കുസാറ്റ് അപകടത്തിൽ മരിച്ച നാലുപേരെയും തിരിച്ചറിഞ്ഞു; രണ്ട് പേരുടെ നില ഗുരുതരം, ചികിത്സാ ചെലവ് സർവകലാശാല വഹിക്കുമെന്ന് മന്ത്രി ആർ ബിന്ദു, മൃതദേഹം ഇന്ന് കാമ്പസിൽ പൊതു ദർശനത്തിന് വയ്ക്കും
കൊച്ചി: കളമശ്ശേരി കുസാറ്റിലുണ്ടായ അപകടത്തിൽ മരിച്ച നാലുപേരെയും തിരിച്ചറിഞ്ഞു. ഇവരിൽ മൂന്നുപേർ വിദ്യാർത്ഥികളാണ്. നോര്ത്ത് പറവൂര് സ്വദേശി ആന് റുഫ്ത (21), കൂത്താട്ടുകുളം സ്വദേശി അതുല് തമ്പി (21), കോഴിക്കോട് താമരശേരി സ്വദേശി സാറാ തോമസ് (20), പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് മരിച്ചത്. ഇതിൽ ആൽവിൻ ഒഴികെയുള്ള മൂന്നു പേരും രണ്ടാം വര്ഷ എന്ജിനീയറിങ് വിദ്യാര്ഥികളാണ്. 72 പേർക്ക് പരുക്കേറ്റു. പരിക്കേറ്റവർ കളമശേരി മെഡിക്കൽ ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. രണ്ടു…

