താത്ക്കാലിക ഷെഡ്ഡിന് തീപിടിച്ചു; ഭര്ത്താവിന് പിന്നാലെ തേയിയും മരണത്തിന് കീഴടങ്ങി
വയനാട്: ഷെഡ്ഡിനു തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തരുവണ പാലയാണയിലെ തേനോത്തുമ്മല് വെള്ളന്റെ ഭാര്യ തേയിയാണ് മരിച്ചത്. പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല് കോളേജില് ചികിത്സയിലായിരുന്നു ഇവർ. ഇന്നാലെ വെെകിട്ടുണ്ടായ അപകടത്തിൽ വെള്ളന് മരിച്ചിരുന്നു. വീടുപണി നടക്കുന്നതിനാല് വെള്ളനും തേയിയും താല്ക്കാലിക ഷെഡ്ഡിലായിരുന്നു താമസം.ഷെഡ്ഡില് സൂക്ഷിച്ചിരുന്ന പെട്രോളില് നിന്നാണ് തീ പടര്ന്നതെന്ന് സംശയം. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. ഷെഡ്ഡിലാകെ തീപടരുന്നത് കണ്ട് നാട്ടുകാര് ഓടിയെത്തുകയും തീയണയ്ക്കാന് ശ്രമിക്കുകയുമായിരുന്നു. എന്നാല് അപ്പോഴേക്കും ഷെഡ്ഡിലുണ്ടായിരുന്ന വെള്ളനും തേയിയ്ക്കും…

