നടി വിൻസി അലോഷ്യസ് പേര് മാറ്റുന്നു
യുവ നടിമാരില്‍ ശ്രദ്ധയാകര്‍ഷിച്ച ഒരു താരമാണ് വിൻസി അലോഷ്യസ്‍. വിൻസി അലോഷ്യസിനായിരുന്നു ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. പേര് മാറ്റുന്നുവെന്ന് വിൻസി അറിയിച്ചതാണ് താരത്തിനറെ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് പേര് മാറ്റാൻ താരത്തെ പ്രേരിപ്പിച്ചിരിക്കുന്നത്.പേര് മാറ്റുകയാണ് എന്ന് വിൻസി തന്നെ സാമൂഹ്യ മാധ്യമത്തില്‍ ഒരു കുറിപ്പിലൂടെ വ്യക്തമാക്കിയതാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. Win C എന്ന് ആരെങ്കിലും തന്നെ പരാമര്‍ശിക്കുമ്പോള്‍ സന്തോഷം അനുഭവപ്പെടാറുണ്ട് എന്ന് വിൻസി അലോഷ്യസ് എഴുതുന്നു. പെട്ടെന്ന് സന്തോഷവും അഭിമാനവും തോന്നും. ഞാൻ…

