കേരളവർമ കോളേജ് തെരഞ്ഞെടുപ്പ്; വിവാദത്തിൽ പത്തു ചോദ്യങ്ങളുമായി കെ.എസ്.യു
തൃശ്ശൂർ: വിവാദങ്ങളും ചോദ്യോത്തരങ്ങളും കെട്ടടങ്ങാതെ കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്. ഇപ്പോഴിതാ എസ്എഫ്ഐ യോട് പത്ത് ചോദ്യങ്ങളുമായി എത്തിരിക്കുകയാണ് കെ.എസ്.യു. കെഎസ്‌യുവിന്റെ ഔദ്യോഗിക ഫേ്‌സബുക്ക് ഹാൻഡിലിലാണ് മറുപടി ഉണ്ടോ സഖാവേ എന്നു ചോദിച്ചുകൊണ്ട് വിവാദത്തിൽ പത്തു ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നത്. 1-രാത്രി ഏറെ വൈകിയും കൗണ്ടിംഗ് തുടരാൻ മാനേജർ പ്രിൻസിപ്പാളിനെ വിളിച്ചു പറഞ്ഞത് എന്തിന്?2-കോളജിലെ ജനറേറ്റർ സംവിധാനം എങ്ങനെ വോട്ടേണ്ണൽ നേരം തകരാറിലായി?3-പവർകട്ടിനിടയിൽ എന്തുകൊണ്ട് വോട്ടെണ്ണൽ നിർത്തിവെച്ചില്ല?4-കൗണ്ടിംഗുമായി ബന്ധപ്പെട്ട KSU സ്ഥാനാർത്ഥിയുടെ പരാതി റിട്ടേണിംഗ് ഓഫീസർ അവഗണിച്ചത് എന്തുകൊണ്ട്?5-റീ…

