Headlines

kerala14.in

തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് 75 സീറ്റുകളില്‍ മത്സരിക്കാന്‍ സിപിഎം തീരുമാനം;മൂന്ന്  ഏരിയാ സെക്രട്ടറിമാര്‍ മത്സരിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് 75 സീറ്റുകളില്‍ മത്സരിക്കാന്‍ സിപിഎം തീരുമാനം. കോര്‍പ്പറേഷനിലേക്ക് മൂന്ന് പാര്‍ട്ടി ഏരിയാ സെക്രട്ടറിമാര്‍ മത്സരിക്കാനും സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. വഞ്ചിയൂര്‍ ഏരിയാ സെക്രട്ടറി കെ ശ്രീകുമാര്‍, പാളയം ഏരിയാ സെക്രട്ടറി പി ബാബു, വിളപ്പില്‍ ഏരിയാ സെക്രട്ടറി ആര്‍ പി ശിവജി എന്നിവരാണ് മത്സര രംഗത്തിറങ്ങുന്നത്. സിപിഎം ജില്ലാ കമ്മിറ്റിയും, ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി…

Read More

ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത് അമ്മൂമ്മ

കൊച്ചി: അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുഞ്ഞിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അമ്മൂമ്മ റോസ്ലിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മാനസിക വിഭ്രാന്തിയെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് നിഗമനം. മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. അമ്മൂമ്മ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അങ്കമാലി കറുകുറ്റിയിലാണ് സംഭവം. ആന്റണി, റൂത്ത് ദമ്പതികളുടെ മകളായ ആറുമാസം പ്രായമുള്ള ഡല്‍ന മരിയ സാറ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്….

Read More

ബിവറേജിലേക്ക് ബിയറുമായി വന്ന ലോറിയിൽ നിന്ന് ബിയർ ബോട്ടിലുകൾ മോഷ്ടിച്ചെടുത്ത് കുടിച്ച രണ്ടുപേരെ പൊലീസ് പിടികൂടി

തിരുവനന്തപുരം: ബിവറേജിലേക്ക് ബിയറുമായി വന്ന ലോറിയിൽ നിന്ന് ബിയർ ബോട്ടിലുകൾ മോഷ്ടിച്ചെടുത്ത് കുടിച്ച രണ്ടുപേരെ പൊലീസ് പിടികൂടി. വട്ടിയൂർക്കാവ് നെട്ടയം സ്വദേശി സുരേഷ്, തിരുനെൽവേലി സ്വദേശി മണി എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ വെയർഹൗസിൽ പരിശോധന നടന്നിരുന്നതിനാൽ ലോഡ് ഇറക്കൽ നിർത്തിവെച്ചിരുന്നു. ഈ സമയത്താകാം മോഷണമെന്നാണ് പൊലീസ് നിഗമനം. ലോറിയിൽ നിന്ന് ലോഡ് ഇറക്കുന്നതിനിടെ ചില കെയിസുകൾ തകർന്ന നിലയിൽ കണ്ടെത്തിയതാണ് മോഷണ വിവരം പുറത്തായത്. ടാർപോളിൻ ഉപയോഗിച്ച് പൊതിഞ്ഞ ലോറിയിൽ 1000…

Read More

മൂന്ന് കോർപറേഷനുകളെ വനിതകൾ നയിക്കും; സംവരണം ഇങ്ങനെ

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നിടങ്ങളിൽ ഇത്തവണ വനിതകൾ മേയര്‍മാരാകും. കൊച്ചി, തൃശൂർ, കണ്ണൂർ കോര്‍പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവ പൊതുവിഭാഗത്തിലായിരുന്നു. ജില്ലാ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, ബ്ലോക്ക് ഗ്രാമപഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെയും അധ്യക്ഷസ്ഥാനത്തേക്കുള്ള സംവരണമായി. ഏഴ് ജില്ലാ പഞ്ചായത്തുകളിൽ വനിതകൾക്കും ഒരിടത്ത് പട്ടികജാതിക്കുമാണ് അധ്യക്ഷസ്ഥാനം ലഭിക്കുക. തിരുവനന്തപുരം: വനിത, കൊല്ലം: വനിത, പത്തനംതിട്ട: വനിത, ഇടുക്കി: വനിത, തൃശൂർ: വനിത, കോഴിക്കോട്: വനിത, വയനാട്: വനിത, എറണാകുളം: പട്ടികജാതി- എന്നിങ്ങനെയാണ് ജില്ലാ പഞ്ചായത്തുകളിലെ അധ്യക്ഷ…

Read More

സജി ചെറിയാന്റെ പരാമര്‍ശം അപമാനകരം, പാട്ടിലൂടെ മറുപടി നല്‍കും: വേടൻ

കൊച്ചി: ‘വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന’ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം അപമാനകരമെന്ന് വേടന്‍. അത് തന്നെ അപമാനിക്കുന്നതാണ്. അതിന് പാട്ടിലൂടെ മറുപടി നല്‍കും, കൂടുതല്‍ പ്രതികരണമൊന്നുമില്ലെന്നായിരുന്നു വേടന്റെ മറുപടി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം ഉണ്ടായത്. തനിക്ക് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിക്കുന്നവര്‍ക്ക് പറയാനുള്ളതൊന്നുമില്ല. അവാര്‍ഡ് വലിയൊരു അംഗീകാരമായി കാണുന്നു. അത് രാഷ്ട്രീയ പിന്തുണയുടെ ഭാഗമായല്ല ലഭിച്ചത്. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല എന്ന്…

Read More

2026 ലെ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ഡിഎംകെയും ടിവികെയും തമ്മിൽ മാത്രമായിരിക്കും മത്സരം നടക്കുന്നതെന്ന് വിജയ്

ചെന്നൈ: 2026 ലെ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ഡിഎംകെയും ടിവികെയും തമ്മിൽ മാത്രമായിരിക്കും മത്സരം നടക്കുന്നതെന്ന് ടിവികെ നേതാവ് വിജയ്. 100 ശതമാനം വിജയം ടിവികെയ്‌ക്കൊപ്പമാകുമെന്നും വിജയ് പറഞ്ഞു. മഹാബലിപുരത്ത് ചേര്‍ന്ന ടിവികെ ജനറല്‍ കൗണ്‍സിലിന് പിന്നാലെയാണ് വിജയ്‌യുടെ പ്രതികരണം. അതേസമയം സമ്മേളനത്തിൽ വെച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ വിമർശനവുമായി വിജയ് രംഗത്തെത്തി. കരൂർ ദുരന്തം രാഷ്ട്രീയവത്കരിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നിയമസഭയിൽ എന്താണ് പ്രസംഗിച്ചത്? എന്ന വിജയ് ചോദിച്ചു തമിഴ്നാട്ടിലെ ജനങ്ങൾ എല്ലാം കാണുന്നുണ്ട് എന്ന് അദ്ദേഹം…

Read More

പാലക്കാട്ട് ബൈക്കും വാനും കൂട്ടിയിടിച്ചു; സബ് ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ പോയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാലക്കാട്: വാഹനാപകടത്തില്‍ പരിക്കേറ്റ പ്ലസ് ടുവിദ്യാര്‍ഥി മരിച്ചു. പള്ളിക്കുറുപ്പ് പാറോപ്പാടം രാജേഷിന്റെ മകന്‍ 17-കാരനായ ദില്‍ജിത്ത് ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ദില്‍ജിത്ത് സഞ്ചരിച്ചിരുന്ന ബൈക്കും ഒമിനിവാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ചിറക്കല്‍പ്പടി-കാഞ്ഞിരപ്പുഴ റോഡില്‍ പാലാമ്പട്ടയിലാണ് അപകടം നടന്നത്. പള്ളിക്കുറുപ്പ് ശബരി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് മരിച്ച ദിൽജിത്ത്. ദിൽജിത്ത് സബ് ജില്ല കലോത്സവത്തിൽ പങ്കെടുക്കാൻപോകുന്നതിനിടെയാണ് അപകടമുണ്ടായത്. മണ്ണാര്‍ക്കാട് സബ് ജില്ലാ കലോത്സവത്തിൽ കഴിഞ്ഞദിവസം ചിത്രരചനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.ഇന്ന് നടക്കുന്ന നാടൻപാട്ട് മത്സരത്തിൽ പങ്കെടുക്കാൻ…

Read More

തലസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം;ആറ്റിങ്ങൽ സ്വദേശിയായ 57 കാരനാണ് മരിച്ചത്

തിരുവനന്തപുരം: തലസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. ആറ്റിങ്ങലിൽ കൊടുമൺ സ്വദേശിയായ 57 കാരനാണ് മരിച്ചത്. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു. പ്രമേഹരോഗിയായിരുന്ന ഇദ്ദേഹം കാലിലെ പരിക്ക് കാരണം കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു. ഒരാഴ്ച മുൻപ് പനി ബാധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ആളുടെ പേരുവിവരങ്ങൾ പുറത്ത് വന്നിട്ടില്ല. സംസ്ഥാനത്ത് നിരവധി പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. ഇതോടെ ഈ വർഷം സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക…

Read More

തൃശൂരിൽ ജിം ട്രെയിനറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: തൃശൂരിൽ ജിം ട്രെയിനറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മണി, കുമാരി ദമ്പതികളുടെ മകനായ മാധവ് (28) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മാതാപിതാക്കൾ മരിച്ച നിലയിൽ മകനെ മുറിയിൽ കണ്ടെത്തിയത്. തൃശൂർ വടക്കാഞ്ചേരിക്ക് സമീപം ഒന്നാംകല്ലിലാണ് സംഭവം. മകൻ അനക്കമില്ലാതെ കട്ടിലിൽ കിടക്കുകയായിരുന്നു. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ജിം ട്രെയ്‌നറായ മാധവ് ദിവസവും നാല് മണിക്ക് ഉണർന്ന് ജിമ്മിൽ പോകാറുണ്ടായിരുന്നു. ഇന്ന് നാലരയായിട്ടും എഴുന്നേറ്റില്ല. ഇതോടെ കുമാരി…

Read More

അങ്കമാലിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. ഡൽന മരിയ സാറ എന്ന കുട്ടിയാണ് മരിച്ചത്. ആന്‍റണി – റൂത്ത് ദമ്പതികളുടെ മകളാണ്. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ കഴുത്തിനു മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വീട്ടിൽ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണുള്ളത്. കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയിരിക്കുകയായിരുന്നു. കുഞ്ഞിന്‍റെ അമ്മ അടുക്കളയിൽ ആയിരുന്നു. അവശനിലയിൽ അമ്മൂമ്മയെ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ മൃതദേഹം അങ്കമാലി അപ്പോളോ ആശുപത്രിയിലാണുള്ളത്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial