ധനുവച്ചപുരം കോളജിലെ റാഗിങ്; എബിവിപി പ്രവർത്തകരായ 4 വിദ്യാർത്ഥികൾക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം :ധനുവച്ചപുരം കോളജിൽ ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ നാല് എബിവിപി വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. ആരോമൽ കൃഷ്ണൻ, ഗോപീകൃഷ്‌ണൻ, പ്രണവ്, വിവേക് കൃഷ്ണൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.കോളജിലെ ആന്റി റാഗിങ് കമ്മിറ്റി പരാതി അന്വേഷിക്കും.കോളജ് കൗൺസിൽ യോഗം കൂടിയാണ് തീരുമാനം.കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചുവെന്നാണ് പരാതി.കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചുവെന്ന പരാതിയിലാണ് നിലവില്‍ നടപടി. പരാതി അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന്…

