kerala14.in

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; പിന്നാലെ വഴിയിൽ തടഞ്ഞു നിർത്തി വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ

കൊല്ലം: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെൺകുട്ടിയെ ഭീഷണപ്പെടുത്തിയ യുവാവ് പിടിയില്‍. ഉമയനല്ലൂര്‍ സ്വദേശി ബാദുഷ ആണ് പിടിയിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കൊല്ലം കൊട്ടിയത്താണ് സംഭവം. മയ്യനാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സ്കൂട്ടറില്‍ മടങ്ങി വരുന്നതിനിടെ പ്രതി യുവതിയെ തടഞ്ഞു നിർത്തുകയും കൈയില്‍ കയറിപ്പിടിക്കുകയും ചെയ്തു. തന്നെ വിവാഹം ചെയ്തില്ലെങ്കിൽ യുവതിയെയും വീട്ടുകാരെയും അപായപ്പെടുത്തുമെന്നും ഭീൽണി മുഴക്കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാദുഷയെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം മറ്റൊരു സംഭവത്തില്‍ കൊല്ലം ശക്തികുളങ്ങരയിൽ പെണ്‍കുട്ടിയെ ശല്യം ചെയ്യാന്‍…

Read More

‘പിണറായി വിജയൻ മരുന്ന് കഴിക്കാൻ മറന്നു;’ മുഖ്യമന്ത്രിക്കെതിരായ സമരത്തിന്റെ രൂപം മാറും – വി ഡി സതീശൻ

കോഴിക്കോട് – മുഖ്യമന്ത്രി അതിരുകടന്നാൽ അദ്ദേഹത്തിന്റെ ഭാഷയിൽ പറയുന്ന ജീവൻരക്ഷാപ്രവർത്തനം തങ്ങളും ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മുന്നറിയിപ്പ്. പിണറായി വിജയന് സാഡിസ്റ്റ് മനോഭാവമാണ്. പോലീസ് സേനയിലെ പേരുകേട്ട ക്രിമിനലുകൾക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ യാത്ര. യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകരെ മർദിച്ച ഗൺമാനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും നേരിടും. മുഖ്യമന്ത്രിക്കെതിരായ സമരത്തിന്റെ രൂപം മാറുമെന്നും വി.ഡി സതീശൻ കോഴിക്കോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ക്രിമിനൽ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് മർദിക്കുന്നു. ഇത് തുടർന്നാൽ മുഖ്യമന്ത്രിയുടെ ഗൺമാന്റെയും…

Read More

എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാംപസിൽ; വൻ പോലീസ് സുരക്ഷയിൽ സർവകലാശാല

തേഞ്ഞിപ്പാലം: എസ്എഫ്ഐ പ്രതിഷേധത്തിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിലെത്തി. ഗവർണറുടെ സുരക്ഷയ്ക്കായി അഞ്ഞൂറിലധികം പൊലിസുകാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഗസ്റ്റ് ഹൗസിന് മുന്നിലും സുരക്ഷയുണ്ട്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കറുത്ത കൊടിയുമായി എത്തിയ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. പ്രതിഷേധത്തിന്റെ ഭാഗമായി സർവകലാശാല ക്യാമ്പസിൽ വൻ പൊലീസ് സന്നാഹമേർപ്പെടുത്തി.

Read More

‘പ്രതിഷേധിക്കുന്നത് മുഖ്യമന്ത്രി വാടകയ്ക്കെടുത്ത ക്രിമിനലുകൾ’; എസ്എഫ്ഐ പ്രതിഷേധം എവിടെയെന്ന് പരിഹാസം

കോഴിക്കോട്: കനത്ത സുരക്ഷാ വലയത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിനുള്ളിൽ പ്രവേശിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും രൂക്ഷമായി വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി വാടകയ്ക്കെടുത്ത ക്രിമിനലുകളാണ് പ്രതിഷേധിക്കുന്നത് എന്നാണ് ഗവർണർ വിമർശിച്ചത്. മുഖ്യമന്ത്രി സ്പോൺസർ ചെയ്യുന്ന അതിക്രമമാണ് ക്യാമ്പസിനുള്ളിൽ അരങ്ങേറുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ഇതെന്നും ഗവർണർ പറഞ്ഞു. ക്യാംപസിലെ എസ്എഫ്ഐ പ്രതിഷേധം കണ്ടില്ലെന്നും ഗവർണർ പരിഹസിച്ചു. കാറിനു സമീപത്തേക്കു വന്നാൽ പുറത്തിറങ്ങുമെന്നാണ് പറഞ്ഞത്. പ്രതിഷേധക്കാർ കാറിന് സമീപത്തേക്കു വന്നാൽ ഇനിയും പുറത്തിറങ്ങും….

Read More

മക്കൾ നഷ്ട്ടപ്പെട്ട ദമ്പതികൾക്ക് രണ്ടുകോടി നഷ്ടപരിഹാരം വിധിച്ച് കോടതി

കൊച്ചിയിൽ അഡ്വഞ്ചർ റിസോർട്ടിലെ സുരക്ഷ വീഴ്ച മൂലം രണ്ട് മക്കളും നഷ്ടപ്പെട്ട ദമ്പതികൾക്ക് 1.99 കോടി രൂപ നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം ആമ്പല്ലൂർ സ്വദേശികളായ പി വി പ്രകാശൻ , വനജ പ്രകാശൻ എന്നിവരുടെ രണ്ട് ആൺമക്കൾ പൂനയിലെ റിസോർട്ടിൽ വച്ചുണ്ടായ അപകടത്തിൽ മുങ്ങി മരിച്ചു.റിസോർട്ട് മാനേജ്മെന്റിന്റെ വീഴ്ച മൂലം സംഭവിച്ച അപകടത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിലാണ്, ഡിബി ബിനു അധ്യക്ഷനും വൈക്കം…

Read More

കേരളത്തോട് വിവേചനമില്ല, മറിച്ചുള്ള വാദങ്ങൾക്ക് മറുപടിയായി രേഖകളുണ്ട്’; നിർമല സീതാരാമൻ

തിരുവനന്തപുരം : കേരളത്തോട് വിവേചനമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മറിച്ചുള്ള വാദങ്ങൾക്ക് മറുപടിയായി രേഖകൾ കയ്യിലുണ്ടെന്ന് പറഞ്ഞ കേന്ദ്രമന്ത്രി സംസ്ഥാനങ്ങൾക്ക് എല്ലാ വിഹിതവും കൃത്യമായി നൽകുന്നുണ്ടെന്നും വ്യക്തമാക്കി. ഒപ്പം കേന്ദ്രസർക്കാർ നൽകിയ സേവനങ്ങൾ എണ്ണിപ്പറഞ്ഞ്‌ കണക്കുകൾ നിരത്തുകയും ചെയ്തു കേന്ദ്ര ധനമന്ത്രി. തിരുവനന്തപുരത്ത് അനുവദിച്ച സേവനങ്ങൾ പ്രത്യേകമായി നിർമല സീതാരാമൻ എണ്ണിപ്പറയുകയും ചെയ്തു. ജലജീവൻ മിഷൻ വഴി 2.25 ലക്ഷം വീടുകളിൽ വാട്ടർ കണക്ഷൻ നൽകി, പി.എം. ആവാസ് യോജന വഴി 24,000 വീടുകൾ നിർമിച്ചു,…

Read More

ഭാര്യയെ ശല്യംചെയ്തതിന് വിളിച്ചുവരുത്തി കൊലപ്പെടുത്തി: സംഭവത്തിൽ മുഖ്യപ്രതിയുടെ ഭാര്യയും അറസ്റ്റിൽ

കോടഞ്ചേരി: കോടഞ്ചേരി നൂറാംതോട് മുട്ടിത്തോട് ചാലപ്പുറത്ത് വീട്ടിൽ നിതിൻ തങ്കച്ച (25)നെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി കുപ്പായക്കോട് കൈപ്പുറം വേളങ്ങാട്ട് അഭിജിത്തിന്റെ ഭാര്യയും അറസ്റ്റിൽ. മലപ്പുറം കണ്ണമംഗലം സരിത (21)യാണ് അറസ്റ്റിലായത്. ഇവരെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. അഭിജിത്തിനെക്കൂടാതെ, മുക്കം മൈസൂർമല കോട്ടകുത്ത് മുഹമ്മദ് റാഫി എന്ന കാക്കു (19), തിരുവമ്പാടി മുല്ലപ്പള്ളി മുഹമ്മദ് അഫ്‌സൽ (21), തിരുവമ്പാടി സ്വദേശിയായ പതിനേഴുകാരൻ…

Read More

347 റൺസിന് ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞു; ചരിത്രവിജയം സ്വന്തമാക്കി ഇന്ത്യൻ പെൺപട

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ 347 റൺസിന്റെ തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. വനിത ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. രണ്ടാം ഇന്നിങ്സിൽ 186/6 എന്ന നിലയിൽ ഡിക്ലയർ ചെയ്ത ഇന്ത്യ ഇംഗ്ലണ്ടിന് മുന്നിൽ 479 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയിരുന്നു. പിന്നാലെ ഇംഗ്ലണ്ടിനെ 131 റൺസിന് എറിഞ്ഞിട്ട ഇന്ത്യ മൂന്നാം ദിവസം തന്നെ വിജയം സ്വന്തമാക്കി. രണ്ട് ഇന്നിങ്സിലുമായി ഒൻപത് വിക്കറ്റുകൾ വീഴ്‌തിയ ദീപ്തി ശർമ്മയാണ് മത്സരത്തിലെ താരം.

Read More

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചു

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചു. 86 വയസായിരുന്നു. കഴിഞ്ഞ മാസമാണ് അടിയന്തര ആരോഗ്യപ്രശ്നത്തെ തുടർന്ന് അമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് സംസ്ഥാന വാർത്താ ഏജൻസിയായ കുന റിപ്പോർട്ട് ചെയ്തു. അർദ്ധസഹോദരൻ ഷെയ്ഖ് സബാഹ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് 91-ാം വയസ്സിൽ അമേരിക്കയിൽ മരിച്ചതിനെത്തുടർന്ന് 2020 സെപ്റ്റംബറിലാണ് ശൈഖ് നവാഫ് സ്ഥാനം ഏറ്റെടുത്തത്.

Read More

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് എസ്എഫ്‌ഐ

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം കടുപ്പിച്ച് എസ്എഫ്‌ഐ. കരിങ്കൊടി ഉയര്‍ത്തി ഗസ്റ്റ് ഹൗസിന് മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുന്നു. സമരം അവസാനിപ്പിക്കാന്‍ കൂട്ടാക്കാതെ മുദ്രാവാക്യം മുഴക്കി വിദ്യാര്‍ത്ഥികള്‍ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടേയും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയുടേയും നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഗോ ബാക്ക് വിളികളോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. ഗവര്‍ണറെ സര്‍വ്വകലാശാലയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial