kerala14.in

നവകേരള സദസ്സ്: നെടുമങ്ങാട് വയോജന സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു

നെടുമങ്ങാട് :നവകേരള സദസ്സിന്റെ ഭാഗമായി നെടുമങ്ങാട് മണ്ഡലത്തിൽ വയോജന സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു. മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങ് നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി. എസ് ശ്രീജ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നടൻ അരിസ്റ്റോ സുരേഷ് വിശിഷ്ടാതിഥിയായി. നെടുമങ്ങാട് നഗരസഭയ്ക്ക് കീഴിലെ വിവിധ വാർഡുകളിൽ നിന്നും ഏകദേശം 400 ഓളം വയോജനങ്ങൾ സ്നേഹ കൂട്ടായ്മയിൽ പങ്കാളികളായി. പരിപാടിയുടെ ഭാഗമായി പ്രച്ഛന്നവേഷം,നാടോടി നൃത്തം, തിരുവാതിര, നാടൻപാട്ട്, ഗാനാലാപനം തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറി. ഡിസംബർ 21 വൈകിട്ട്…

Read More

ഭിന്നശേഷിക്കാരിയെ ലൈം ഗികമായി പീഡിപ്പിച്ചു; യുവാവിന് ഏഴ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

പാലക്കാട്: ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. ഏഴ് വർഷം കഠിന തടവും 1,00,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കല്ലേപ്പുള്ളി ആലമ്പളളം കറുപ്പത്ത് വീട്ടിൽ കിഷോറിനെയാണ് (33) ശിക്ഷിച്ചത്. പാലക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി ജഡ്‍ജി രുഖ്‍മ എസ് രാജിന്റേതാണ് ശിക്ഷാ വിധി. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭിന്നശേഷിക്കാരിയായ സ്ത്രീയെ വീട്ടിനുള്ളിൽ വെച്ച് പ്രതി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. 2015 ജൂലൈ 13ന് രാവിലെ…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ബിജെപി എംഎല്‍എക്ക് 25 വര്‍ഷം കഠിന തടവ്

ലഖ്നൗ: പ്രായപൂർത്തിയാകാത്ത-പെൺകുട്ടിയെ ബലാത്സംഗം ചെയ്ത‌ കേസിൽ ഒമ്പത് വർഷത്തിന് ശേഷം ഉത്തർപ്രദേശിലെ ബിജെപി എംഎൽഎക്ക് 25 വർഷം കഠിന തടവ് ശിക്ഷ. സോൻഭദ്ര ജില്ലയിലെ ദുദ്ദി അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള ഗോത്രവർഗ എംഎൽഎയായ രാംദുലാരെ ഗോണ്ടിനെയാണ് കോടതി ശിക്ഷിച്ചത്. നിയമസഭയിൽ നിന്ന് ഇയാളെ അയോഗ്യനാക്കി. 25 വർഷം കഠിനതടവും 10 ലക്ഷം രൂപ പിഴയുമാണ് എംപി- എംഎൽഎമാരുടെ കോടതി ശിക്ഷ വിധിച്ചത്. 2014 ലാണ് കുറ്റകൃത്യം നടന്നത്. പരാതി നൽകിയതിന് ശേഷം ഒരു വർഷത്തിലേറെയായി എംഎൽഎ…

Read More

ഡിജിറ്റലൈസേഷൻ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണം: കെ.ആർ.ഡി.എസ്.എ

വർക്കല : റവന്യൂ വകുപ്പിൽ പുതുതായി നടപ്പിലാക്കുന്ന ഭൂരേഖകളുടെ ഡിജിറ്റലൈസേഷൻ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) വർക്കല താലൂക്ക് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.വില്ലേജ് ഓഫീസുകളിലെ സ്റ്റാഫ് പാറ്റേൺ നവീകരിക്കുക, ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുക, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്/ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലെ പ്രൊമോഷൻ ക്വാട്ട വർദ്ധിപ്പിക്കുക, വി.എഫ്.എ തസ്തിക അപ്ഗ്രേഡ് ചെയ്യുക, വില്ലേജ് ഓഫീസർ തസ്തിക ഡെപ്യൂട്ടി തഹസീൽദാർ തസ്തികയായി ഉയർത്തുക എന്നീ ആവശ്യങ്ങളും…

Read More

സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കിഴക്കന്‍കാറ്റ് വീണ്ടും ശക്തമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും സജീവമാകും. ഞായറാഴ്ച സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്തമഴ മുന്നറിയിപ്പ് നല്‍കിയത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു. നാളെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കിഴക്കന്‍ കാറ്റിന്റെ സ്വാധീനഫലമായി…

Read More

മഞ്ചേരിയില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു

മലപ്പുറം: മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കൊയിലാണ്ടി- മഞ്ചേരി പാതയിൽ ചെട്ടിയങ്ങാടിയിലായിരുന്നു സംഭവം. ഓട്ടോയിലുണ്ടായിരുന്ന നാലുപേരും ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ അബ്‌ദുൾമജീദ്, യാത്രക്കാരായ മുഹ്സിന, തെസ്നീം, റെയ്സ എന്നിവരും മറ്റൊരാളുമാണ് മരിച്ചത്. കുട്ടിപ്പാറ സ്വദേശികളാണ് ഇവരെന്നാണ് വിവരം. പരിക്കേറ്റ മൂന്നുപേരിൽ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിൽനിന്നുള്ള അയ്യപ്പഭക്തരാണ് ബസ്സിലുണ്ടായിരുന്നത്. ഓട്ടോ പെട്ടെന്നു വളച്ചപ്പോൾ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് ദൃസാക്ഷികൾ…

Read More

മുംബൈ ഇന്ത്യൻസ് നായക സ്ഥാനത്ത് നിന്ന് രോഹിത് ശർമ്മയെ നീക്കി; ഇനി മുംബൈയെ ഹാർദിക് പാണ്ഡ്യ നയിക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിന്റെ തലപ്പത്ത് നാടകീയ മാറ്റം. ടീമിനെ അഞ്ചു തവണ കിരീടത്തിലേക്ക് നയിച്ച രോഹിത് ശര്‍മ പിന്മാറിയതോടെ ഹാര്‍ദ്ദിക് പാണ്ഡ്യയെ പുതിയ നായകനായി നിയമിച്ചു. ഇതോടെ മുംബൈ ഇന്ത്യന്‍സില്‍ 10 വര്‍ഷം നീണ്ട രോഹിത് യുഗത്തിന് അന്ത്യമായി. ടീമിന്റെ ഭാവി മുന്‍നിര്‍ത്തിയാണ് രോഹിത് നായകസ്ഥാനത്തു നിന്ന് പിന്മാറിയതെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന് പിന്നീട് ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായി മാറിയ പാണ്ഡ്യയെ ഇക്കഴിഞ്ഞ മാസമാണ്…

Read More

ഷബ്നയുടെ ആത്മഹത്യ; ഭർതൃസഹോദരി പൊലീസിൽ കീഴടങ്ങി

കോഴിക്കോട് ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷബ്നയുടെ ഭർത്താവിന്റെ സഹോദരി പൊലീസിൽ കീഴടങ്ങി. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ഹഫ്സത്ത് പൊലീസിൽ കീഴടങ്ങിയത്. റിമാൻഡിലുള്ള പ്രതി ഹനീഫയുടെ ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ കോടതി തള്ളിയിട്ടുണ്ട്. ഭർത്താവിന്റെ അമ്മ നബീസയും റിമാൻഡിലാണ്. അതേ സമയം ആരോഗ്യകാരണങ്ങളാൽ ഷബ്നയുടെ ഭർത്താവ് ഹബീബിന്റെ പിതാവിന് കോടതി മുൻകൂർ ജാമ്യം നൽകി. ഡിസംബർ 4നാണ് ആയഞ്ചേരി സ്വദേശിയായ ഷബ്ന ഓർക്കാട്ടേരിയിലെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഭർത്താവിന്റെ അമ്മാവൻ ഹനീഫ…

Read More

കൊല്ലത്ത് ക്ഷേത്ര മൈതാനിയിൽ നവ കേരള സദസ് നടത്താൻ അനുമതിയില്ല: ഉത്തരവിട്ട് ഹൈക്കോടതി

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള സദസ്സ് പരിപാടി കൊല്ലത്ത് ക്ഷേത്ര മൈതാനത്ത് നടത്തുന്നതിനെ എതിര്‍ത്ത് ഹൈക്കോടതി. കൊല്ലം കുന്നത്തൂർ മണ്ഡലം നവകേരള സദസ്സ് ചക്കുവള്ളി ക്ഷേത്രം മൈതാനിയിൽ നടത്താനുള്ള തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. നവ കേരള സദസ്സ് നടത്താൻ ദേവസ്വം ബോര്‍ഡ് നൽകിയ അനുമതിയാണ് റദ്ദാക്കിയത്. കൊല്ലം ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവ കേരള സദസ്സ് നടത്തുന്നത് ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ചു. ക്ഷേത്രത്തോട് ചേർന്നാണ് നവ കേരള സദസ്സിനുള്ള പന്തൽ ഒരുക്കിയതെന്ന്…

Read More

തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്; സമാന്തരയോഗം ചേർന്നിട്ടില്ല; ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന് രഞ്ജിത്ത്

നിലവിൽ ചലച്ചിത്ര അക്കാദമിയിൽ ഭിന്നിപ്പില്ലെന്നും ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്നും രഞ്ജിത്ത്. സമാന്തരയോഗം ചേർന്നിട്ടില്ല എന്നും തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും രഞ്ജിത്ത് പറഞ്ഞു. അക്കാദമി അംഗങ്ങൾ രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സമാന്തരയോഗം ചേർന്നതായി വാർത്തകൾ വന്നിരുന്നു. ഡോ ബിജുവിനെ കുറിച്ച് രഞ്ജിത്ത് പറഞ്ഞ പരാമർശങ്ങൾ ഉൾപ്പെടെ വിവാദമായതിന് പിന്നാലെ പ്രത്യേക യോഗം ചേർന്ന് ഒൻപത് അംഗങ്ങൾ രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന് കത്തു നൽകുകയും ചെയ്തു. ചലച്ചിത്ര അക്കാദമിയുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial