kerala14.in

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി .

കൽപ്പറ്റ: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ (ജൂലൈ 24) വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡോ. രേണു രാജ് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്. അതേസമയം വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. എറണാകുളം, ഇടുക്കി,…

Read More

വിദ്യാർത്ഥിനികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ: ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

6-12 ക്ലാസുകളിലെ പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. എല്ലാ സർക്കാർ-എയ്ഡഡ്, റസിഡൻഷ്യൽ സ്‌കൂളുകളിലും സ്ത്രീകൾക്ക് പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. സാമൂഹ്യ പ്രവർത്തകയായ ജയ താക്കൂർ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികളുടെ ആർത്തവ ശുചിത്വം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട ‘സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ്’…

Read More

കൊട്ടാരക്കരയിൽ മകൻ അമ്മയെ നടു റോഡിൽ കുത്തിക്കൊന്നു.

കൊല്ലം: കൊട്ടാരക്കര ചെങ്ങമനാട് മകൻ അമ്മയെ പട്ടാപ്പകൽ നടുറോഡിൽ കുത്തിക്കൊന്നു. തലവൂർ സ്വദേശി മിനിമോളാണ് മരിച്ചത്. മകൻ ജോമോൻ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിൽ അമ്മയോടൊപ്പം എത്തിയാണ് കൃത്യം നടത്തിയത്. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി

Read More

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ നടത്തും

തിരുവനന്തപുരം :ഈ വർഷത്തെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മുൻ വർഷത്തേതുപോലെ സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.മുമ്പ് ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ചിലെ രണ്ടാം വർഷ പരീക്ഷകൾക്ക് ഒപ്പം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോൾ രണ്ടാം വർഷക്കാരായ വിദ്യാർഥികൾ ഒന്നാംവർഷ പരീക്ഷ എഴുതുമ്പോൾ ഈ തീരുമാനം അറിയില്ലായിരുന്നു എന്നുള്ള വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ വർഷം കൂടി പരീക്ഷകൾ മുൻവർഷത്തേതു പോലെ നടത്തുന്നത്. പരീക്ഷകൾ ഇത്തരത്തിൽ മാറ്റുന്നതിനെതിരെ വിദ്യാർഥികൾ…

Read More

ഇറച്ചി വിൽപനയുടെ മറവിൽ ഹാഷിഷ് ഓയിൽ വിതരണം; പ്രതികൾ പിടിയിൽ

തിരുവനന്തപുരം: കോഴി ഇറച്ചി വിൽപനയുടെ മറവിൽ ഹാഷിഷ് ഓയിൽ കൈമാറ്റം ചെയ്ത കേസിൽ നാലു പേർ പിടിയിൽ. സംഭവത്തിൽ തിരുവനന്തപുരം നേമം സ്വദേശികളായ അർഷാദ് (29), ബാദുഷ (26), അജ്മൽ (27), ഇർഫാൻ (28) എന്നിവരെ ശ്രീകാര്യം പൊലീസ് പിടികൂടി. പ്രതികളിൽ നിന്നും 760 ഗ്രാം ഹാഷിഷ് ഓയിലാണ് പിടികൂടിയത്. ഹോട്ടലുകളിൽ കോഴി ഇറച്ചി വിതരണം ചെയ്യുന്നതിന്റെ മറവിലാണ് ഹാഷിഷ് ഓയിൽ ഉൾപ്പടെയുള്ള ലഹരിവസ്തുക്കൾ പ്രതികൾ കടത്തിയിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധനക്കിടെ ഇന്നലെ രാത്രിയാണ് ഇവർ…

Read More

അനന്തപുരി എഫ്.എം നിര്‍ത്തലാക്കിയ തീരുമാനം പിന്‍വലിക്കണം; കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

അനന്തപുരി എഫ്.എം പ്രക്ഷേപണം നിര്‍ത്തലാക്കിയ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്തയച്ചു. ജീവനക്കാര്‍ പ്രതിപക്ഷ നേതാവിന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കത്തയച്ചത്.പ്രക്ഷേപണം നിര്‍ത്തിയതോടെ വര്‍ഷങ്ങളോളം പണിയെടുത്ത നിരവധി കാഷ്വല്‍ ജീവനക്കാര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ഇതില്‍ പലര്‍ക്കും അനുയോജ്യമായ മറ്റ് തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ കഴിയില്ല. അനന്തപുരി എഫ്എമ്മിന് 45 ലക്ഷത്തിലധികം ശ്രോതാക്കളുണ്ടെന്നാണ് കണക്ക്. പ്രതിവര്‍ഷം ഒന്നരക്കോടിയോളം രൂപയുടെ വരുമാനം അനന്തപുരി എഫ്.എം സ്റ്റേഷന്‍ പ്രസാര്‍…

Read More

പ്ലസ് വണ്‍ പ്രവേശനം: രണ്ടാം ഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം നാളെ

തിരുവന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം നാളെ രാവിലെ 10 മുതല്‍ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കും അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാന്‍ 20നു വൈകീട്ട് 4 മണി വരെ അവസരം നല്‍കിയിരുന്നു. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 19247 ഒഴിവില്‍ പരിഗണിക്കുന്നതിനായി ലഭിച്ച 25410 അപേക്ഷകളില്‍ 24218 എണ്ണം അലോട്ട്മെന്റിനായി പരിഗണിച്ചു. സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിച്ചതിനുശേഷം മറ്റ്…

Read More

ബംഗ്ലാദേശിൽ ബസ് കുളത്തിലേക്ക് മറിഞ്ഞ് 17 പേർ മരിച്ചു, 35 പേർക്ക് പരിക്ക്

ധാക്ക:ശനിയാഴ്ച ബംഗ്ലാദേശിലെ ജലകത്തി സദർ ഉപസിലയ്ക്ക് കീഴിലുള്ള ഛത്രകാണ്ഡ പ്രദേശത്ത് ബസ് കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികളടക്കം 17 പേർ മരിക്കുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് രക്ഷപ്പെട്ടവർ ആരോപിച്ചു. ബസിൽ യാത്രക്കാരെ അമിതമായി കയറ്റിയതാണ് അപകടത്തിന് കാരണമെന്നും അവർ പറഞ്ഞു. 60-ലധികം യാത്രക്കാരുമായി ബാരിഷലിലേക്ക് പോകുകയായിരുന്ന “ബാഷർ സ്മൃതി പരിബഹൻ” ബസ് രാവിലെ 9:00 മണിയോടെ പിരോജ്പൂരിലെ ഭണ്ഡാരിയയിൽ നിന്ന് പുറപ്പെട്ട് രാവിലെ 10:00 മണിയോടെ ബരിഷാൽ-ഖുൽന ഹൈവേയിലെ ഛത്രകാണ്ഡയിലെ റോഡരികിലെ…

Read More

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആശുപത്രിയില്‍; പേസ്‌മേക്കര്‍ ഘടിപ്പിക്കും

പേസ്‌മേക്കര്‍ ഘടിപ്പിക്കാനുള്ള ശസ്ത്രക്രിയക്കായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ചയാണ് നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുന്‍പ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഹൃദയാരോഗ്യം നിരീക്ഷിക്കാനുള്ള ഉപകരണം അദ്ദേഹത്തിന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേസ്‌മേക്കര്‍ ഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ശസ്ത്രക്രിയ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.നെതന്യാഹുവിന്റെ അഭാവത്തില്‍ നിയമമന്ത്രി യാറിവ് ലെവിനായിരിക്കും ആക്ടിങ് പ്രധാനമന്ത്രി. കഴിഞ്ഞദിവസം ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് നെതന്യാഹു വ്യക്തമാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഇന്ന് തന്നെ നെതന്യാഹുവിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച മെഡിക്കല്‍…

Read More

വിനായകന്റെ ഫോൺ ഇന്ന് ഫോറൻസിക് പരിശോധനയ്ക്ക്; ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് നടൻ

കൊച്ചി: നടൻ വിനായകനിൽ നിന്നും പൊലീസ് പിടിച്ചെടുത്ത ഫോൺ ഇന്ന് ഫോറൻസിക് പരിശോധനയ്ക്ക്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച കേസിലാണ് പൊലീസ് കഴിഞ്ഞ ദിവസം നടന്റെ ഫോൺ പിടിച്ചെടുത്തത്. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് ലൈവ് ചെയ്യാൻ വിനായകൻ ഉപയോഗിച്ച ഫോൺ പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട വിനായകന്റെ മൊഴിയും ഇന്നലെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് വിനായകൻ പൊലീസിന് നൽകിയ മൊഴി. തന്റെ വീട് ആക്രമിച്ചെന്ന പരാതി വിനായകനെ അറിയിച്ചു. തനിക്കെതിരെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial