kerala14.in

വൃദ്ധ ദമ്പതികളെ ക്രൂരമായി മർദിച്ച് അയൽവാസി ; ഇരുമ്പുവടി ഉപയോഗിച്ച് കൈകൾ തല്ലിയെടിച്ചു

വയനാട്: വയനാട് കണിയാമ്പറ്റയിൽ വൃദ്ധ ദമ്പതികളെ ക്രൂരമായി മർദിച്ച് അയൽവാസി. ഇവരുടെ വീട്ടിലെ കോഴി അയൽവാസിയുടെ പുരയിടത്തിൽ കയറിയെന്നാരോപിച്ചായിരുന്നു ആക്രമണം. വൃദ്ധ ദമ്പതികളെ ഇരുമ്പുവടി ഉപയോഗിച്ചാണ് അയൽവാസി ആക്രമിച്ചത്. കണിയാമ്പറ്റ സ്വദേശികളായ ലാൻസി തോമസ്, അമ്മിണി എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ലാൻസിയുടെ ഇരുകൈകളും അമ്മിണിയുടെ വലത് കൈയും ഒടിഞ്ഞു. സംഭവത്തിൽ അയൽവാസിയായ തോമസ് വൈദ്യർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Read More

പാചകം ചെയ്യുന്നതിനിടെ വെള്ളമാണെന്ന് കരുതി ആസിഡ് കറിയിൽ ചേർത്തു; മൂന്ന് കുട്ടികളടക്കം കുടുംബത്തിലെ 6 പേർ ആശുപത്രിയിൽ

കൊൽക്കത്ത: ബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂർ ജില്ലയിൽ ഒരു കുടുംബത്തിലെ ആറ് പേരെ വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ആസിഡ് ചേർത്ത ഭക്ഷണം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് കുട്ടികൾ അടക്കമാണ് ചികിത്സയിൽ തുടരുന്നത്. പാചകം ചെയ്യുന്നതിനിടെ അബദ്ധത്തിലാണ് ആസിഡ് കറിയിൽ ചേർത്തത് എന്നാണ് ലഭിക്കുന്ന വിവരം. രത്‌നേശ്വര്‍ബതിയിലെ താമസക്കാരനും വെള്ളിപ്പണിക്കാരനായതുമായ സന്തുവിന്റെ വീട്ടിലാണ് സംഭവം. ഭക്ഷണം കഴിച്ചയുടൻ ശാരീരിക അസ്വസ്ഥതകൾ പ്രകടമായതോടെ സന്തുവിനെയും കുടുംബാംഗങ്ങളെയും ആദ്യം ഘട്ടലിലുള്ള ആശുപത്രിയിൽ പ്രവേശിച്ചു. തുടർന്ന്, കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ചയാണ് സംഭവമുണ്ടായത്….

Read More

കാളി വിഗ്രഹത്തെ മാതാവിന്റെ രൂപത്തിലാക്കി; പൂജാരി അറസ്റ്റിൽ, ചെമ്പൂർ ക്ഷേത്രത്തിൽ വിവാദം

മുംബൈ: ചെമ്പൂരിലെ അനിക് വില്ലേജിലുള്ള ഹിന്ദു ശ്മശാനത്തിന്റെ ഉൾവശത്തെ കാളീക്ഷേത്രത്തിൽ നടന്ന വിഗ്രഹമാറ്റം വലിയ വിവാദത്തിനിടയാക്കി. കാളി ദേവിയുടെ പരമ്പരാഗത വിഗ്രഹം മാതാവിനെയും ഉണ്ണിയേശുവിനെയും അനുസ്മരിപ്പിക്കുന്ന രീതിയിൽ അണിയിച്ചൊരുക്കിയ സംഭവത്തിലാണ് പൂജാരി പൊലീസിന്റെ പിടിയിലായത്. ഭക്തരും പ്രദേശവാസികളും ഞെട്ടലോടെയാണ് സംഭവം സ്വീകരിച്ചത്. ശനിയാഴ്ചയാണ് സംഭവം പുറത്ത് വന്നത്. പതിവായി കറുപ്പോ കടുംനീലനിറത്തിലോ പ്രത്യക്ഷപ്പെടുന്ന കാളി വിഗ്രഹത്തിന് പൂജാരി വെള്ള പെയിന്റ് അടിക്കുകയും സ്വർണ്ണനിറത്തിലുള്ള വസ്ത്രം അണിയിക്കുകയും ചെയ്തിരുന്നു. ദേവിയുടെ തലയിൽ വലിയ വെള്ള അലങ്കാരങ്ങളോടു കൂടിയ കിരീടവും…

Read More

ഇമ്രാന്‍ ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടു എന്ന് റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജയിലില്‍ വച്ച്‌ കൊല്ലപ്പെട്ടു എന്ന് റിപ്പോര്‍ട്ട് റാവല്‍പിണ്ടിയിലെ ആഡ്യാല ജയിലില്‍ 2023 മുതല്‍ തടവില്‍ കഴിയുകയാണ് അദ്ദേഹം. ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടുവെന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നുണ്ട്. ബലൂചിസ്താന്‍ വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം എക്‌സില്‍ കുറിച്ചതോടെയാണ് വലിയ ചര്‍ച്ചയായത് പാകിസ്താന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ അറിയിപ്പ് വന്നിട്ടില്ല. ഇമ്രാന്‍ ഖാനെ ജയിലില്‍ വച്ച്‌ സേനാ മേധാവി അസിം മുനീറും ഐഎസ്‌ഐയും ചേര്‍ന്ന് കൊലപ്പെടുത്തി എന്ന് നിരവധി…

Read More

ലേബർ കോഡിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം

ലേബർ കോഡിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം. തൊഴിലാളി സംഘടനകൾ ജില്ലാ അടിസ്ഥാനത്തിലാണ് പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് സിഐടിയു, ഐഎൻടിയുസി, എഐടിയുസി ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾക്കൊപ്പം സംയുക്ത കിസാന്‍ മോര്‍ച്ചയും പ്രതിഷേധത്തിൽ പങ്കെടുക്കും. സംയുക്ത കിസാൻ മോർച്ച കളക്ടർമാർക്ക് നിവേദനം നൽകും. ലേബര്‍ കോഡ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നത് കൂടാതെ പ്രഖ്യാപിച്ച താങ്ങുവില ഉറപ്പാക്കാനും നിവേദനത്തിലൂടെ ആവശ്യപ്പെടും. അതേസമയം ബിഎംഎസ് പ്രതിഷേധ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കും.

Read More

പിണറായി വിജയനെതിരെ സമൂഹമാധ്യമത്തിലൂടെ വധശ്രമത്തിന് ആഹ്വാനം ചെയ്ത കന്യാസ്ത്രീയായിരുന്ന ടീന ജോസിനെതിരെ കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹമാധ്യമത്തിലൂടെ വധശ്രമത്തിന് ആഹ്വാനം ചെയ്ത കന്യാസ്ത്രീയായിരുന്ന ടീന ജോസിനെതിരെ കേസ് എടുത്ത് പോലീസ്. അഡ്വക്കേറ്റ് സുഭാഷ് ചന്ദ്രൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം സൈബർ പൊലീസ് ടീന ജോസിനെതിരെ കേസെടുത്തത്. സിഎംസി സന്യാസിനി സമൂഹത്തിലെ അംഗം ആയിരുന്ന ടീന ജോസിനെ 2009ൽ പുറത്താക്കിയിരുന്നു. സഭാ നടപടികൾക്ക് വിധേയയായതോടെയാണ് ടീന ജോസിന് അംഗത്വം നഷ്ടപ്പെട്ടത്. ടീന ജോസിന്‍റെ കൊലവിളി പരാമർശംതദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ടീന…

Read More

നടിയെ ആക്രമിച്ച കേസിൽ ഉത്തരവ് ഡിസംബർ എട്ടിന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിചാരണക്കോടതി വിധി പ്രസ്താവിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി വർഗീസാണ് കേസിൽ വിധി പ്രസ്താവിക്കുന്നത്. പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് കേസില്‍ ഒന്നാം പ്രതി. നടന്‍ ദിലീപാണ് കേസിലെ എട്ടാം പ്രതി. 2017 ഫെബ്രുവരിയിലാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വെച്ച് മലയാളത്തിലെ യുവനടി ആക്രമിക്കപ്പെട്ടത്.എട്ടു വർഷങ്ങൾക്കുശേഷമാണ് കേസിൽ വിധി വരുന്നത്. 2018 മാർച്ചിലാണ് വിചാരണ നടപടികൾ ആരംഭിച്ചത്. പൾസർ സുനി ഉൾപ്പെടെ 9 പ്രതികളാണ് കേസിലുള്ളത്. 2024…

Read More

മലയാളി യുവതി കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടർന്ന് ഇടുക്കി സ്വദേശിയായ യുവതി കുവൈത്തിൽ മരിച്ചു. കുവൈത്തി വീട്ടിലെ ജീവനക്കാരിയായ കാഞ്ചിയാർ സ്വദേശിനി തോട്ടത്തിൽ വീട്ടിൽ രശ്മി ആണ് മരിച്ചത്. 47 വയസായിരുന്നു. കുവൈത്തി വീട്ടിൽ വെച്ചുണ്ടായ സ്ട്രോക്കിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമീരി ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണം. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടങ്ങി ഒഐസിസി കെയർ ടീം ന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഭർത്താവ് വിശ്വനാഥൻ.

Read More

വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ അടച്ചുപൂട്ടി

പത്തനംതിട്ട: പന്തളം കടയ്ക്കാട്ട് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ അടച്ചുപൂട്ടി ആരോഗ്യവിഭാഗം അധികൃതര്‍. കടയ്ക്കാട് കുടുംബാരോഗ്യകേന്ദ്രത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ഇതരസംസ്ഥാനക്കാർ നടത്തുന്ന മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനയില്‍ കക്കൂസിലടക്കം ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചതായി കണ്ടെത്തി. പഴകിയ ഭക്ഷണവും ഹോട്ടലുകളില്‍നിന്ന് പിടിച്ചെടുത്തു. നിരവധി ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് മൂന്ന് ഹോട്ടലുകളും പ്രവര്‍ത്തിച്ചിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കക്കൂസിനോട് ചേര്‍ന്നായിരുന്നു പാചകവും. മാലിന്യം ഒഴുക്കിവിട്ടിരുന്നത് സമീപത്തെ തോട്ടിലേക്കായിരുന്നു. ഹോട്ടലുകള്‍ക്ക് നഗരസഭയുടെ ലൈസന്‍സും ഉണ്ടായിരുന്നില്ല. സംഭവത്തില്‍ നടത്തിപ്പുകാര്‍ക്കെതിരേയും…

Read More

ഒരു ബോർഡിന് പിഴ 5,000 രൂപ: അഞ്ചെണ്ണമായാൽ സ്ഥാനാർത്ഥിക്ക് ‘എട്ടിന്റെ പണി’

പൊതുസ്ഥലത്തെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ സ്ഥാനാർത്ഥികളെ കാത്തിരിക്കുന്നത് പിഴ, പിഴ കൂടിയാലോ വരാൻപോകുന്നത് ‘എട്ടിന്‍റെ പണിയും’. ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലത്തുനിന്ന് സ്ഥാനാർഥിയുടെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ ഒരെണ്ണത്തിന് 5,000 രൂപയും അതും എടുത്തുമാറ്റാനുള്ള ചെലവും ജിഎസ്ടിയുമാണ് പിഴ. ഇത്തരത്തിൽ അഞ്ച് ബോർഡുകൾ പിടിച്ചെടുത്താൽ സ്ഥാനാർത്ഥികൾക്ക്, ജയിച്ചാലും പരമാവധി ചെലവഴിക്കാവുന്ന തുക മറികടക്കുന്നതോടെ അയോഗ്യതയ്ക്ക് കാരണമാകും. ബോർഡ് എടുത്തുമാറ്റുന്ന സാഹചര്യമുണ്ടായാൽ 5,000 രൂപയും എടുത്തുമാറ്റാനുള്ള ചെലവും ജിഎസ്ടിയുമാണ് പിഴ. ഇത് സ്ഥാനാർത്ഥിയുടെ ചെലവിലാണ് ഉൾപ്പെടുത്തുക. പിഴയ്ക്ക് പുറമെ പൊലീസ് കേസും രജിസ്റ്റർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial