Headlines

സംസ്ഥാനത്ത് ഹോര്‍ട്ടി വൈന്‍ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം;ഹോര്‍ട്ടി വൈന്‍ വില്‍ക്കാനുള്ള ലൈസന്‍സ് എക്‌സൈസ് വകുപ്പ് റദ്ദാക്കി




തിരുവനന്തപുരം: പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ സംസ്ഥാനത്ത് ഹോര്‍ട്ടി വൈന്‍ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അഡീഷണല്‍ സെക്രട്ടറി പ്രമോദ് എം വിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ചാലക്കുടിയിലെ എംആര്‍സി സ്റ്റോര്‍സ് ആന്‍ഡ് ബേക്കറി എന്ന സ്ഥാപനത്തില്‍ നല്‍കിയ ഹോര്‍ട്ടി വൈന്‍ വില്‍ക്കാനുള്ള ലൈസന്‍സ് എക്‌സൈസ് വകുപ്പ് റദ്ദാക്കി. മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബേക്കറികള്‍ എന്നിവയുള്‍പ്പെടെ ഒരിടത്തും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഹോര്‍ട്ടി വൈന്‍ വില്പന നടക്കുന്നില്ല എന്ന് കമ്മീഷണര്‍ ഉറപ്പ് വരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. സംസ്ഥാനത്ത് പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ബേക്കറികള്‍ വഴി 15 ശതമാനം വീര്യമുള്ള വൈന്‍ വില്‍ക്കാന്‍ അനുമതി നല്‍കിയ സംഭവം വിവാദമായതോടെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. സര്‍ക്കാരുമായി ഒരു കൂടിയാലോചനയും നടത്താതെയാണ് ലൈസന്‍സിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവിറക്കിയതെന്ന് മന്ത്രി എം ലിജു വ്യക്തമാക്കിയിരുന്നു. 2024 ജനുവരിയിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അബ്കാരി ചട്ടത്തില്‍ ഭേദഗതി വരുത്തി 15.5 ശതമാനം വരെ ആല്‍ക്കഹോള്‍ വീര്യമുള്ള ഹോര്‍ട്ടി വൈന്‍ ഉത്പാദിപ്പിച്ച് ഹൈപ്പര്‍മാര്‍ക്കറ്റ്, സൂപ്പര്‍മാര്‍ക്കറ്റ്, ഷോപ്പിങ് മാള്‍, ബേക്കറി എന്നിവിടങ്ങളില്‍ വില്‍പ്പന നടത്തുന്നതിനായി ഉത്തരവിറക്കിയത്.

ഹോര്‍ട്ടി വൈന്റെ വില്‍പന മാധ്യമങ്ങളിലൂടെയാണ് ശ്രദ്ധയില്‍ പെട്ടതെന്ന് എക്സൈസ് മന്ത്രി എം ലിജു പറഞ്ഞിരുന്നു. സംഭവം അറിഞ്ഞയുടന്‍ എക്സൈസ് കമ്മീഷണറോട് റിപോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചാലക്കുടിയിലെ ബേക്കറിയിലായിരുന്നു ഹോര്‍ട്ടി വൈന്‍ വില്‍പ്പന ആരംഭിച്ചത്. സംഭവത്തില്‍ അതൃപ്തി വ്യക്തമാക്കിയ മന്ത്രി എം ലിജു എക്സൈസ് കമ്മീഷ്ണറോട് റിപോര്‍ട്ട് തേടയിരുന്നു. 2026 ജൂണ്‍ 24ന് എക്സൈസ് കമ്മീഷണര്‍ ശ്രീറാം സാംബശിവ റാവൂ ആണ് വീര്യമുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പനയക്ക് അനുമതി നല്‍കിയത്. എക്സൈസ് മന്ത്രിയോട് ആലോചിക്കാതെ ആയിരുന്നു തീരുമാനമെടുത്തത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: