ധനുവച്ചപുരം എൻ എസ് എസ് കോളേജിൽ വിദ്യാർത്ഥിക്ക് എ ബി വി പി പ്രവർത്തകരുടെ ക്രൂരമർദ്ധനം; മർദ്ധന വിവരം പുറത്തറിയിച്ചാൽ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി
തിരുവനന്തപുരം: വിദ്യാര്‍ഥിയെ വിവസ്ത്രനാക്കി മര്‍ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ധനുവച്ചപുരം എന്‍എസ്എസ് കോളജില്‍ വിദ്യാര്‍ഥിയെ ആണ് എബിവിപി പ്രവര്‍ത്തകര്‍ മർദ്ദിച്ചത്. മര്‍ദനവിവരം പുറത്തറിയിച്ചാല്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. നെയ്യാറ്റിന്‍കര സ്വദേശി നീരജ് ബിനുവാണ് സീനിയര്‍ വിദ്യാര്‍ഥികളായ എബിവിപി പ്രവര്‍ത്തകരുടെ റാഗിങ്ങിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.ഒന്നാം വർഷ എക്കോണമിക്‌സ് ബിരുദ വിദ്യാർത്ഥിയാണ് നീരജ്. ബുധനാഴ്ച ക്ലാസിൽ വരാത്തതിനാൽ കഴിഞ്ഞദിവസം സീനിയർ വിദ്യാർഥിയായ ആരോമലിനെ കണ്ടശേഷം ക്ലാസിൽ കയറിയാൽ മതിയെന്ന് സീനിയർ വിദ്യാർഥികൾ വാട്‌സാപ്പിലൂടെ അറിയിച്ചു….

