കെഎസ്‌ആർടിസിക്ക് ധനസഹായം; 90.22 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് സഹായമായി സംസ്ഥാന സർക്കാർ 90.22 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി അറിയിച്ചു. 70.22 കോടി രൂപ പെൻഷൻ വിതരണത്തിനാണ്. സർക്കാരിന്റെ സാമ്പത്തിക സഹായമായി 20 കോടി രൂപയും അനുവദിച്ചു. ഈ മാസം ആദ്യം സര്‍ക്കാര്‍ 30 കോടി രൂപ കെഎസ്ആര്‍ടിസിക്ക് നൽകിയിരുന്നു. കോർപറേഷന് ഈവർഷത്തെ ബജറ്റ് വിഹിതം 900 കോടി രൂപയാണ്. ഈവർഷം ഇതുവരെ അനുവദിച്ചത് 1234.16 കോടിയും. രണ്ടാം പിണറായി സർക്കാർ അധികാരത്തില്‍ വന്ന ശേഷം ആകെ 4933.22 കോടി രൂപയാണ്…

