kerala14.in

സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് ആലോചന. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാർത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കുന്നതും വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഉയർന്ന പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വർദ്ധിച്ചു വരികയാണ്. ഈ പശ്ചാത്തലത്തില്‍ സമഗ്ര പരിഷ്‌കരണത്തിനാണ് വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നത്. ഏതെങ്കിലും മതസ്ഥർക്ക് താല്‍പര്യം…

Read More

സംസ്ഥാനത്തെ പശുക്കൾക്കെല്ലാം ഇൻഷുറൻസ്; ഉടമയായ കർഷകനും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ പശുക്കളെയും ഇൻഷുർ ചെയ്യാൻ പദ്ധതി വരുന്നു. അത്യുത്പാദനശേഷിയുള്ള കന്നുകാലികളുടെ ആകസ്മിക മരണം, ഉത്‌പാദന ക്ഷമതയിലുംപ്രത്യുത്‌പാദനക്ഷമതയിലും ഉണ്ടാകുന്ന നഷ്ടം എന്നിവയിൽ കർഷകന് അതിജീവനം നൽകാൻ മൃഗസംരക്ഷണ വകുപ്പാണ് പദ്ധതി ആവിഷ്കരിക്കുന്നത്. അസുഖം ബാധിച്ച് പശു ചത്താലോ രോഗബാധിതമായാലോ കർഷകന് 60000-65000 രൂപ ഇൻഷുറൻസ് തുകയായി ലഭിക്കും. പ്രകൃതിക്ഷോഭത്താലുള്ള ഉരുനഷ്ടത്തിനും ഈ പദ്ധതിക്കുകീഴിൽ പരിരക്ഷയുണ്ട്. ഉടമയായ കർഷകനും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. അപകടമരണം, പൂർണമോ ഭാഗികമോ ആയ അംഗവൈകല്യം എന്നിവയ്ക്ക് അഞ്ചുലക്ഷംവരെയാണ് ലഭിക്കുക. അഞ്ചുലക്ഷം രൂപയ്ക്ക്…

Read More

ട്രെയിനുകളിലും ഇനി സിസിടിവി; ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ ആറ്, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ ട്രെയിനുകളിലും സിസിടിവികൾ സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ. രാജ്യമെമ്പാടും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയത് വന്‍ വിജയമാണെന്നും റെയിൽവേ അറിയിച്ചു. ഒരു കോച്ചിൽ നാലും എഞ്ചിനിൽ 6 ഉം ക്യാമറകൾ വീതം ഘടിപ്പിക്കും. രാജ്യമെമ്പാടുമുള്ള 74000 കോച്ചുകളിലും 15000 എഞ്ചിനുകളിലും ക്യാമറ ഘടിപ്പിക്കാൻ റെയിൽവേ മന്ത്രാലയം അനുമതി നൽകി. എല്ലാ വശത്തെ ദൃശ്യങ്ങളും പകർത്താൻ കഴിയുന്ന 360 ഡിഗ്രി ഡോം ക്യാമറകളാണ് ഘടിപ്പിക്കുക. കുറഞ്ഞ വെളിച്ചത്തിലും, നൂറ് കിമീ വേഗതിയിലും…

