Headlines

kerala14.in

കോട്ടയം സിഎംഎസ് കോളേജിൽ ഇന്നലെ വൈകിട്ട് എസ്എഫ്ഐ – കെഎസ് യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ എട്ടു പേർക്ക് പരിക്ക്

കോട്ടയം: കോട്ടയം സിഎംഎസ് കോളേജിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം. ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിനായികോളേജിനുള്ളിൽ പരിപാടികൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇന്നലെ വൈകിട്ട് തുടങ്ങിയ സംഘർഷം രാത്രി 9.15 ഓടെ ജനറൽ ആശുപത്രിക്ക് മുന്നിലേക്ക് നീളുകയായിരുന്നു. സംഘർഷത്തിൽ എട്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർക്കും മൂന്ന് കെ.എസ്.യു പ്രവർത്തകർക്കും പരിക്കേറ്റു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ജില്ലാ ആശുപത്രിയിലും സംഘർഷമുണ്ടായി. സിഎംഎസ് കോളേജിനു മുന്നിലെ റോഡിലാണ് വൈകിട്ടോടെ ആദ്യം സംഘർഷമുണ്ടായത്. മൂന്നരയോടെ തുടങ്ങിയ ബഹളം…

Read More

വിൻഡീസിനെതിരായ ആദ്യ ടി20 യില്‍ ഇന്ത്യക്ക് 4 റൺസ് പരാജയം

ട്രിനാഡ് .വിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്ക് പരാജയം. 150 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സില്‍ എത്താനാണ് കഴിഞ്ഞത്. 4 റണ്‍സിന്‍റെ പരാജയമാണ് ഇന്ത്യ വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. പവര്‍പ്ലേയില്‍ 2 വിക്കറ്റ് നഷ്ത്തില്‍ 54 റണ്‍സ് എന്ന നിലയില്‍ നിന്നുമാണ് വിന്‍ഡീസിനെ ഇന്ത്യ പിടിച്ചു നിര്‍ത്തിയത്.  ചഹലും…

Read More

മെസിയുടെ ഇരട്ട ഗോളിൽ ഇന്റർ മയാമി പ്രീക്വാർട്ടറിൽ

ലയണൽ മെസ്സിക്ക് അമേരിക്കയിൽ സ്വപ്ന തുടക്കമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മെസ്സിയുടെ ഇരട്ട ഗോളുകളിൽ ഇന്ന് ലീഗ്സ് കപ്പിൽ ഇന്റർ മയാമി ഒർലാണ്ടോ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. മൂന്നിൽ രണ്ടു ഗോളുകളും മെസ്സിയുടേതായിരുന്നു. ഈ ജയത്തോടെ ഇന്റർ മയാമി ടൂർണമെന്റിന്റെ പ്രീക്വാർട്ടറിലേക്ക് കടക്കുകയും ചെയ്തു. മത്സരത്തിന്റെ ഏഴാം മിനുട്ടിൽ ആയിരുന്നു മെസ്സിയുടെ ആദ്യ ഗോൾ. റോബേർട് തോമസ് ടെയ്ലറിന്റെ പാസ് നെഞ്ചിൽ ഏറ്റുവാങ്ങി ഒരു വോളിയിലൂടെ മെസ്സി പന്ത് വലയിലേക്ക് എത്തിക്കുകയായിരുന്നു. 17-ാം മിനുട്ടിൽ അറോഹോ…

Read More

ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവം;കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം പത്ത് ലക്ഷം രൂപ കൈമാറി

ആലുവ: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് ധനസഹായം കൈമാറി. സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ ധനസഹായം മന്ത്രിമാരായ പി രാജീവ്, കെ രാധാകൃഷ്ണന്‍, എംബി രാജേഷ് എന്നിവര്‍ കുട്ടിയുടെ വീട്ടിലെത്തിയാണ് മാതാപിതാക്കള്‍ക്ക് ഉത്തരവ് കൈമാറിയത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചത്.ജില്ലാ കളക്ടറിന്റെ അക്കൗണ്ടിലെത്തുന്ന തുക രണ്ടു ദിവസത്തിനകം കുട്ടിയുടെ മാതാപിതാക്കളുടെ ജോയിന്റ് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുമെന്ന് മന്ത്രി അറിയിച്ചു. കേസിലെ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന…

Read More

ചൈൽഡ് ഹെൽപ് ലൈൻ സേവനങ്ങൾ ഇനി മുതൽ വനിതാ ശിശു വികസനവകുപ്പ് മുഖേന

തിരുവനന്തപുരം :ചൈൽഡ് ഹെൽപ് ലൈൻ സേവനങ്ങൾ ഇനി മുതൽ വനിതാ ശിശു വികസനവകുപ്പ് മുഖേന .സേവനങ്ങൾക്കും അടിയന്തര സഹായങ്ങൾക്കും 1098 ടോൾ ഫ്രീ നമ്പരിൽ വിളിക്കാം.ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികൾക്കായി ചൈൽഡ് ലൈൻ ഇന്ത്യ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന 1098 ടോൾഫ്രീ കോൾ സെന്റർ സംവിധാനം പൂർണമായും വനിത ശിശു വികസന വകുപ്പിന്റെ കീഴിലാക്കിയതായി ആരോഗ്യ, വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് അറിയിച്ചു. കുട്ടികൾക്ക് സേവനങ്ങൾക്കും അടിയന്തര സഹായങ്ങൾക്കുമായി എമർജൻസി നമ്പരായ 1098ൽ 24 മണിക്കൂറും…

Read More

പ്രശസ്ത സിനിമ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു

കൊച്ചി: മലയാള സിനിമാ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു. നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് രോഗം ബാധിച്ച് ഏറെ നാളുകമായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 65 വയസായിരുന്നു. .ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്.1977 ൽ പുറത്തിറങ്ങിയ സംഗമം എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമരംഗത്തേക്ക് എത്തിയത്.ആദ്യ കാലത്ത് സിനിമയിലും പിന്നീട് മലയാള സീരിയൽ രംഗത്തും ശ്രദ്ധേയമായ അനവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമായിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സാന്ത്വനം സീരിയലിൽ പിള്ളച്ചേട്ടന്‍ എന്ന കഥാപാത്രമായിരുന്നു…

Read More

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി; വിനയൻ നൽകിയ പരാതിയിലാണ് നടപടി

തിരുവനന്തപുരം: ചലച്ചിത്ര അവാർഡ് വിവാദത്തിൽ രഞ്ജിത്തിനെതിരായ പരാതിയിൽ അന്വേഷണം. സംവിധായകൻ വിനയൻ നൽകിയ പരാതിയിലാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർവ്വഹണത്തിൽ അക്കാദമി അക്കാദമി രഞ്ജിത്ത് ഇടപെട്ടെന്നായിരുന്നു വിനയൻ മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതി. വിനയന്റെ ചിത്രമായ പത്തൊൻപതാംനൂറ്റാണ്ടിന് അവാർഡ് നൽകാതിരിക്കാൻ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണവുമായി വിനയൻ നേരത്തെ രംഗത്തെത്തിയിരുന്നു.അവാർഡ് നിർണ്ണയവുമായി ബന്ധപ്പെട്ട് രഞ്ജിത്തിനതെരെ ജൂറി അംഗമായ നേമം പുഷ്പരാജിന്റെയും ജെൻസി ഗ്രിഗറിയും സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശങ്ങളും വിനയൻ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.ഈ സംഭാഷണങ്ങളും പരാതിക്കൊപ്പം തെളിവായി നൽകിയിരുന്നു….

Read More

തിരുവല്ലയിൽ അച്ഛനേയും അമ്മയേയും മകൻ വെട്ടിക്കൊന്നു

പത്തനംതിട്ട: തിരുവല്ലയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊലപ്പെടുത്തി. തിരുവല്ല പുളിക്കീഴിൽ കൃഷ്ണൻകുട്ടി(72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ അനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വീടിനുള്ളിൽ വെച്ചാണ് അനിൽ അച്ഛനെയും അമ്മയെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് തിരുവല്ല ഡിവൈഎസ്പി അടക്കം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അനിലിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. രാവിലെ 8 മണിയോടെയാണ് സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അനിൽ ലഹരിക്ക് അടിമയാണെന്നും പൊലീസ് സംശയിക്കുന്നു. വലിയ ബഹളവും നിലവിളിയും കേട്ട്…

Read More

താനൂർ കസ്റ്റഡി മരണത്തിൽ എസ്ഐ ഉൾപ്പെടെ എട്ടുപൊലീസുകാർക്ക് സസ്‌പെൻഷൻ

മലപ്പുറം: രാസലഹരിയുമായി പിടികൂടിയ യുവാവ് താനൂരിൽ പൊലീസ് കസ്റ്റഡിയിൽ കുഴ‍ഞ്ഞുവീണു മരിച്ച സംഭവത്തിൽ എസ്ഐ ഉൾപ്പെടെ എട്ടുപൊലീസുകാർക്ക് സസ്‌പെൻഷൻ. തിരുരങ്ങാടി മമ്പുറം മൂഴിക്കൽ പുതിയ മാളിയേക്കൽ താമിർ ജിഫ്രി (30) ആണ് മരിച്ചത്. ഇന്നലെ പുലച്ചെയായിരുന്നു സംഭവം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ചതവുകളടക്കം 13 പാടുകൾ കണ്ടെത്തിയിരുന്നു. അന്വേഷണത്തിനു മുന്നോടിയായി കുറ്റാരോപിതരെ മാറ്റി നിർത്തുന്നതിന്റെ ഭാഗമായാണു നടപടി. എസ്ഐ കൃഷ്ണലാൽ, പൊലീസുകാരായ കെ.മനോജ്, ശ്രീകുമാർ, ആഷിഷ് സ്റ്റീഫൻ, ജിനേഷ്, അഭിമന്യു, വിപിൻ, ആൽബിൻ അഗസ്റ്റിൻ എന്നിവരെയാണ് തൃശൂർ ഡിഐജി…

Read More

മന്ത്രി ബിന്ദുവിനു നേരെ കിളിമാനൂരിലും , നെടുമങ്ങാടും കെ എസ് യു കരിങ്കൊടി പ്രതിഷേധം

തിരുവനനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിനു നേരെ കിളിമാനൂരും നെടുമങ്ങാടും കെ എസ് യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു.സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു ഇടപ്പെട്ടു എന്നാരോപിച്ചാണ് മന്ത്രിയെ തടഞ്ഞത്.കിളിമാനൂരിൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മന്റെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചു. കെ എസ് യു പ്രവർത്തകരായ മാനസ്, ദീപു,കണ്ണൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കികിളിമാനൂർ ശ്രീശങ്കരാ കോളേജിലെ പരിപാടിക്ക് എത്തി മടങ്ങുകയായിരുന്നു കരിങ്കൊടി പ്രതിഷേധം….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial