചി : കൊച്ചി നഗരത്തിൽ 52 വയസുകാരിയെ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിനിരയാക്കുകയും മർദിച്ചവശയാക്കി റെയിൽവേ ട്രാക്കിൽ തള്ളുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. ആസാം സ്വദേശി ഫിർദൗസ് അലിയെയാണ് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. പരിക്കുകളോടെ സ്ത്രീ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച വൈകിട്ട് 5.30ഓടെ പൊന്നുരുന്നി റെയിൽവേ ട്രാക്കിനരികിൽ വെച്ചാണ് സംഭവം. ക്രൂര പീഡനത്തെ തുടർന്ന് സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ നിലയിലാണ്. സ്ത്രീ അപകടനില തരണം ചെയ്തെന്ന് പൊലീസ്…

