പാഠപുസ്തകങ്ങളില്‍ ഇന്ത്യക്ക് പകരം ഭാരത് എന്നാക്കാന്‍ തീരുമാനം. നിര്‍ദേശം NCERT പാനല്‍ ഏകകണ്ഠമായി അംഗീകരിച്ചു.
ന്യൂഡൽഹി: അടുത്തതായി അച്ചടിക്കുന്ന പുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’ എന്നാക്കാൻ തീരുമാനം. എൻസിഇആർടി പാനൽ അംഗം സിഐ ഐസക് ആണ് ഏകകണ്ഠമായി എടുത്ത തീരുമാനത്തെ കുറിച്ച് അറിയിച്ചത്. രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്ന് പുനർനാമകരണം ചെയ്യുമോ എന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിൽ ആണ് എൻസിഇആർടി (നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ്)യുടെ പുതിയ തീരുമാനം. പേരുമാറ്റുന്നതിനായുള്ള നിർദ്ദേശം മാസങ്ങൾക്ക് മുമ്പ് മുന്നോട്ട് വച്ചതാണെന്നും, ഇപ്പോൾ അതിന് അംഗീകാരം ലഭിച്ചതായും ഐസക് പറഞ്ഞു. ഈ വർഷമാദ്യം…

