kerala14.in

പ്രൊഫഷണൽ ഫുട്ബാളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് താരം ജോർഡി അൽബ

മയാമി: പ്രൊഫഷണൽ ഫുട്ബാളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് താരം ജോർഡി അൽബ. ഫുട്ബോളിന് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് വിരമിക്കൽ പ്രഖ്യാപന വീഡിയോ സാമൂഹ മാധ്യമത്തിലൂടെ താരം പുറത്തു വിട്ടത്. 2023ൽ രാജ്യാന്തര ഫുട്ബാളിൽ നിന്ന് വിരമിച്ച 36 കാരനായ താരം നിലവിൽ ഇന്റർ മയാമിക്കായി കളിച്ചുകൊണ്ടിരിക്കുകയാണ്. എംഎൽഎസ് സീസൺ അവസാനിക്കാൻ മാസങ്ങൾ ബാക്കി നിൽക്കെയാണ് പ്രഖ്യാപനം. നേരത്തെ സഹ താരം സെർജിയോ ബുസ്കെറ്റ്സും വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു. കാരിയറിൽ ബാഴ്‌സലോണ, വലൻസ്യ ക്ലബ്ബുകൾക്കായി താരം കളിച്ചിട്ടുണ്ട്….

Read More

പതിനെട്ടുകാരിയെ ഓടുന്ന കാറിനുള്ളിൽവെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ലഖ്നൗ: പതിനെട്ടുകാരിയെ ഓടുന്ന കാറിനുള്ളിൽവെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. ഉത്തർപ്രദേശിലെ ലളിത്പുർ ജില്ലയിലെ ബൻസിയിലാണ് സംഭവം. ഈ മാസം നാലിനാണ് പെൺകുട്ടി കാറിനുള്ളിൽവെച്ച് കൂട്ടബലാത്സംഗത്തിനിരയായത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ ഒരാൾ പെൺകുട്ടിയുടെ സുഹൃത്താണ്. വിദ്യാർത്ഥിനിയുടെ സുഹൃത്തായ നിതിൻ താക്കൂർ (22) എന്നയാളെയും മറ്റൊരാളെയും അറസ്റ്റു ചെയ്തു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നിതിൻ താക്കൂറും വിദ്യാർത്ഥിനിയും തമ്മിൽ രണ്ടര മാസമായി ഫോണിലൂടെ ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ മാസം നാലിന് ബൻസി ടൗണിൽ നിന്നു വീട്ടിലേക്കു നടന്നുവരികയായിരുന്നു…

Read More

കൂട്ടുകാർക്കൊപ്പം നീന്തൽ പരിശീലനത്തിന് പുഴയിലിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

വരാപ്പുഴ: കൂട്ടുകാർക്കൊപ്പം നീന്തൽ പരിശീലനത്തിന് പുഴയിലിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ചേരാനല്ലൂർ മാതിരപ്പിള്ളി ജോൺസൺ-ഷിബി ദമ്പതികളുടെ മകൻ 13 കാരനായ ഗോഡ് വിനാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ കണ്ടനാട് ബോട്ട് ജെട്ടിക്ക് സമീപമാണ് സംഭവം നടന്നത്. കോതാട് ജീസസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയായിരുന്നു. ഗോഡ്‌വിൻ ക്ലാസ് കഴിഞ്ഞ് മൂന്ന് കൂട്ടുകാർക്കൊപ്പമാണ് പുഴയോട് ചേർന്നുള്ള തോട്ടിൽ നീന്തൽ പരിശീലനത്തിന് ഇറങ്ങിയത്. പുഴയുടെ ആഴമുള്ള ഭാഗത്തേക്ക് തെന്നിനീങ്ങിയ ഗോഡ് വിൻ മുങ്ങിത്താഴുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച…

Read More

ട്രെയിന്‍ യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിന് പ്ലാറ്റ്‌ഫോമില്‍ ദാരുണാന്ത്യം

തൃശൂര്‍: ട്രെയിന്‍ യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിന് പ്ലാറ്റ്‌ഫോമില്‍ ദാരുണാന്ത്യം. ആംബുലന്‍സ് സേവനം ലഭ്യമായിരുന്നെങ്കില്‍ രക്ഷിക്കാനാകുമായിരുന്നെന്ന് വീട്ടുകാര്‍. ചാലക്കുടി കോടശ്ശേരി മാരാംകോട് സ്വദേശി മുണ്ടേപ്പിള്ളി വീട്ടില്‍ സുബ്രന്‍ മകന്‍ ശ്രീജിത്ത്(26) ആണ് മരിച്ചത് മുംബൈ-എറണാകുളം ഓഖ എക്സ്പ്രസില്‍ തിങ്കള്‍ പുലര്‍ച്ചെയായിരുന്നു സംഭവം. ഹൈദരാബാദില്‍ നിന്നും തിരിച്ച് വരുന്ന വഴി ഷൊര്‍ണ്ണൂരെത്തിയതോടെ യുവാവിന് നെഞ്ചുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. യാത്രക്കാര്‍ വിവരമറിച്ചതിനെ തുടര്‍ന്നെത്തിയ ടിടിആറും സംഘവും അടിയന്തര ചികിത്സ നല്കാനായി മുളങ്കുന്നത്തുകാവ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്താന്‍ തീരുമാനിച്ചു….

Read More

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. തുമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുളത്തൂരിലാണ് സംഭവം നടന്നത്. റേഷന്‍കടവ് സ്വദേശിയായ ഫൈസലി(17)നെയാണ് കുളത്തൂര്‍ സ്വദേശിയായ അഭിജിത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്‌കൂള്‍ വിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഫൈസല്‍ വീട്ടിലേയ്ക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. അഭിജിത്തിനെ പൊലീസ് പിടികൂടി.ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്. വഴിയില്‍വെച്ച് ഫൈസലും അഭിജിത്തും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ അഭിജിത്ത് വീട്ടില്‍ പോയി ബ്ലേഡ് എടുത്തുകൊണ്ടുവരികയും ഫൈസലിന്റെ പിന്നാലെ ഓടി കഴുത്തറക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ…

Read More

പാലക്കാട് ഒന്നര വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

പാലക്കാട് : പാലക്കാട് കിണറ്റിൽ വീണ് കുഞ്ഞിന് ദാരുണാന്ത്യം. മണ്ണാര്‍ക്കാട് കച്ചേരിപ്പറമ്പിലാണ് ഒന്നര വയസുകാരൻ കിണറ്റിൽ വീണ് മരിച്ചത്. കച്ചേരിപ്പറമ്പ് നെട്ടൻ കണ്ടൻ മുഹമ്മദ് ഫാസിലിന്‍റെയും മുഫീതയുടെയും മകൻ ഏദൻ ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വൈകിട്ട് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഒന്നര വയസുള്ള ഏദൻ. ഇതിനിടെയാണ് അബദ്ധത്തിൽ കിണറ്റിൽ വീണത്. അടുക്കളയോട് ചേര്‍ന്നുള്ള ചെറിയ ആള്‍മറയുള്ള കിണറായിരുന്നു. ഇതിലേക്കാണ് കുട്ടി വീണത്.

Read More

തമിഴ്നാട്ടിൽ ഇനി ‘രോഗികൾ’ ഇല്ല, ആശുപത്രിയിലെത്തുന്നവര്‍ ‘മെഡിക്കൽ ഉപഭോക്താക്കള്‍’; ഉത്തരവിറക്കി

ചെന്നൈ : തമിഴ്നാട്ടിൽ ഇനി ‘രോഗികൾ ‘ ഇല്ല. ആശുപത്രിയിൽ ചികിത്സക്കായി എത്തുന്നവർ ഇനി ‘മെഡിക്കൽ ഉപഭോക്താക്കൾ ‘ സ്റ്റാലിൻ സർക്കാരാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നതിങ്ങനെ: “ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സേവനങ്ങൾ തേടി വരുന്നവരെ ‘രോഗികൾ’ (Patients) എന്നല്ല ‘മെഡിക്കൽ ഉപഭോക്താക്കൾ’ (Medical Beneficiaries) എന്ന് വേണം ഇനി മുതൽ വിളിക്കാൻ” _ഉത്തരവിന്‍റെ കാരണം_ വൈദ്യശാസ്ത്രം മനുഷ്യത്വപരമായ സേവനം ആയതിനാൽ ‘രോഗി’ എന്ന വാക്ക് വേണ്ടെന്നാണ്…

Read More

സ്കൂളിൽ പോകവേ 14-കാരിയെ പ്രണയംനടിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കി, സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ

ആലപ്പുഴ: പതിനാലുവയസ്സുള്ള വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. നൂറനാട് പാറ്റൂര്‍ നിരഞ്ജനം വീട്ടില്‍ രഞ്ജുമോന്‍ (35)ആണ് അറസ്റ്റിലായത്. പടനിലം വഴിയുള്ള സ്വകാര്യബസിലെ ഡ്രൈവറായ പ്രതി വിദ്യാര്‍ഥിനിയെ സ്നേഹംനടിച്ച് കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സ്‌കൂളിലേക്ക് പോയ കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കള്‍ നൂറനാട് പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലിസ് നടത്തിയ അന്വേഷണത്തില്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും ഗര്‍ഭിണിയായെന്നും പ്രതി ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചതായും കണ്ടെത്തി. പ്രതിയെ മാവേലിക്കര കോടതി റിമാന്‍ഡ് ചെയ്തു.

Read More

കലോത്സവത്തിന്റെ മാതൃകയിൽ സ്കൂൾ ഒളിമ്പിക്സിലും സ്വർണക്കപ്പ് നൽകാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മാതൃകയിൽ കായിക പ്രതിഭകള്‍ക്കും സ്വർണക്കപ്പ് നൽകാൻ സർക്കാർ. ഏറ്റവും കൂടുതൽ പോയിൻറ് നേടി മുന്നിലെത്തുന്ന ജില്ലയ്ക്ക് 117. 5 പവനുള്ള സ്വർണക്കപ്പ് നൽകാനാണ് തീരുമാനം. നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർക്കാർ അനുമതി നൽകികൊണ്ട് ഉത്തരവിറക്കി.ജേതാക്കൾക്ക് സമ്മാനമായി സ്വർണ്ണക്കപ്പ് നൽകുന്നത് കായികമേളയെ കൂടുതൽ ആവേശകരവും ശ്രദ്ധേയവും ആക്കുമെന്ന നിഗമനത്തിലാണ് ഈ തീരുമാനം. ഇതിനായി നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൈവശമുള്ള തുക ഉപയോഗപ്പെടുത്താനും ബാക്കി ആവശ്യമായി വരുന്ന തുക കായികമേളയ്ക്ക് വേണ്ടി സമാഹരിക്കുന്ന…

Read More

പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; അറസ്റ്റിലായ ബിജെപി പ്രവർത്തകന്‍റെ വീട്ടില്‍നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തി

തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് സ്വന്തം ഫേസ്ബുക്ക് പേജിൽ പോസ്റ്റിട്ട് പിടിയിലായ ബിജെപി പ്രവർത്തകൻ ചിത്രരാജിനെ തിരുവനന്തപുരത്ത് എത്തിച്ചു. ഇന്നലെയാണ് ഇയാൾ അറസ്റ്റിലായത്. വിശദമായ പരിശോധനയിൽ ചിത്രരാജിന്റെ വീട്ടിൽ നിന്ന് മാരാകയുധങ്ങളും കണ്ടെത്തി. പൊലീസ് നടത്തിയ റെയ്ഡിലാണ് വീട്ടില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തിയത്. മതവികാരം വ്രണപ്പെടുത്തുക, കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക എന്നീ കുറ്റങ്ങൾ ചുമത്തി സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ചിത്രരാജിനെയാണ് അറസ്റ്റ് ചെയ്തത്. ചെന്നൈയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. രണ്ട് ദിവസങ്ങള്‍ക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial