ശബരിമലയിലേക്ക് കൂടുതൽ പാമ്പ് പിടിത്തക്കാര്‍; വന്യമൃഗശല്യം ഉണ്ടാകാതിരിക്കാന്‍ നടപടികൾ
പത്തനംതിട്ട: മണ്ഡലകാലത്തേക്ക് ശബരിമലയിൽ കൂടുതൽ പാമ്പ് പിടിത്തക്കാരെത്തുന്നു. ഇതിനായുള്ള നടപടികൾ വനം വകുപ്പ് സ്വീകരിച്ചു. സന്നിധാനത്തേക്കുള്ള യാത്രക്കിടയിൽ ആറുവയസുകാരിക്ക് മാളികപ്പുറത്തുവെച്ച് പാമ്പ് കടിയേറ്റിരുന്നു. ഇതേതുടർന്നാണ് അടിയന്തിര നീക്കം. ആറുവയസുകാരിക്ക് പാമ്പ് കടിയേറ്റ സംഭവത്തെ തുടർന്നാണ് കൂടുതൽ പാമ്പ് പിടിത്തക്കാരെ വിന്യസിക്കാൻ വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശി പ്രശാന്തിന്റെ മകൾ നിരഞ്ജന (6) യ്ക്കാണ് സ്വാമി അയ്യപ്പൻ റോഡ് ഒന്നാം വളവിൽ വച്ച് പുലർച്ചെ നാലിന് പാമ്പുകടിയേറ്റത്. കുട്ടിയെ ഉടനടി പമ്പ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയും…