Read More

റെയിൽവേയിൽ 6238 ഒഴിവുകൾ: ജൂലായ് 28 വരെ അപേക്ഷിക്കാം

ഇന്ത്യൻ റെയിൽവേയിൽ ടെക്നീഷ്യന്മാരുടെ ഒഴിവിൽ അപേക്ഷിക്കാം.ടെക്നീഷ്യൻ ഗ്രേഡ് I സിഗ്നൽ തസ്തികയിൽ 183 ഒഴിവും ടെക്നീഷ്യൻ ഗ്രേഡ് III തസ്തികയിൽ 6055 ഒഴിവും ഉൾപ്പെടെ ആകെ 6238 ഒഴിവിലാണ് വിജ്ഞാപനം. തിരുവനന്തപുരം ആർ ആർ ബിയിൽ ആകെ 197 ഒഴിവാണുള്ളത്. (ടെക്നീഷ്യൻ ഗ്രേഡ് I സിഗ്നൽ തസ്തികയിൽ 6, ടെക്നീഷ്യൻ ഗ്രേഡ് III തസ്തികയിൽ 191). ടെക്നീഷ്യൻ ഗ്രേഡ് III തസ്തികയിലേക്ക് ആകെ 29 ട്രേഡുകളുണ്ട്. ഇതിൽ 11 ട്രേഡുകളിലാണ് തിരുവനന്തപുരത്ത് ഒഴിവുള്ളത്. ഓൺലൈനായി അപേക്ഷ നൽകണം….

Read More

വോട്ടര്‍ പട്ടികയിലെ പരിഷ്‌കരണം: അഞ്ച് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടര്‍ പട്ടികയിലെ പരിഷ്‌കരണം അഞ്ച് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നടപടികള്‍ ഉടന്‍ ആരംഭിക്കും. കേരളത്തിലും നടപ്പിലാക്കാനാണ് നീക്കം. പരിഷ്‌കരിച്ച വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ അടുത്ത പരിഷ്‌കരണത്തില്‍ അധിക രേഖകള്‍ നല്‍കി യോഗ്യത തെളിയിക്കണം. ബംഗ്ലാദേശ്, മ്യാന്‍മര്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കെത്തിയ ചില അഭയാര്‍ഥികളുണ്ടെന്നും അവരെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരികിക്കെ, അസം, കേരളം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍…

Read More

കൊച്ചി നഗരത്തില്‍ വന്‍ തീപിടിത്തം, ടൗണ്‍ഹാളിനടുത്ത് ഫര്‍ണീച്ചര്‍ കട കത്തി നശിച്ചു

കൊച്ചി: നഗരത്തില്‍ വന്‍ തീപിടുത്തം. എറണാകുളം ടൗണ്‍ ഹാളിന് അടുത്ത് നോര്‍ത്ത് പാലത്തിന് സമീപത്തുള്ള കെട്ടിടത്തിലെ ഫര്‍ണീച്ചര്‍ കടയ്ക്കാണ് തീപിടിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവില്‍ രാവിലെ ആറ് മണിയോടെ തീപിടിത്തം നിയന്ത്രണ വിധേയമാക്കി. ഫയര്‍ ഫോഴ്‌സിന്റെ എഴോളം യൂണിറ്റ് എത്തിയാണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയത്. പഴയ കസേരകള്‍ നന്നാക്കി വില്‍ക്കുന്ന ഷോറൂമില്‍ തീപടരുന്ന വിവരം പുലര്‍ച്ചെ പത്ര വിതരണക്കാരുടെ ശ്രദ്ധയില്‍പെട്ടത് വന്‍ ദുരന്തം ഒഴിവാക്കി. സമീപത്ത് പെട്രോള്‍ പമ്പുകള്‍…

Read More

സി പി ബാബു സിപിഐ കാസർകോട് ജില്ലാ സെക്രട്ടറി

സി പി ഐ കാസർകോട് ജില്ലാ സെക്രട്ടറിയായി സി പി ബാബുവിനെ വെള്ളരിക്കുണ്ടിൽ നടന്ന ജില്ലാ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. എഐഎസ് എഫ് ജില്ലാ സെക്രട്ടറി, എഐവൈഎഫ്ജില്ലാ പ്രസിഡൻ്റ്,സി പി ഐ നീലേശ്വരം, പരപ്പ മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 2011 ൽ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായി. ജില്ലാ അസി.സെക്രട്ടറി, ബി കെ എംയു സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, ജില്ലാ സെക്രട്ടറി, പ്രവാസി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്, കാസർകോട് ഡിസ്ട്രിക്റ്റ് റബ്ബർ ആന്റ് ക്യാഷു ലേബർ…

Read More

ഭാരതാംബ വിവാദത്തിൽ പോസ്റ്റിട്ടു; വിക്രം സാരാഭായ് സ്പെയ്സ് സെന്ററിലെ ഇടത് നേതാവിന് സസ്പെൻഷൻ

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ തുമ്പ വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (വിഎസ്എസ്‍സി) അഡ്മിനിസ്‌ട്രേറ്റീവ് സെക്ഷനിലെ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ഭാരതാംബ വിവാദത്തിൽ സാമൂഹികമാധ്യമത്തിലൂടെ പ്രതികരിച്ചതിന്റെ പേരിലാണ് ജി.ആർ. പ്രമോദിനെ സസ്‌പെൻഡ് ചെയ്തത്. കേന്ദ്രസർക്കാർ ജീവനക്കാരുടെ ഇടത് അനുകൂല സംഘടനയായ കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയാണ് പ്രമോദ്. ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് പ്രമോദ് ജൂണിൽ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണ് നടപടിയിലേക്ക് നയിച്ചത്. ‘ഏതെങ്കിലും ഒന്നിൽ ഉറച്ചുനിൽക്കടാ…’ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. ഭാരതാംബ…

Read More

കെ ജി ശിവാനന്ദൻ സിപിഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി; സി സി മുകുന്ദൻ എം എൽ എ സമ്മേളനത്തിൽ നിന്നും ഇറങ്ങി പോയി

തൃശ്ശൂർ: കെ ജി ശിവാനന്ദനെ സിപിഐ തൃശ്ശൂ‍ർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പത്താം തീയതി ഇരിങ്ങാലക്കുടയിൽ കൊടിയുയർന്ന സിപിഐ തൃശ്ശൂ‍ർ ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനമാകും. ശിവാനന്ദൻ്റെ ജില്ലാ സെക്രട്ടറി സ്ഥാനത്തിനെതിരെ ജില്ലാ കൗൺസിലിൽ എതിർപ്പ് ഉയർന്നെങ്കിലും ഒടുവിൽ സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശം ജില്ലാ കൗൺസിൽ അംഗീകരിക്കുകയായിരുന്നു. നിലയിൽ എഐടിയുസി ജില്ലാ സെക്രട്ടറിയാണ് കെ ജി ശിവാനന്ദൻ. ശിവാനന്ദന് പകരം വി എസ് സുനിൽ കുമാർ, ടി ആർ രമേഷ് കുമാ‍ർ എന്നിവരുടെ പേരുകൾ ജില്ലാ സെക്രട്ടറി…

Read More

മൂന്ന് വയസുകാരന്‍ നട്ട് വിഴുങ്ങി; എന്‍ഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്തു

കൊച്ചി: ലക്ഷദ്വീപ് സ്വദേശിയായ മൂന്ന് വയസുകാരന്‍ വിഴുങ്ങിയ നട്ട് പുറത്തെടുത്തു. എറണാകുളം ലക്ഷ്മി ആശുപത്രിയിലെ ചികിത്സയിലൂടെയാണ് നട്ട് പുറത്തെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് മുഹമ്മദ് ഐസം ആണ് നട്ട് വിഴുങ്ങിയത്. പിന്നീടുള്ള ദിവസങ്ങളില്‍ നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ നട്ട് കുഞ്ഞിന്റെ വയറ്റില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് കണ്ടെത്തി. നട്ട് പുറത്തെടുക്കാന്‍ കഴിയാതിരുന്നതോടെ വ്യാഴാഴ്ച രാത്രി കുട്ടിയെ ലക്ഷദ്വീപില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം ലക്ഷ്മി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെ ഗ്യാസ്‌ട്രോ എന്ററോളജി ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. ജോണി സിറിയക്കിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് എന്‍ഡോസ്‌കോപ്പി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial