സംസ്ഥാനത്ത് ഹോര്ട്ടി വൈന് വില്പ്പന നിര്ത്തിവയ്ക്കാന് സര്ക്കാര് നിര്ദേശം;ഹോര്ട്ടി വൈന് വില്ക്കാനുള്ള ലൈസന്സ് എക്സൈസ് വകുപ്പ് റദ്ദാക്കി
തിരുവനന്തപുരം: പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ സംസ്ഥാനത്ത് ഹോര്ട്ടി വൈന് വില്പ്പന നിര്ത്തിവയ്ക്കാന് സര്ക്കാര് നിര്ദേശം നല്കി. അഡീഷണല് സെക്രട്ടറി പ്രമോദ് എം വിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ചാലക്കുടിയിലെ എംആര്സി സ്റ്റോര്സ് ആന്ഡ് ബേക്കറി എന്ന സ്ഥാപനത്തില് നല്കിയ ഹോര്ട്ടി വൈന് വില്ക്കാനുള്ള ലൈസന്സ് എക്സൈസ് വകുപ്പ് റദ്ദാക്കി. മാളുകള്, സൂപ്പര്മാര്ക്കറ്റുകള്, ബേക്കറികള് എന്നിവയുള്പ്പെടെ ഒരിടത്തും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഹോര്ട്ടി വൈന് വില്പന നടക്കുന്നില്ല എന്ന് കമ്മീഷണര് ഉറപ്പ് വരുത്തണമെന്നും നിര്ദ്ദേശമുണ്ട്….

