അവിഹിത ബന്ധമെന്ന് സംശയം, ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു, രക്ഷിക്കാനെത്തിയ ആളെ കുത്തി, ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലം: പത്തനാപുരത്ത് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ഭർത്താവ് പിടിയിൽ. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തിന്മേലാണ് ആക്രമണം നടത്തിയത്. രക്ഷിക്കാൻ ശ്രമിച്ച അയൽവാസിയെ ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചു.സംഭവത്തിൽ എടത്തറ സ്വദേശി സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നര വർഷമായി ഭാര്യ മാങ്കോട് സ്വദേശി ശോഭയുമായി അകന്ന് കഴിയുകയായിരുന്നു സന്തോഷ്. ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയത്തിലാണ് വീടിന് സമീപത്തെ പറമ്പിൽ പുല്ലുവെട്ടുകായിരുന്ന ശോഭയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. ടാപ്പിംഗ് തൊഴിലാളിയായ സന്തോഷ് റബർ പാലിന് ഉറയൊഴിക്കാൻ ഉപയോഗിക്കുന്ന ആസിഡാണ്…

