മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലില്‍; വാണിജ്യ കെട്ടിടങ്ങളും താമസത്തിനുള്ള കെട്ടിടങ്ങളും പൊളിക്കരുതെന്ന് ഹൈക്കോടതി
ഇടുക്കി: മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലില്‍ നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി. കയ്യേറ്റം ഒഴിപ്പിക്കുമ്പോള്‍ പാലിക്കേണ്ട ചില അ നിര്‍ദ്ദേശങ്ങളാണ് കോടതി നല്‍കിയിരിക്കുന്നത്. വാണിജ്യ കെട്ടിടങ്ങളും താമസത്തിനുള്ള കെട്ടിടങ്ങളും പൊളിക്കരുതെന്നാണ് നിര്‍ദേശം. കൃഷി സംരക്ഷിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. ഉത്തരവിറങ്ങും വരെയാണ് ഈ പൊളിക്കല്‍ പാടില്ലാത്തത്. കൃഷി സംരക്ഷണം എന്നുള്ളതാണ് മറ്റൊരു നിര്‍ദ്ദേശം. കൃഷിഭൂമിയുടെ പരിപാലനം വേണമെങ്കില്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാം. അതായത് ഭൂമി ഏറ്റെടുത്തതിന് ശേഷം പിന്നീട് കൃഷിയുടെ പരിപാലനം കുടുംബശ്രീയെ ഏല്‍പ്പിക്കാമെന്നാണ് കോടതി നിര്‍ദേശം. കോടതി നിര്‍ദേശം നിരവധി പേര്‍ക്കാണ്…

