പ്രകോപിതനായി, പിന്നാലെ അശ്ലീല പ്രദര്‍ശനം നടത്തി ബിഎല്‍ഒ; സംഭവം എസ്ഐആർ ഫോം വിതരണ ക്യാമ്പിനിടെ, നടപടിയെടുത്ത് ജില്ലാ ഭരണകൂടം
മലപ്പുറം : മലപ്പുറം തിരൂരിൽ എസ്ഐആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ ബിഎല്‍ഒയുടെ അശ്ലീല പ്രദര്‍ശനം. മലപ്പുറം തിരൂരില്‍ തൃപ്രങ്ങോടാണ് സംഭവം നടന്നത്. തൃപ്രങ്ങോട് പഞ്ചായത്തിലെ 38ാം നമ്പർ ബൂത്തിലെ ബിഎൽഒയാണ് നാട്ടുകാർക്ക് നേരെ പ്രകോപിതനായി അശ്ലീല പ്രദർശനം നടത്തിയത്. എന്യൂമറേഷന്‍ ഫോം വിതരണ ക്യാമ്പിനിടെ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ബിഎല്‍ഒ വാസുദേവനാണ് അശ്ലീല പ്രദര്‍ശനം നടത്തിയത്. സ്തീകള്‍ അടക്കമുള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു ബിഎൽഒ വാസുദേവൻ്റെ അശ്ലീല പ്രദര്‍ശനം. സംഭവത്തിൽ വാസുദേവനെ ചുമതലയിൽ നിന്ന് മാറ്റി. ജില്ലാ…

