Headlines

kerala14.in

കന്നുകാലികളിലെ കുളമ്പുരോഗ ബാധ-എല്ലാ മുൻകരുതലുകളും സ്വീകരിച്ചു -മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി..ജെ ചിഞ്ചുറാണി.

തിരുവനന്തപുരം :സംസ്ഥാനത്തു പലയിടങ്ങളിലായി കുളമ്പു രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗം നിയന്ത്രണ വിധേയമാക്കുവാൻ മൃഗസംരക്ഷണ വകുപ്പ് ഊർജിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി.ജെ ചിഞ്ചുറാണി അറിയിച്ചു.മന്ത്രിയുടെ നിർദേശത്തെ തുടർന്ന് വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡയറക്ടറുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത് നിലവിലെ സാഹചര്യം വിലയിരുത്തുകയും രോഗം നിയന്ത്രിക്കുന്നതിനും,ചികിത്സ ഉറപ്പുവരുത്തുന്നതിനും,പ്രതിരോധ നടപടികൾ കൈക്കൊള്ളുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.നിലവിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,…

Read More

നിര്‍ജലീകരണം മൂലമുള്ള മരണം ഒഴിവാക്കാന്‍ ഒ.ആര്‍.എസ്. ഏറെ ഫലപ്രദം;ജൂലൈ 29 ലോക ഒ.ആര്‍.എസ്. ദിനം

തിരുവനന്തപുരം: നിര്‍ജലീകരണം ഒഴിവാക്കി ജീവന്‍ രക്ഷിക്കാന്‍ ഒ.ആര്‍.എസ്. അഥവാ ഓറല്‍ റീ ഹൈഡ്രേഷന്‍ സാള്‍ട്ട്‌സ് ഏറെ ഫലപ്രദമായ മാര്‍ഗമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒ.ആര്‍.എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാകും. ശരീരത്തില്‍ നിന്നും ജലാശവും ലവണങ്ങളും നഷ്ടപ്പെട്ട് മരണത്തിന് വരെ കാരണമാകുന്ന കോളറ, ഷിഗല്ല തുടങ്ങിയ വയറിളക്ക രോഗങ്ങള്‍ മൂലമുള്ള മരണം പ്രത്യേകിച്ച് കുട്ടികളില്‍ തടയാന്‍ ഒ.ആര്‍.എസ്….

Read More

കൊടുംകുറ്റവാളി ഫാൻ്റം പൈലി പിടിയിൽ

വർക്കല: നടുറോഡിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കൊടുംകുറ്റവാളി പിടിയിൽ. ഫാൻ്റം പൈലി എന്ന ഷാജിയാണ് പിടിയിലായത്. കഴിഞ്ഞയാഴ്‌ചയാണ് ഇയാൾ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. കാപ്പ കേസടക്കം നിരവധി കേസുകളിൽ ഷാജി ജയിലിലായിരുന്നു. വർക്കല പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വർക്കലയിൽ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ തൗഫീഖ് എന്ന യുവാവിനെയാണ് ഇയാൾ വെട്ടിയത്. തൗഫീഖിന് വലതുകൈയിൽ വെട്ടേൽക്കുകയും കൈയെല്ലിന് ഒടിവും സംഭവിച്ചിരുന്നു. സംഭവത്തിന് ശേഷം കോട്ടയം ഇളമ്പ്രക്കാട് വനത്തിലൊളിച്ച ഷാജിയെ വർക്കല പൊലീസാണ് പിടികൂടിയത്. സംസ്ഥാനത്ത് നിരവധി കേസുകളിലെ…

Read More

ആലുവയിൽ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; അതിഥിത്തൊഴിലാളിക്കായി പൊലീസ് തിരച്ചിൽ…

കൊച്ചി∙ അതിഥിത്തൊഴിലാളിയുടെ അഞ്ചു വയസ്സുകാരിയായ മകളെ മറ്റൊരു അതിഥിത്തൊഴിലാളി തട്ടിക്കൊണ്ടുപോയി. ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപം മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്നിയെ ഇതേ കെട്ടിടത്തിൽ 2 ദിവസം മുൻപു താമസക്കാരനായെത്തിയഅതിഥിത്തൊഴിലാളിയായ അസഫാക്ക് ആലം ആണ്‌ തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച പകൽ മൂന്നുമണിയോടെയാണ് സംഭവം. അസംകാരനായ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്നു…

Read More

‘എനിക്കെതിരെ കേസ് വേണം’: ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച സംഭവത്തിൽ ചാണ്ടി ഉമ്മന് മറുപടിയുമായി വിനായകൻ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച വിനായകനെതിരെ കേസ് വേണ്ടെന്ന ചാണ്ടി ഉമ്മന്റെ പ്രതികരണത്തിന് മറുപടിയുമായി താരം. തനിക്കെതിരെ കേസ് എടുക്കൂ എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ വിനായകൻ പ്രതികരിച്ചത്. ‘വിനായകനെതിരെ കേസ് വേണ്ട’ എന്ന ചാണ്ടി ഉമ്മന്റെ വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചായിരുന്നു വിനായകന്റെ പ്രതികരണം. വിനായകൻ വിവാദത്തിൽ കേസ് എടുക്കേണ്ടെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ മാധ്യമങ്ങളെ അറിയിച്ചത്. പിതാവുണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഇതാകും പറയുകയെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചിരുന്നു. അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ…

Read More

തിരുവനന്തപുരം അഞ്ചുതെങ്ങിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റിൽ.

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ നവജാത ശിശുവിനെ സ്വന്തം അമ്മ കൊന്ന് കുഴിച്ചിട്ടു. മാതാവ് ജൂലി(36)യെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.ഭർത്താവ് നേരത്തെ മരിച്ച ജൂലിക്ക് അവിഹിത ബന്ധത്തിൽ ഉണ്ടായ കുഞ്ഞിനെ പ്രസവിച്ച ഉടൻ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ശുചി മുറിക്ക് പിന്നിൽ കുഴിച്ചിട്ട മൃതദേഹം തെരുവ് നായ്ക്കൾ കടിച്ച് കടൽ തീരത്തേക്ക് കൊണ്ട് പോകുക ആയിരുന്നു. ജൂലിയെ സംശയം തോന്നി വൈദ്യ പരിശോധന…

Read More

വീണ്ടും ട്വിസ്റ്റ്; നൗഷാദിനെ കണ്ടെത്തി, കൊന്നുവെന്ന ഭാര്യയുടെ മൊഴികളും കളവ്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിന്‍റെ തിരോധാന കേസിൽ വീണ്ടും വഴിത്തിരിവ്. നൗഷാദിനെ കണ്ടെത്തിയെന്ന് സൂചന. നൗഷാദിന്‍റെ ഭാര്യ അഫ്സാന പറഞ്ഞ എല്ലാ മൊഴികളും കളവാണെന്നാണ് പൊലീസിന്‍റെ നിഗമനം. 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അഫ്സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍, ഒന്നരവർഷം…

Read More

അതുല്യ കലാകാരന് വിട; കഥാ പ്രാസംഗികൻ തേവർതോട്ടം സുകുമാരൻ നായർ അന്തരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിന്‍റെ തിരോധാന കേസിൽ വീണ്ടും വഴിത്തിരിവ്. നൗഷാദിനെ കണ്ടെത്തിയെന്ന് സൂചന. നൗഷാദിന്‍റെ ഭാര്യ അഫ്സാന പറഞ്ഞ എല്ലാ മൊഴികളും കളവാണെന്നാണ് പൊലീസിന്‍റെ നിഗമനം. 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അഫ്സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍, ഒന്നരവർഷം…

Read More

റീൽസ് ചെയ്യാൻ ഐഫോണ്‍ വാങ്ങാൻ ദമ്പതികള്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു

പശ്ചിമ ബംഗാൾ: ഐഫോൺ വാങ്ങാനുള്ള പണം കണ്ടെത്താനായി ദമ്പതികൾ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. പശ്ചിമ ബംഗാളിലെ നോർത്ത് പർഗാന ജില്ലയിലാണ് സംഭവം. ഇൻസ്റ്റഗ്രാം റീൽസ് ചെയ്യാനാണ് ദമ്പതികൾ ഐഫോൺ സ്വന്തമാക്കിയത്. സതി-ജയദേവ് ദമ്പതികളാണ് സ്വന്തം കുഞ്ഞിനെ വിറ്റത്. ഇവർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ അമ്മയായ സതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അച്ഛൻ ജയദേവ് ഒളിവിലാണ്. ഇയാൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. ഇവരുടെ അയൽവാസികളാണ് സംഭവം പോലീസിനെ അറിയിച്ചത്. കുട്ടിയെ പെട്ടെന്ന് കാണാതായത് അയൽക്കാരിൽ സംശയമുളവാക്കിയിരുന്നു….

Read More

കടയ്ക്കലിൽ പന്ത്രണ്ടുകാരന്റെ കൈ ബന്ധു തല്ലിയൊടിച്ചു

കൊല്ലം: കടയ്ക്കലിൽ പന്ത്രണ്ടുവയസ്സുകാരന്റെ കൈ തല്ലിയൊടിച്ച ബന്ധു പിടിയിൽ. ചരിപ്പറമ്പ് സ്വദേശി രഞ്ജിത്ത് ആണ് പിടിയിലായത്. രഞ്ജിത്ത് കുട്ടിയെ തന്റെ വീട്ടിൽ കൊണ്ടുപോയാണ് മർദിച്ചത്. പ്രതി രഞ്ജിത്തിന്റെ മകനും മർദ്ദനമേറ്റ പന്ത്രണ്ടുവയസുകാരനും ഒരേ സ്കൂളിൽ ആണ് പഠിക്കുന്നത്. ചൊവ്വാഴ്ച ഇവിടെ നിന്ന് കുട്ടികൾ ചേർന്ന് ക്രിക്കറ്റ് ബാറ്റ് എടുത്തുകൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ അന്വേഷിച്ച് രഞ്ജിത്ത് എത്തിയത്. ബലമായി തന്റെ വീട്ടിലേക്ക് കൊണ്ട് പോയി കുട്ടിയുടെ കൈ തല്ലി ഒടിച്ചു. കുട്ടിയുടെ ശരീരമാസകലം പരിക്കേറ്റ പാടുകളുണ്ട്. കുട്ടിയുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial