Headlines

kerala14.in

നടി ഗായത്രി വർഷയ്ക്കെതിരെ സൈബർ ആക്രമണം ; പ്രതിരോധം തീർക്കാൻ ഇടത് സംഘടനകൾ

കൊച്ചി: നടിയും സംസ്കാരിക പ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷയ്ക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ പ്രതിരോധവുമായി ഇടത് സംഘടനകള്‍. സാംസ്കാരിക പ്രവർത്തകയുമായ ഗായത്രി വർഷക്കെതിരായ സൈബർ ആക്രമണം നിന്ദ്യവും പ്രതിഷേധാർഹവുമാണെന്നാണ് ഡിവൈഎഫ്ഐ പ്രസ്താവന ഇറക്കി. ഇടത് സംസ്കാരിക സംഘടന പുരോഗമന കലാസാഹിത്യ സംഘവും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. രാജ്യത്തിൽ അധികാരത്തിലിരിക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര സംഹിതകൾ സാംസ്കാരികമായി സമൂഹത്തിലേക്ക് എങ്ങനെ ഒളിച്ചു കടത്തുന്നുവെന്ന് ഒരു പ്രഭാഷണത്തിൽ പരാമർശിച്ചതിനെ തുടർന്നാണ് ഗായത്രി വർഷക്കെതിരെ നീചമായ സൈബർ ആക്രമണം തുടങ്ങിയത്. തൊഴിൽ മേഖലയായ അഭിനയത്തെയും…

Read More

ആലപ്പുഴയിൽ യുവാവിന് വെട്ടേറ്റു; ആക്രമിച്ചത് ബൈക്കിലെത്തിയ രണ്ടംഗ സംഘം

ആലപ്പുഴ: ആലപ്പുഴയിൽ യുവാവിന് വെട്ടേറ്റു. ഇരവുകാട് സ്വദേശി വിഷ്ണുവിനാണ്(44) വെട്ടേറ്റത്. കുഞ്ഞുമായി ആശുപത്രിയിലേക്ക് പോകും വഴിയാണ് ആക്രമണം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ആലപ്പുഴ സൗത്ത് പോലീസ് അറിയിച്ചു.

Read More

ഹൈക്കോടതി നിര്‍ദേശമനുസരിച്ച് റീ പോളിങ്; കുന്ദമംഗലത്ത് കെഎസ്‌യു മുന്നണിക്ക് വിജയം

കോഴിക്കോട്: കുന്ദമംഗലം ഗവണ്‍മെന്റ് കോളജിലെ റീ പോളിങില്‍ കെഎസ്‌യുവിന് വിജയം. കോളേജ് ചെയര്‍മാനായി പിഎം മുഹസിനെ തെരഞ്ഞടുത്തു. ഹൈക്കോടതി നിര്‍ദേശമനുസരിച്ചായിരന്നു റീപോളിങ് നടത്തിയത്. ഇതോടെ എട്ട് ജനറല്‍ സീറ്റുകള്‍ കെഎസ് യു- എംഎസ് എഫ് സഖ്യം നേടി. ബാലറ്റ് പേപ്പര്‍ നശിപ്പിച്ച ബൂത്ത് രണ്ടിലായിരുന്നു റീപോളിങ്. ഉച്ചയ്ക്ക് പന്ത്രണ്ടരവരെയായിരുന്നു റീപോളിങ്. ബൂത്ത് രണ്ട് ഉള്‍പ്പെടുന്ന ഇംഗ്ലിഷ്, മാത്തമാറ്റിക്‌സ് വിഭാഗം വിദ്യാര്‍ഥികള്‍ക്കുമാത്രമാണ് കോളജിലേക്കു പ്രവേശനം അനുവദിച്ചത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പര്‍ നശിപ്പിച്ചതോടെ കെ എസ് യു –…

Read More

കുട്ടിയെ തട്ടിക്കൊണ്ടു പോകൽ: നിർണ്ണായക വഴിത്തിരിവ്, 3 പേർ അറസ്റ്റിൽ

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ നിർണ്ണായക വഴിത്തിരിവ്. ചാത്തന്നൂർ സ്വദേശികളായ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്. ഒരു കുടുംബത്തിലെ ഭാര്യയും ഭർത്താവും മകനുമാണ് അറസ്റ്റിലായത് എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളു. രണ്ടു വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം. കൊല്ലം കമ്മീഷണറുടെ സ്ക്വാഡാണ് തെങ്കാശി പുളിയറയിൽ നിന്നു മൂന്നു പേരെയും പിടികൂടിയത്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിനു കാരണമെന്നാണ് വിവരം. കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം…

Read More

നവകേരള സദസ്; തദ്ദേശസ്ഥാപനങ്ങൾ പണം നൽകണമെന്ന സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

നവകേരളാ സദസിനായി പണം ചെലവഴിക്കണമെന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. സർക്കാർ ഉത്തരവ് മുനിസിപ്പാലിറ്റി ആക്ട് മറികടന്നുകൊണ്ടുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്നും കോടതി പരാമർശമുണ്ടായി. പണം അനുവദിക്കണമെന്ന് നിർദേശം നൽകാൻ മുൻസിപ്പാലിറ്റി ആക്ട് പ്രകാരം സർക്കാരിന് അധികാരമില്ലെന്നും കോടതി വിലയിരുത്തി. നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ. സ്പോൺസർഷിപ്പിലൂടെയും മറ്റും ജില്ലാ ഭരണകൂടം പണം ചെലവഴിക്കണമെന്ന സർക്കാർ ഉത്തരവടക്കം ചോദ്യം…

Read More

തൊടുപുഴയിൽ ഒന്നര വയസുകാരനെ കഴുത്തു ഞെരിച്ചു കൊന്ന കേസ്; അമ്മക്ക് ജീവപര്യന്തം തടവ്

ഇടുക്കി: തൊടുപുഴ മുലമറ്റത്ത് ഒന്നര വയസുകാരനെ കഴുത്ത് ഞെരിച്ച് കൊന്ന കേസിൽ അമ്മക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. കുംടുംബ പ്രശ്നങ്ങളെ തുടർന്നുണ്ടായ മാനസിക സമ്മർദ്ധമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും അതുറപ്പിക്കാൻ തെളിവില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.2016 ഫെബ്രുവരി 16 ന് രാത്രിയിലാണ് 28 കാരിയായ ജെയിസമ്മ കൊലപാതകം നടത്തുന്നത്. ബെഡ് റൂമിൽ വെച്ച് 15 മാസം പ്രായമുള്ള മകനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകായിരുന്നു. അതിനുശേഷം കൈ മുറിച്ച്…

Read More

നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് യമനിലേക്ക് പോകാൻ അനുമതിയില്ല

ഡൽഹി: വധശിക്ഷ കാത്ത് യമനിൽ കഴിയുന്ന നിമിഷപ്രിയയുടെ അമ്മയ്ക്ക് യമനിലേക്ക് പോകാൻ അനുമതിയില്ല. യെമനിലെ ആഭ്യന്തരസാഹചര്യങ്ങൾ യാത്രക്ക് അനുയോജ്യമല്ലെന്ന് വിദേശകാര്യമന്ത്രാലയം അമ്മയെ അറിയിച്ചു. സനയിലെ എംബസി നിലവിൽ ജിബൂട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്. അവിടെ സഹായത്തിന് നയതന്ത്രപ്രതിനിധികൾ ഇല്ലെന്നും സുരക്ഷ വിഷയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തൽക്കാലം യാത്ര ചെയ്യരുതെന്നുമാണ് വിശദീകരണം. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയയെ ബിസിനസ് പങ്കാളിയായിരുന്ന യമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടർ ടാങ്കർ തളളിയെന്ന കേസിൽ കഴിഞ്ഞ വർഷമാണ് വധശിക്ഷയ്ക്ക് വിധിച്ചത്….

Read More

എൽഡി ക്ലർക്ക് പരീക്ഷ; വിജ്ഞാപനം പുറത്തിറങ്ങി

തിരുവനന്തപുരം : 2024ലെ എല്‍ഡി ക്ലര്‍ക്ക് (എല്‍ഡിസി) പരീക്ഷയ്ക്കുള്ള വിജ്ഞാപനം പുറത്തിറക്കി പിഎസ്‍സി. എസ്എസ്എല്‍സിയോ തത്തുല്യ പരീക്ഷയോ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ഇത്തവണ പ്രിലിമിനറി പരീക്ഷയില്ല. ഒറ്റ പരീക്ഷ നടത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. 2024 ജനുവരി 3 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. 26,500 – 60,700 ആണ് ശമ്പള നിരക്ക്. 18 വയസ്സാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി. 36 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തിന്…

Read More

അർദ്ധരാത്രി ആശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ജീവനക്കാർക്കെതിരെ വീട്ടമ്മയുടെ പരാതി

വീട്ടമ്മയെ അർദ്ധരാത്രി ആശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന് പരാതി. വാണിയംപാറ സ്വദേശി രജനിയാണ് സ്വിഫ്റ്റ് ബസിനെതിരെ രംഗത്തെത്തിയത്. കെഎസ്ആർടിസി ബസിലെ ജീവനക്കാർക്കെതിരെ ഗതാഗത മന്ത്രിക്കും, കെഎസ്ആർടിസി എം.ഡിക്കും പരാതി നൽകി. ബുധനാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. തൃശൂർ ബസ് സ്റ്റാൻഡിൽ നിന്നും വാണിയംപാറയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു രജനി. രാത്രി സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസിൽ കയറുന്നതിന് മുൻപേ വാണിയംപാറയിൽ ബസ് നിർത്തുമെന്നുള്ള കാര്യം ഇവർ ഉറപ്പ് വരുത്തിയിരുന്നു. എന്നാൽ ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം 1 കിലോമീറ്റർ അപ്പുറത്താണ് വണ്ടി…

Read More

60 കാരിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് ഏഴ് കിലോ ഭാരമുള്ള മുഴ

പത്തനംതിട്ട: ശരീരത്തിൽ ഏഴ് കിലോയോളം ഭാരമുള്ള മുഴയുണ്ടെന്നറിയാതെയാണ് 60 കാരിയായ പത്തനംതിട്ട സ്വദേശിനി സജീറ ബീവി ഇത്രയും നാൾ ജീവിച്ചത്. ഒരുദിവസം നീണ്ടുനിന്ന കടുത്ത വയറുവേദനെയും ഛർദിയെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്റെ ശരീരത്തിൽ ഇത്രയും ഭാരമുള്ള അണ്ഡാശയമുഴയുള്ളതായി അറിയുന്നത്. വിപിഎസ് ലോർ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ബീവിയ്ക്ക് വയറുവേദനയ്ക്കുള്ള മരുന്നുകൾ നൽകിയെങ്കിലും ആശ്വാസമുണ്ടായില്ല. തുടർന്ന് വിശദ പരിശോധന നടത്തിയപ്പോഴാണ് മുഴ കണ്ടെത്തിയത്. സിടി സ്കാനിങിന് ശേഷം അടിയന്തിര ശസ്ത്രക്രിയയ്ക്ക് ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. ഫ്രോസൺ ബയോപ്സിയിൽ ബോർഡർലൈൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial