kerala14.in

ടി വി റേറ്റിങ് അട്ടിമറിക്കാൻ കോഴ; കേരളത്തിലെ ചാനൽ ഉടമ റേറ്റിങ് ഉയർത്താൻ ചെലവിട്ടത് കോടികൾ

       ടെലിവിഷൻ റേറ്റിങിന്റെ വിശ്വാസ്യത നഷ്ടപ്പെടും വിധം അവിശുദ്ധ കൂട്ടുകെട്ട് ഇടപ്പെട്ടതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് ദൃശ്യ മാധ്യമം ആയ *ട്വന്റിഫോർ* . 50,000 കോടി പരസ്യ വരുമാനമുളള ഇന്ത്യൻ ടെലിവിഷൻ രംഗത്തെ റേറ്റിങ് കണക്കാക്കുന്ന ഏജൻസിയായ ബാർക്കിലെ ചില ജീവനക്കാർ, ഡാറ്റകൾ അട്ടിമറിക്കാൻ കോടികൾ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകൾ ട്വന്റിഫോറിന് ലഭിച്ചു. ബാർക്കിലെ മിഡിൽ ലെവൽ ഉദ്യോഗസ്ഥനായ പ്രേംനാഥ് എന്നയാളുടെ നേതൃത്വത്തിൽ മുംബൈ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഈ തട്ടിപ്പിന് പിന്നിലെന്ന് ശക്തമായ തെളിവുകളിലൂടെ വ്യക്തമായി. കേരളത്തിലെ ഒരു…

Read More

ഹോങ്കോങ് തീപിടിത്തം: മരണസംഖ്യ 44 ആയി, ഇനിയും ഉയരാൻ സാധ്യത; കാണാതായത് 279 പേരെ

ഹോങ്കോങ്: വടക്കൻ തായ്പേയില്‍ ബഹുനില പാർപ്പിട സമുച്ചയങ്ങളിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ 44 ആയി ഉയർന്നു. 279 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവ് ജോണ്‍ ലീ അറിയിച്ചു. മരിച്ചവരില്‍ ഒരു അഗ്നിശമന സേനാംഗവും ഉള്‍പ്പെടുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇപ്പോഴും കെട്ടിടങ്ങളില്‍ നിന്ന് പുക ഉയരുന്നുണ്ട്. ആദ്യം 28 പേരെയാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഇതില്‍ ഒൻപത് പേർ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരുന്നവർ പിന്നീട് മരണപ്പെട്ടു. രണ്ട് പേർ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ഗുരുതരമായി പൊള്ളലേറ്റ…

Read More

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിയ്ക്ക് പാമ്പ് കടിയേറ്റു.

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിയ്ക്ക് പാമ്പ് കടിയേറ്റു. കാവശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി അനില അജീഷിനാണ് പാമ്പുകടിയേറ്റത്. ഇന്നലെ രാവിലെ എട്ടുമണിയോടുകൂടി പ്രചാരണത്തിന് ഇറങ്ങുന്നതിനിടയിൽ ആണ് സംഭവം. പ്രചാരണത്തിനിടെ വിഷപ്പാമ്പിന്റെ കടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. നിലവിൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ് അനില അജീഷ്

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: 33,711 പോളിംഗ് സ്റ്റേഷനുകൾ ഒരുങ്ങുന്നു

തദ്ദേശ സ്ഥാപനങ്ങളിലേക്ക് രണ്ട് ഘട്ടമായി നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് 33,711 പോളിംഗ് സ്റ്റേഷനുകൾ ഒരുങ്ങുന്നു. ത്രിതല പഞ്ചായത്തുകളിൽ 28,127, മുനിസിപ്പാലിറ്റികളിൽ 3569, കോർപ്പറേഷനുകളിൽ 2015 പോളിംഗ് സ്റ്റേഷനുകളുമാണുള്ളത്. ഡിസംബർ 9, 11 തീയതികളിൽ നടക്കുന്ന വോട്ടെടുപ്പിൽ പോളിംഗ് സ്റ്റേഷനുകൾ  സജ്ജീകരിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.പോളിംഗ് സ്റ്റേഷനുകളിലേയും അവയുടെ പരിസരത്തെയും എല്ലാ പ്രവർത്തനങ്ങളിലും പൂർണ്ണമായും ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് കമ്മീഷൻ നിർദ്ദേശിച്ചു. വോട്ടെടുപ്പ് ദിവസം ഉപയോഗശൂന്യമായ പേപ്പറുകളും മറ്റ് പാഴ്വസ്തുക്കളും വേർതിരിച്ച്…

Read More

തൃശൂരിൽ ഗർഭിണിയായ യുവതി ഭർതൃവീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍

തൃശൂർ വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി.മാട്ടുമല സ്വദേശി ഷാരോണിന്റെ ഭാര്യയായ 20 കാരി അർച്ചനയാണ് മരിച്ചത്.നാലുമണിയോടെ ഇവരുടെ വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത് വീടിനുള്ളില്‍വെച്ച്‌ തീ കൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാമെന്നാണ് സംശയം. ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അങ്കണവാടിയില്‍ നിന്ന് കൊണ്ടുവരാൻ ഷാരോണിന്റെ അമ്മ പോയി തിരിച്ചുവന്നപ്പോഴാണ് അർച്ചനയെ മരിച്ച നിലയില്‍ കണ്ടത്. നാളെ രാവിലെ ഫോറൻസിക് വിദഗ്ധർ എത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം…

Read More

കരിമാന്‍തോട് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടം: മരണം രണ്ടായി

പത്തനംതിട്ടയിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മരണം രണ്ടായി. തോട്ടിലെ തെരച്ചിലിൽ കണ്ടെത്തിയ യദു കൃഷ്ണൻ (4 വയസ്) മരിച്ചു. അപകട സമയത്ത് തന്നെ ആദിലക്ഷ്മി (7 വയസ് ) മരിച്ചിരുന്നു. ഇന്ന് വൈക്കീട്ടോടെയാണ് അപകടം നടന്നത്. കരുമാന്‍തോട് തൂമ്പാക്കുളത്തുവെച്ചായിരുന്നു അപകടം ഉണ്ടായത്.        കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് ആറ് കുട്ടികളായിരുന്നു ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. പരുക്കേറ്റ കുട്ടികളെ കോന്നി ആശുപത്രിയിലേക്ക് മാറ്റി.

Read More

ശീതകാല സമ്മേളനം: പ്രധാന ബില്ലുകള്‍ പാസാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

ന്യൂഡല്‍ഹി: 15 ദിവസം നീളുന്ന ശീതകാല സമ്മേളനത്തില്‍ ഒന്‍പത് മുഖ്യ നിയമങ്ങള്‍ പാസാക്കാനുള്ള പദ്ധതിയുമായി മോദി സര്‍ക്കാര്‍ രംഗത്ത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ആവേശം പകരുകയെന്നതാണ് പ്രധാന ലക്ഷ്യമെന്നും, ഓഹരി വിപണി, കോര്‍പ്പറേറ്റ് നിയമം, ഇന്‍ഷുറന്‍സ്, അടിസ്ഥാന സൗകര്യം, ഉയര്‍ന്ന വിദ്യാഭ്യാസം എന്നിവ ഉള്‍പ്പെടെ അനേകം മേഖലയിലേക്ക് ഈ പരിഷ്‌കാരങ്ങള്‍ വ്യാപിക്കുമെന്നാണ് സൂചന. നിയമനിര്‍മാണം കണ്‍വെയര്‍ബെല്‍റ്റ് രീതിയില്‍ മുന്നോട്ടു പോകുകയാണെന്നും, ബില്ലുകള്‍ക്ക് ആവശ്യമായ പരിശോധനയും വിശദമായ ചര്‍ച്ചയും ലഭിച്ചട്ടില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ആണവോര്‍ജ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം അനുവദിക്കുന്നതുമായി…

Read More

യുപിഐ ഇടപാട് പരാജയപ്പെട്ടിട്ടും അക്കൗണ്ടിൽ നിന്ന് പണം പോയോ? തിരിച്ചുപിടിക്കാൻ വഴിയിതാ…

യുപിഐ ഇടപാടുകൾ നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയിരിക്കുന്ന കാലമാണ് ഇന്ന്. ഓരോ മാസവും യുപിഐ ഇടപാടുകളുടെ എണ്ണവും മൂല്യവും വർധിച്ചുവരികയാണ്. ഇന്ത്യയുടെ യുപിഐ ലോക രാജ്യങ്ങൾ ഏറ്റെടുക്കുന്ന രീതിയിൽ വളർന്നുകഴിഞ്ഞു. ഡിജിറ്റൽ ഇടപാടുകൾ കുതിച്ചുയരുമ്പോഴും യുപിഐ പേയ്‌മെന്റുകളിലെ പരാജയം വലിയ തലവേദനയാണ്. ക്യൂആർ കോഡ് വഴി ഇടപാട് നടത്തുമ്പോൾ അക്കൗണ്ടിൽ നിന്ന് പണം പോവുകയും ഇടപാട് പരാജയപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ ഇപ്പോൾ വർധിച്ചുവരുന്നുണ്ട്. ഇങ്ങനെ വരുന്ന തുക ഉടൻ തന്നെ അക്കൗണ്ടിൽ റീഫണ്ട് ചെയ്യുന്നതാണ് പതിവ്….

Read More

റാപ്പർ വേടൻ ആശുപത്രിയിൽ

കോഴിക്കോട്: റാപ്പർ വേടൻ ആശുപത്രിയിൽ. ആരോഗ്യ പ്രശ്‌നങ്ങൾ മൂലം വേടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചണ വിഭാഗത്തിലാണ് വേടനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചിരിക്കുന്നത്. അനാരോഗ്യത്തെ തുടർന്ന് നവംബർ 28ന് ദോഹയിൽ നടക്കാനിരുന്ന പരിപാടി മാറ്റിവച്ചു. ഡിസംബർ 12നേക്കാണ് നിലവിൽ പരിപാടി മാറ്റിവച്ചിരിക്കുന്നത്. ആരോഗ്യ സ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Read More

മുതലപ്പൊഴിയിൽ ചൂണ്ടിയിടുന്നതിനിടയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മുതലപ്പൊഴിയിൽ ചൂണ്ടിയിടുന്നതിനിടയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാടൻവിള സ്വദേശി ജഹാസ് (28) ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 8.30ഓടുകൂടിയാണ് സുഹൃത്ത് ഷെഹിനോടൊപ്പം ജഹാസ് ചൂണ്ടയിടാൻ എത്തിയത്. ഉച്ചയ്ക്ക് ഒരുമണിയോടെ മുതലപ്പൊഴി ലേലപ്പുരിയിലെ വാർഫിനടിയിൽ യുവാവ് ചൂണ്ടയിടാനായി പോയെങ്കിലും കാണാതാവുകയായിരുന്നു..തുടർന്നാണ് സുഹൃത്ത് ഷെഹിനാണ് ജഹാസിനെ കാണാനില്ലെന്ന വിവരം പൊലീസിനെയും നാട്ടുകാരെയും അറിയിച്ചത്. അഗ്‌നിശമനാസേനയും കോസ്റ്റൽ പൊലീസും സ്‌കൂബ ടീമും സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു. പിന്നാലെയാണ് ജഹാസിന്റെ മൃതദേഹം കണ്ടെടുത്തത്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial