സമ്പൂർണ ഡിജിറ്റൽ സാക്ഷരത നിറവിൽ നഗരൂർ ഗ്രാമപഞ്ചായത്ത്
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ നഗരൂർ ഗ്രാമപഞ്ചായത്തും സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേട്ടത്തിൽ. നഗരൂർ ക്രിസ്റ്റൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്താണ് പ്രഖ്യാപനം നടത്തിയത്.സ്മാർട്ട് ഫോൺ വഴിയുള്ള സേവനങ്ങൾ പരസഹായമില്ലാതെ ഉപയോഗിക്കാൻ എല്ലാവരേയും പ്രാപ്തരാക്കുന്നതിന് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ച എല്ലാവർക്കും ഡിജിറ്റൽ സാക്ഷരത എന്ന പദ്ധതിയുടെ ഭാഗമായാണ് നഗരൂർ പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. കിളിമാനൂർ, നാവായിക്കുളം, പള്ളിക്കൽ, കരവാരം ഗ്രാമപഞ്ചായത്തുകളാണ് നേരത്തെ ഡിജിറ്റൽ സാക്ഷരത കൈവരിച്ചത്.കുടുംബശ്രീ, ഇൻഫർമേഷൻ…

